ആപ്പ്ജില്ല

ഫാമിലി, വിസിറ്റ് വിസകള്‍ പ്രവാസികള്‍ക്ക് അനുവദിക്കുന്നത് കുവെെറ്റ് താത്കാലികമായി നിര്‍ത്തിവെച്ചു

ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഫാമിലി, വിസിറ്റ് വിസകള്‍ അനുവദിക്കേണ്ടെന്നാണ് കുവെറ്റിന്റെ പുതിയ പ്രഖ്യാപനം

Samayam Malayalam 17 Aug 2022, 1:04 pm
കുവെെറ്റ്: കുവെെറ്റിൽ ഫാമിലി, വിസിറ്റ് വിസകള്‍ പ്രവാസികൾക്ക് അനുവദിക്കുന്നത് താത്കാലികമായി നിര്‍ത്തിവെച്ചു. കുവെെറ്റ് ആഭ്യന്തര മന്ത്രാലയം ആണ് പുതിയ തീരുമാനവുമായി രംഗത്തെത്തിയിരിക്കുന്നത്.ഇതുമായിബന്ധപ്പെട്ട നിർദ്ദേശം ആറ് ഗവര്‍ണറേറ്റുകളിലെയും റെസിഡന്‍സ് അഫയേഴ്‍സ് ഡിപ്പാര്‍ട്ട്മെന്റുകള്‍ക്ക് നല്‍കി.
Samayam Malayalam Kuwait stop issuing family and visit visas to expats


ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഫാമിലി, വിസിറ്റ് വിസകള്‍ അനുവദിക്കേണ്ടെന്നാണ് കുവെറ്റ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ഓണ്‍ലൈനായി വിസക്ക് അപേക്ഷിക്കുന്ന ഡോക്ടര്‍മാരെയും യൂറോപ്യന്‍ പൗരന്മാരെയും ഈ തീരുമാനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഫാമിലി വിസകള്‍ അനുവദിക്കപ്പെട്ടവര്‍ക്ക് പുതിയ നിയന്ത്രണം ഏർപ്പെടുത്തിയത് ബാധകമാകില്ല.

Also Read: എംബസിയുടെ പേരില്‍ തട്ടിപ്പ് വ്യാപകം; ഇന്ത്യന്‍ പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി യുഎഇ എംബസി

രാജ്യത്ത് പുതിയ വിസ അനുവദിക്കുന്നതിന്റെ ഭാഗമായി നടപടിക്രമങ്ങളും മാനദണ്ഡങ്ങളും പ്രാബല്യത്തില്‍ കൊണ്ടുവരാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. കുവെെറ്റിൽ ഇതുമായി ബന്ധപ്പെട്ട നിയമങ്ങൾ കൊണ്ടുവരാൻ ആവശ്യമായ നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണ്. ഇതിന് ആവശ്യമായ പഠനങ്ങൾ പൂര്‍ത്തിയായ ശേഷം മാത്രമേ അനുമതി നൽക്കുകയുള്ള എന്നാണ് റിപ്പോർട്ട്.

Also Read: ഖത്തറില്‍ ഇസ്ലാമിക മൂല്യങ്ങള്‍ക്ക് വിരുദ്ധമായ ഉല്‍പ്പന്നങ്ങള്‍ വിറ്റാല്‍ 10 ലക്ഷം റിയാല്‍ പിഴ

അതേസമയം, കുവെെറ്റിൽ ഇന്റർനെറ്റ് വഴിയുള്ള തട്ടിപ്പ് വ്യാപകമായി നടക്കുന്നതായി റിപ്പോർട്ട്. പുത്തൻ മാർഗങ്ങൾ തട്ടിപ്പിന് വേണ്ടി ഉപയോഗിക്കുന്നുണ്ട്. ഇ-മെയിലിൽ നിന്ന് വിവരങ്ങൾ ചേർത്തിയാണ് തട്ടിപ്പ് നടക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് തട്ടിപ്പ് കേസുകൾ കൂടുതലാണ്. 7,84,043 തട്ടിപ്പു കേസുകൾ ആണ് നടന്നതെന്ന് കണ്ടെത്തിയതായി കുവെെറ്റ് അധികൃതർ അഭിപ്രായപ്പെടുന്നു.
പുതിയ ഇന്റലിജൻസ് പഠനം അനുസരിച്ച് കുവെെറ്റിൽ സോഷ്യൽ എൻജിനീയറിങ് തട്ടിപ്പ് നടത്തി സാമ്പത്തിക വിവരങ്ങള്‍ , വ്യക്തിയുടെ സ്വകാര്യ വിവരങ്ങൾ എന്നിവ തട്ടിയെടുക്കുന്ന രീതി വളരെ കൂടുതലാണെന്നാണ് റിപ്പോർട്ട്.

ആര്‍ട്ടിക്കിള്‍ ഷോ