ആപ്പ്ജില്ല

പ്രവാസികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് ;3 മാസത്തിനിടെ കുവൈറ്റില്‍നിന്ന് മടങ്ങിയത് 83,000 പേര്‍

കഴിഞ്ഞ വര്‍ഷം സെപ്റ്റംബർ മുതൽ ഡിസംബർ വരെയുള്ള കണക്കുകള്‍ പരിശേധിച്ചപ്പോഴാണ് മൂന്ന് മാസത്തിനിടെ 83,000ത്തില്‍ അധികം പേര്‍ കുവൈറ്റില്‍ നിന്നും പോയിട്ടുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്.

Samayam Malayalam 19 Jan 2021, 9:19 am
Samayam Malayalam expats left Kuwait

കുവൈറ്റ് സിറ്റി∙ സ്വദേശിവല്‍കരണം ശക്തമായ സാഹചര്യത്തില്‍ കുവൈറ്റില്‍ നിന്നും കൂടുതല്‍ പ്രവാസികള്‍ നാട്ടിലേക്ക്. 83,000 പ്രവാസികള്‍ ആണ് കുവൈറ്റില്‍ നിന്നും നാട്ടിലേക്ക് എത്തിയിരിക്കുന്നത്. തൊഴില്‍ മേഖലയില്‍ വിദേശികളുടെ എണ്ണം കുറക്കുക എന്ന കുവൈറ്റ് ഭരണകൂടത്തിന്‍റെ ലക്ഷ്യം ഫലം കണ്ടുതുടങ്ങി എന്നതിന്‍റെ സൂചനയാണ് പ്രവാസികളുടെ മടങ്ങി വരവ്. കുവൈറ്റ് മാധ്യമങ്ങള്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബർ മുതൽ ഡിസംബർ വരെയുള്ള കണക്കുകള്‍ പരിശേധിച്ചപ്പോഴാണ് മൂന്ന് മാസത്തിനിടെ 83,000ത്തില്‍ അധികം പേര്‍ കുവൈറ്റില്‍ നിന്നും പോയിട്ടുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്. ഇതോടെ രാജ്യത്തെ വിദേശികളുടെ എണ്ണം 15 ലക്ഷം ആയി. കുവൈറ്റിലെ സര്‍ക്കാര്‍ മേഖലില്‍ നിന്നും വിദേശികളെ ഒഴിവാക്കാന്‍ ആണ് ലക്ഷ്യമിടുന്നത്. അതിന്‍റെ അടിസ്ഥാനത്തില്‍ 2144 വിദേശികളെ സര്‍ക്കാര്‍ മേഖലയില്‍ നിന്നും പിരിച്ചുവിട്ടു.

Also Read: രാജ്യാന്തര കുടിയേറ്റത്തിൽ അറബ് രാജ്യങ്ങളിൽ ഒന്നാമത് സൗദി

സർക്കാർ മേഖലയിൽ 29% മാത്രമാണ് വിദേശികള്‍ ജോലി ചെയ്യുന്നത്. ആരോഗ്യ, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ 65% വിദേശികള്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. വ്യാപാര മേഖലയിലാണ് കൂടുതല്‍ വിദേശികള്‍ ജോലി ചെയ്യുന്നത്. ഗാർഹിക തൊഴിൽ മേഖലയിൽ വന്‍ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. 3 മാസത്തിനിടെ 7385 പേര്‍ ഇവിടെ നിന്നും സ്വന്തം നാട്ടിലേക്ക് പോയിട്ടുണ്ടെന്ന് കണക്കുകള്‍ പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ