ആപ്പ്ജില്ല

പണം വെച്ച് ചൂതാട്ടം നടത്തി; കുവെെറ്റിൽ 15 പ്രവാസികളെ അറസ്റ്റ് ചെയ്തു

പിടിയിലായവരുടെ ചിത്രങ്ങള്‍ അധികൃതർ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടു. എന്നാൽ ഇവര്‍ ഏത് രാജ്യക്കാരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല

Samayam Malayalam 1 Jul 2022, 4:08 pm
കുവെെറ്റ് സിറ്റി: കുവെെറ്റിൽ പണം വെച്ച് ചൂതാട്ടം നടത്തിയ കുറ്റത്തിന് 15 പ്രവാസികളെ അറസ്റ്റ് ചെയ്‍തതു. കുവെെറ്റ് ആഭ്യന്തര മന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്. അഹ്‍മദി ഏരിയയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. ചൂതാട്ടത്തിന് ഉപയോഗിച്ച പണവും മറ്റ് സാധനങ്ങളുമെല്ലാം പോലീസ് പിടിച്ചെടുത്തു.
Samayam Malayalam kuwait


Also Read: പ്രവാസികള്‍ക്ക് ഏറ്റവും ചിലവേറിയ ഗള്‍ഫ് നഗരം ദുബായ്; ദോഹ ചിലവ് കുറഞ്ഞ നഗരം

പിടിയിലായ പ്രവാസികളുടെ ചിത്രങ്ങൾ സോഷ്യല്‍ മീഡിയയിലൂടെ അധികൃതർ പുറത്തവിട്ടു. എന്നാൽ ഇവർ ഏത് രാജ്യക്കാർ ആണ് എന്നോ മറ്റു വിരങ്ങൾ ഒന്നും പുറത്തുവിട്ടിട്ടില്ല. അറസ്റ്റിലായ എല്ലാവര്‍ക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഇവരെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കെെമാറിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. കുവെെറ്റിൽ നിയമം ലംഘിക്കുന്നവരെ കണ്ടെത്താൻ ശക്തമായ നടപടി സ്വീകരിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്.



Also Read: പ്രവാസികള്‍ക്ക് ഏറ്റവും ചിലവേറിയ ഗള്‍ഫ് നഗരം ദുബായ്, മറ്റു രാജ്യങ്ങളിലെ ജീവിത ചെലവുകൾ ഇങ്ങനെ

അതേസമയം, തൊഴില്‍, താമസ നിയമ ലംഘകരെ കണ്ടെത്താൻ കുവെെറ്റ് ആഭ്യന്തര മന്ത്രാലയം ശക്തമായ പരിശോധനയാണ് നടത്തുന്നത്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും കർശന പരിശോധനയാണ് നടക്കുന്നത്. വിവിധ സര്‍ക്കാര്‍ വിഭാഗങ്ങൾ ഉദ്യോഗസ്ഥരെ സജ്ജമാക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ സംയുക്തമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
രാജ്യത്ത് എല്ലാ ദിവസവും ഇത്തരത്തിൽ പരിശോധ നടക്കുന്നുണ്ട്. അനധികൃമായി രാജ്യത്ത് താമസിക്കുന്നവരെ കണ്ടെത്തി പിടിയിലായവരെ നാടുകടത്തല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ്. ഇവർക്ക് പിന്നീട് കുവെെറ്റിലേക്ക് മടങ്ങി വരാൻ സാധിക്കില്ല. ആയിരക്കണക്കിന് പ്രവാസികളെ ഇത്തരത്തിൽ നാട് കടത്തി കഴിഞ്ഞതായി അധികൃതർ പുറത്തുവിട്ട കണക്കുകളിൽ നിന്നും വ്യക്തമാകുന്നു.

ആര്‍ട്ടിക്കിള്‍ ഷോ