ആപ്പ്ജില്ല

​ചികിത്സാ പിഴവ്; രോഗിയുടെ കാഴ്‍ച നഷ്ടമായി, കുവെെറ്റിൽ രണ്ട് ഡോക്ടര്‍മാര്‍ക്ക് ജയില്‍ ശിക്ഷ

കണ്ണിൽ ജെൽ പോയപ്പോൾ തന്നെ കണ്ണുകളില്‍ അസ്വസ്ഥത അനുഭവപ്പെട്ടു. പിന്നീട് കാഴ്‍ച നഷ്ടമാവുകയുമായിരുന്നു.

Samayam Malayalam 31 Jul 2022, 1:01 pm
കുവെെറ്റ്: ചികിത്സാ പിഴവ് മൂലം രോഗിയുടെ കാഴ്ച നഷ്ടപ്പെട്ട സംഭവത്തിൽ ഡോക്ടർമാർക്ക് ശിക്ഷ വിധിച്ച് കുവെെറ്റ്. ഡോക്ടര്‍മാരുടെ അശ്രദ്ധ കാരണം ആണ് രോഗിയുടെ കാഴ്ച നഷ്ടപ്പെട്ടത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിൽ പ്രതികളായ രണ്ട് ഡോക്ടര്‍മാര്‍ക്ക് ഒരു വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കണമെന്ന് കോടതി വിധിച്ചു. ബോധപൂര്‍വമല്ലെങ്കില്‍ കൂടി ഡോക്ടറുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന പിഴയാണ് രോഗിയുടെ കാഴ്‍ച നഷ്ടമാവാന്‍ കാരണമെന്ന് ജഡ്‍ജി ബശായിര്‍ അബ്‍ദല്‍ ജലീല്‍ കേസ്പരിഗണിച്ച് ശേഷം നിരീക്ഷിച്ചു.
Samayam Malayalam New Project - 2022-07-31T125945.868


Also Read: മധ്യവേനൽ അവധി: ഖത്തറിൽ സ്കൂളുകൾ 14ന് തുറക്കും, ക്ലാസുകൾ 16 മുതൽ

പല്ല് തേക്കാൻ ഉപയോഗിക്കുന്ന ജെല്‍ രോഗിയുടെ കണ്ണില്‍ തേച്ചു. ഇത് കാരണമാണ് അദ്ദേഹത്തിന്റെ കാഴ്ച നഷ്ടപ്പെടാൻ കാരണമായതെന്ന് കോടതി രേഖകള്‍ വ്യക്തമാക്കുന്നു. കണ്ണിൽ ജെൽ പോയപ്പോൾ തന്നെ കണ്ണുകളില്‍ അസ്വസ്ഥത അനുഭവപ്പെട്ടു. പിന്നീട് കാഴ്‍ച നഷ്ടമാവുകയുമായിരുന്നു. കണ്ണിനും പല്ലിനും തേക്കുന്ന ജെല്ലുകൾ ഒരേ കമ്പനിയാണ് നിർമ്മിക്കുന്നത്. ഇവയുടെ ട്യൂബുകള്‍ കാഴ്‍ചയില്‍ ഒരുപോലെയായിരുന്നു. ഇതാണ് അബദ്ധം സംഭവിച്ചന്ന് രേഖകൾ പറയുന്നു.

Also Read: സ്വര്‍ണം, വെള്ളി നൂലുകള്‍ കൊണ്ട് അലങ്കാരം; മക്കയിലെ വിശുദ്ധ കഅ്ബയെ പുതിയ കിസ്‍വ അണിയിച്ചു

രോഗം മൂലം എത്തിയ യുവാവിനെ ശാരീരികയും മാനസികവുമായ ബുദ്ധുമുട്ടുകള്‍ ഉണ്ടാകാൻ ഡോക്ടര്‍മാരുടെ അശ്രദ്ധ കാരണമായെന്ന് കോടതി നിരീക്ഷിച്ചു. കാഴ്‍ച നഷ്ടമായതുകൊണ്ടുതന്നെ ഇയാൾക്കുവന്ന ഒന്നിലധികം വിവാഹാലോചനകൾ മുടങ്ങി. നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിവില്‍ കോടതിയെ സമീപിക്കാൻ ആണ് പദ്ധതിയെന്ന് രോഗിക്ക് വേണ്ടി ഹാജറായ അഭിഭാഷകന്‍ പറഞ്ഞു.

അതേസമയം, ഗൾഫിൽ വരുമാനം കൂടുതലും വരുന്നത് എണ്ണയിൽ നിന്ന് തന്നെയാണ്. എണ്ണവരുമാനത്തിൽ ജിസിസി രാജ്യങ്ങളിൽ കുവെെറ്റ് ആയിരിക്കും ഉയർന്ന് നിൽക്കുകയെന്നാണ് ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ മൂഡീസ് പുറത്തുവിട്ട കണക്കുകൾ പറയുന്നത്. മാധ്യമം ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. എണ്ണവില ഈ വർഷം ശരാശരി ബാരലിന് 105 ഡോളറായിരിക്കുമെന്നാണ് റിപ്പോർട്ട്. കുവെെറ്റിനെ കൂടാതെ മറ്റു രാജ്യങ്ങളുടെ സ്ഥാനങ്ങൽ എവിടെയായിരിക്കും എന്ന കാര്യവും പ്രവചിക്കുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ