ആപ്പ്ജില്ല

ഗൾഫിൽ തൊഴിലവസരം; വരാനിരിക്കാന്നത് 400 ലധികം ജോലി ഒഴിവുകൾ; പ്രഖ്യാപനവുമായി ഒമാൻ തൊഴിൽ മന്ത്രാലയം

ഈ വർഷം പൊതുമേഖലയിലും സ്വകാര്യമേഖലയിലുമായി 32,000 തൊഴിലവസരങ്ങൾ പൗരൻമാർക്ക് നൽകാൻ ആണ് തൊഴിൽ മന്ത്രാലയം പദ്ധതിയിടുന്നത്.

Samayam Malayalam 11 Jan 2022, 3:08 pm
ഒമാൻ: ഒമാനിലെ നോർത്ത് അൽ ബത്തിന ഗവർണറേറ്റിലെ നിരവധി സ്വകാര്യ മേഖലാ സ്ഥാപനങ്ങളിൽ 400-ലധികം ജോലി ഒഴിവുകൾ പ്രഖ്യാപിച്ച് ഒമാൻ തൊഴിൽ മന്ത്രാലയത്തിന്റെ ട്വീറ്റ്. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റായ www.mol.gov.om-ൽ എത്തിയാൽ ജോലി സംബന്ധമായ കൂടുതൽ വിരങ്ങൾ അറിയാൻ സാധിക്കും. വിവിധ സാമ്പത്തിക മേഖലകളിൽ പൗരന്മാർക്ക് തൊഴിലവസരങ്ങൾ നൽകുന്നതിനായി തൊഴിൽ മന്ത്രാലയം കഴിഞ്ഞ വർഷം മുതൽ തന്നെ വലിയ പദ്ധതികൾ ആണ് രാജ്യത്ത് നടപ്പിലാക്കി വരുന്നത്.
Samayam Malayalam 400 job vacancies announced in north al batinah governorate oman
ഗൾഫിൽ തൊഴിലവസരം; വരാനിരിക്കാന്നത് 400 ലധികം ജോലി ഒഴിവുകൾ; പ്രഖ്യാപനവുമായി ഒമാൻ തൊഴിൽ മന്ത്രാലയം



​കഴിഞ്ഞ വർഷം തൊഴിൽ നൽകിയ കണക്കുകൾ ഇങ്ങനെ


കഴിഞ്ഞ വർഷം ഡിസംബർ പകുതി വരെ 40,594 പേർക്ക് തൊഴിൽ നൽകാൻ സാധിച്ചു. ഇതിൽ 17,671 പേർക്ക് സ്വകാര്യമേഖലയിൽ ആണ് തൊഴിൽ ലഭിച്ചത്. കൂടാതെ 2,949 പേർക്ക് തൊഴിൽ നൽകാനുള്ള നടപടി ക്രമങ്ങൾ ഇപ്പോൾ പുരോഗമിക്കുന്നുണ്ട്. പൊതുമേഖലയിൽ 19,000-ത്തിലധികം പേർക്കാണ് തൊഴിൽ നൽകാൻ സാധിച്ചത്. ഇതിൽ 17,013 പേർ ജോലിയിൽ പ്രവേശിച്ചു. 2,961 പേർക്ക് തൊഴിൽ നൽകാനുള്ള നടപടിക്രമങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വർഷം സുൽത്താൻ ഉത്തരവിട്ട നിരവധി തൊഴിൽ സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്. താൽക്കാലിക കരാർ അടിസ്ഥാനത്തിൽ പൊതുമേഖലയിൽ 2000 തൊഴിലവസരങ്ങൾ നൽകാനുള്ള പരിപാടികളും നടക്കുന്നുണ്ട്.

https://twitter.com/Labour_OMAN/status/1480120850296852480/photo/1


​പാർട്ട് ടൈം ജോലി ലഭ്യമാക്കും


വിവിധ ഗവർണറേറ്റുകളിലെ സർക്കാർ സ്ഥാപനങ്ങളിൽ പാർട്ട് ടൈം ജോലികൾ ലഭ്യമാക്കിയിട്ടുണ്ട്. കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ സ്വകാര്യമേഖലയിൽ ഉയർന്ന ശമ്പളത്തിൽ സ്വദേശികളെ നിയമിക്കാൻ സാധിക്കുന്നില്ല. അതിനാൽ ആണ് പാർട്ട് ടൈം ജോലികൾ ഏർപ്പെടുത്തിയിരിക്കുന്നത്.

​പത്താം പഞ്ചവത്സര പദ്ധതി


പത്താം പഞ്ചവത്സര പദ്ധതി ഒമാൻ നടപ്പാക്കാൻ ഉദ്ദേശിക്കുന്നതിലൂടെ തൊഴിൽ വിപണിയിൽ സമക്രമായ മാറ്റങ്ങൾ ആണ് ലക്ഷ്യം വെക്കുന്നത്. ഇതിന് വേണ്ടി പല പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്. പദ്ധതി നടപ്പിലാക്കുന്നതിന് വേണ്ടിയുള്ള പരിശീലനത്തിന് പുറമെ പുതിയ മാറ്റങ്ങളുമായി പൊരുത്തപ്പെടുന്നതിന് ആവശ്യമായ നിയമനിർമ്മാണം വികസിപ്പിക്കുന്നുണ്ട്. പഞ്ചവത്സര പദ്ധതിയിൽ ഒരു ഡാറ്റാബേസ് തയ്യാറാക്കും. ഇതിനെ

അടിസ്ഥാനമാക്കിയുള്ള സംയോജിത തന്ത്രങ്ങൾ തയ്യാറാക്കും. കൂടാതെ വിപുലമായ വിദ്യാഭ്യാസ-പരിശീലന പരിപാടികളും. തൊഴിൽ ലഭിക്കാൻ ആവശ്യമായ കൂടുതൽ പരിശീലന പരിപാടികളും സംഘടിപ്പിക്കാനും ലക്ഷ്യം വെക്കുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ