ആപ്പ്ജില്ല

കുവൈറ്റ് കിരീടാവകാശിയുടെ വിമാനത്തില്‍ അതിക്രമിച്ച് കയറി; യുവാവ് അറസ്റ്റില്‍

പിടിയിലായ യുവാവിനെ അന്വേഷണത്തിനായി പോലീസ് സ്റ്റേറ്റ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റിന് കൈമാറി

Samayam Malayalam 31 May 2021, 11:46 am
കുവൈറ്റ് കുവൈറ്റ് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ അതിക്രമിച്ച് കയറിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുവൈത്തിലെ പ്രാദേശിക ദിനപ്പത്രമായ അല്‍ റായിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കിരീടാവകാശിയുടെ വിമാനത്തില്‍ അതിക്രമിച്ച് കയറിയ യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്ത്.
Samayam Malayalam crown princes plane in kuwait


പിടിയിലായ യുവാവിനെ അന്വേഷണത്തിനായി പോലീസ് സ്റ്റേറ്റ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റിന് കൈമാറി.ഇയാള്‍ മദ്യ ലഹരിയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കര്‍ശന സുരക്ഷ സംവിധാനങ്ങള്‍ ആണ് വിമാനത്താവളത്തിനുള്ളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇത്രയും സുരക്ഷാ സംവിധാനങ്ങളുണ്ടായിരിക്കെ എങ്ങനെയാണ് ഇയാള്‍ വിമാനത്താവളത്തില്‍ കയറിയതെന്ന് അന്വേഷണം നടക്കുകയാണ്.

യാത്ര പുറപ്പെടുന്നതിന് മുമ്പ് കുവൈറ്റ് കിരീടാവകാശിയുടെ വിമാനത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തിക്കൊണ്ടിരുന്ന സമയത്താണ് ഇയാള്‍ വിമാനത്തിനുള്ളില്‍ അതിക്രമിച്ച് കയറിയത്. യുവാവിനെ കുറിച്ചുള്ള മറ്റു വിവരങ്ങള്‍ ഒന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്