ആപ്പ്ജില്ല

വിവാഹം കഴിക്കണമെങ്കില്‍ ലൈസന്‍സ് വേണോ? എന്താണ് കുവൈറ്റിലെ ഫാമിലി ഡ്രൈവിങ് ലൈസന്‍സ് ബില്‍?

ഫാമിലി ഡ്രൈവിങ് ലൈസന്‍സ് എന്ന പേരിലുള്ള രേഖ നല്‍കുന്നതിന് സര്‍ക്കാര്‍ അതോറിറ്റി രൂപീകരിക്കണം. സുപ്രീം ഫാമിലി കൗണ്‍സിലിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ളതാകണം.

Samayam Malayalam 6 Jan 2021, 5:52 pm
കുവൈറ്റ് സിറ്റി: വിവാഹത്തിന് തയ്യാറെടുക്കുന്നവര്‍ അതിന് പ്രാപ്തരാണെന്ന് തെളിയിക്കുന്നതിന് ലൈസന്‍സ് വേണമെന്ന നിര്‍ദേശവുമായി ബില്‍. സാമൂഹിക പ്രവര്‍ത്തകന്‍ അബ്ദുറഹ്മാന്‍ അല്‍ ഹുദൈബിയാണ് ബില്ലുമായി രംഗത്തെത്തിയിരിക്കുന്നത്. വിവാഹ ജീവിതം അവതാളത്തിലാകുന്നത് ഒഴിവാക്കാനുള്ള നിര്‍ദേശങ്ങളാണ് ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Samayam Malayalam marriage rep - Copy (2)
പ്രതീകാത്മക ചിത്രം


Also Read: വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്തവര്‍ക്ക് കുത്തിവെയ്പിന് വേറിട്ട സേവനവുമായി കുവൈറ്റ്

വിവാഹ ജീവിതം കലുഷിതമാകുന്നതാണ് പല സാമൂഹിക പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന് ബില്ലില്‍ പറയുന്നു. വിവാഹം കുട്ടിക്കളിയല്ലെന്ന അവസ്ഥ ഉണ്ടായാല്‍ സ്ഥിതി മെച്ചപ്പെടാം. കുടുംബ ബന്ധങ്ങളിലെ അകല്‍ച്ചയാണ് ചെറുപ്പക്കാര്‍ തീവ്രവാദത്തിലേക്കും മറ്റും നീങ്ങാനുള്ള കാരണമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ വിവാഹത്തിന് ഒരുങ്ങുന്നവരെ ബോധവത്കരിക്കാന്‍ നിയമ നടപടികള്‍ വേണമെന്നും ബില്ലില്‍ വ്യക്തമാക്കുന്നു.

ഫാമിലി ഡ്രൈവിങ് ലൈസന്‍സ് എന്ന പേരിലുള്ള രേഖ നല്‍കുന്നതിന് സര്‍ക്കാര്‍ അതോറിറ്റി രൂപീകരിക്കണം. സുപ്രീം ഫാമിലി കൗണ്‍സിലിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ളതാകണം. വിവാഹിതരാകാന്‍ തയ്യാറെടുക്കുന്നവര്‍ അതോറിറ്റി പരീക്ഷ പാസാകണം. 16 വയസ്സ് കഴിഞ്ഞവരായിരിക്കണം.

Also Read: ക്വാറന്റൈനില്‍ കഴിയവെ ഭാഗ്യം തേടിയെത്തി; പുതുവര്‍ഷത്തിലെ ആദ്യ മില്യനറായി പ്രവാസി

ഫാമിലി ഡ്രൈവിങ് ലൈസന്‍സിന്റെ കാലാവധി 5 വര്‍ഷം ആയിരിക്കണം. ശരീഅഃ വിഷയത്തില്‍ ബിരുദം നേടിയവരെ ലൈസന്‍സില്‍ നിന്ന് ഒഴിവാക്കാം.

ആര്‍ട്ടിക്കിള്‍ ഷോ