ആപ്പ്ജില്ല

ഇന്ത്യയിൽ നിന്ന് കുവൈറ്റിലേക്ക് യാത്ര ചെയ്യാം; എയർ ഇന്ത്യ എക്സ്പ്രസില്‍ ബുക്കിങ് ആരംഭിച്ചു

വിമാനം പുറപ്പെടുന്നതിന് 72 മണിക്കൂർ മുമ്പ് നടത്തിയ പരിശോധനയുടെ റിപ്പോർട്ടാണ് ഹാജറാക്കേണ്ടത്.

Samayam Malayalam 19 Jan 2021, 1:12 pm
കുവൈറ്റ്: ആരോഗ്യമന്ത്രാലയം ജീവനക്കാർക്കും അവരുടെ ആശ്രിത വിസയില്‍ ഉള്ളവര്‍ക്കും ആണ് കുവൈറ്റിലേക്ക് എത്താന്‍ വേണ്ടി എയർ ഇന്ത്യ എക്സ്പ്രസില്‍ ബുക്കിങ് ആരംഭിച്ചിരിക്കുന്നത്. എന്നാല്‍ വിമാനം ബുക്ക് ചെയ്യുന്നതിന് വേണ്ടി ചില നിബന്ധനകൾ എയർ ഇന്ത്യ എക്സ്പ്രസ് മുന്നോട്ട് വെക്കുന്നുണ്ട്. കുവൈറ്റിലുള്ള എയർ ഇന്ത്യ എക്സ്പ്രസ് ബുക്കിങ് ഓഫീസ് വഴിയാണ് ടിക്കറ്റ് എടുക്കാന്‍ സാധിക്കുക.
Samayam Malayalam air India Kuwait

യാത്രക്കാർ അവരുടെ മൊബൈൽ ഫോണിൽ ഷ്ലോനക് എന്ന ആപ് ഇൻസ്റ്റാൾ ചെയ്യണം. കൂടാതെ 6 വയസ്സിന് മുകളില്‍ പ്രായമുള്ള യാത്രക്കാര്‍ക്ക് സർട്ടിഫിക്കറ്റ് നിർബന്ധം ആണ്.

വിമാനം പുറപ്പെടുന്നതിന് 72 മണിക്കൂർ മുമ്പ് നടത്തിയ പരിശോധനയുടെ റിപ്പോർട്ടാണ് ഹാജറാക്കേണ്ടത്.
ഐസി‌എം‌ആർ അംഗീകൃത/ സർക്കാർ ലാബുകളിൽ നിന്ന് എടുത്ത കൊവിഡ് നെഗറ്റീവ് റിപ്പോര്‍ട്ടാണ് ഹാജരാക്കേണ്ടത്. 14 ദിവസം ഐസലേഷനിൽ കഴിയണം. കുവൈറ്റില്‍ എത്തി കഴി‍ഞ്ഞാല്‍ ഒരു ഫോ പൂരിപ്പിച്ച് ആരോഗ്യമന്ത്രാലയത്തിന് നൽകണം. യാത്ര പുറപ്പെടുന്നതിന് മുൻപ് ആവശ്യമായ രേഖകളുടെ കോപ്പികളും ഒറിജിനൽ രേഖകളും കയ്യില്‍ കരുതണം.

Also Read: മരുഭൂമിയിലൂടെ സാഹസിക സഞ്ചാരം, അതിശയിപ്പിക്കുന്ന കാഴ്ചകള്‍; സഞ്ചാരികള്‍ക്ക് അവസരമൊരുക്കി ദുബായ്

കയ്യില്‍ കരുതേണ്ട മറ്റു കാര്യങ്ങല്‍ ഇവയാണ്

ആശുപത്രിയിലെ തിരിച്ചറിയൽ കാർഡ്.

കുവൈറ്റിലേക്ക് എത്താന്‍ ആവശ്യമായ രേഖകള്‍

കുവൈത്ത് സിവിൽ ഐഡി കാർഡ്

ആശ്രിത വീസയിലുള്ളവർ അത്തരം രേഖകളുടെ കോപ്പി കയ്യില്‍ സൂക്ഷിക്കണം

ആ‍രോഗ്യ മന്ത്രാലയം ജീവനക്കാര്‍ അവരുടെ ഐഡി, പാസ്പോർട്ട് കോപ്പി എന്നിവയുടെ കോപ്പി കയ്യില്‍ സൂക്ഷിക്കണം

ദമ്പതികളാണെങ്കിൽ വിവാഹ സർട്ടിഫിക്കറ്റ്.

ആര്‍ട്ടിക്കിള്‍ ഷോ