ആപ്പ്ജില്ല

മുന്നറിയിപ്പ് ഉപകരണം ഘടിപ്പിക്കുന്നത് നിർബന്ധമാക്കണം; തീപിടിത്തം തുടർക്കഥ, മുന്നറിയിപ്പുമായി ഒമാൻ

തീപിടിത്ത സാധ്യത തള്ളികളയാൻ വേണ്ടിയുള്ള എല്ലാ കാര്യങ്ങളും ശ്രദ്ധിക്കണം എന്നാണ് അധികൃതർ

Samayam Malayalam 27 Aug 2022, 3:13 pm
ഒമാൻ: ഒമാനിന്റെ പലയിടത്തും തീപിടിത്തം തുടർക്കഥയായി നടക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി അധികൃതർ രംഗത്തെത്തിയിരുന്നു. ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയാണ് ഇതുമായി ബന്ധപ്പെട്ട് നിർദ്ദേശം പുറത്തിറക്കിയിരിക്കുന്നത്. രാജ്യത്തെ താമസസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും, വാഹനങ്ങളിലും എല്ലാം തീപിടിത്തം പതിവായി തുടരുന്നുണ്ട്. രാജ്യത്തെ അധികൃതർ നൽക്കുന്ന സുരക്ഷ കൃത്യമായി പാലിക്കണം എന്നാണ് നൽക്കുന്ന മുന്നറിയിപ്പ്.
Samayam Malayalam oman news


Also Read: ഉംറ വിസക്കാര്‍ക്ക് സൗദിയിലെ ഈ വിമാനത്താവളങ്ങളില്‍ മാത്രമേ ഇറങ്ങാൻ സാധിക്കുകയുള്ളുയെന്ന് വിമാന കമ്പനികള്‍

തീപിടിത്ത മുന്നറിയിപ്പ് നൽക്കുന്ന ഉപകരണം എല്ലാ താമസസ്ഥലങ്ങളിലും സ്ഥാപിക്കണം. ഇത് ശരിയായ രീതിയിൽ പ്രവർത്തിക്കുന്നില്ലങ്കിൽ ആവശ്യമായ നടപടികൾ സ്വീകരക്കണം. സുരക്ഷ മാനദണ്ഡങ്ങൾ എല്ലാവരും പാലക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. സ്ഥപനങ്ങളിൽ മാത്രമല്ല, വീടുകളിലും ഈ ഉപകരണങ്ങൾ സ്ഥാപിക്കണം. ഇത് അപകടങ്ങൾ കുറക്കാൻ സഹായകമാകുമെന്നാണ് അധിതർ പറയുന്നത്.

Also Read: ഒക്ടോബറില്‍ ഇന്ത്യ- യുഎഇ വിമാന ടിക്കറ്റുകള്‍ ഇരട്ടിയാവും; കാരണം ഇതാണ്

873 തീപിടിത്തങ്ങൾ ആണ് കഴിഞ്ഞ വർഷം മൊത്തം രാജ്യത്ത് ഉണ്ടായത്. ദേശീയ സ്ഥിതിവിവര കേന്ദ്രം ആണ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറത്തുവിട്ടത്. സുരക്ഷ മുൻകരുതലുകൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള അലാറങ്ങൾ സ്ഥാപിക്കുന്നത്. ഇത് ശക്തമായി അനുസരിക്കുന്നതിന് വേണ്ടിയുള്ള നിർദ്ദേശങ്ങൾ ആണ് അധികൃതർ നൽകിയിരിക്കുന്നത്. തീപിടിത്ത സാധ്യത തള്ളികളയാൻ വേണ്ടിയുള്ള എല്ലാ കാര്യങ്ങളും ശ്രദ്ധിക്കണം എന്നാണ് അധികൃതർ നൽക്കുന്ന മുന്നറിയിപ്പ്.

ഒമാനിലെ വിവിധ മുനിസിപ്പാലിറ്റികൾ കാമ്പയിനുമായി സഹകരിക്കുന്നുണ്ട്. വീടുകളിൽ പാചകവാതക സംവിധാനം ഒരുക്കുമ്പോൾ അതിന് വേണ്ടി പ്രത്യേകിച്ച് തയ്യാറെടുക്കണം. മുനിസിപ്പാലിറ്റിയുടെ നിർദേശങ്ങൾ കെട്ടിട ഉടമ ശക്തമായി പാലിക്കണം. തീപിടിത്തമുണ്ടയാൽ 9999 എന്ന എമർജൻസി നമ്പറിൽ വിളിക്കാം. അല്ലെങ്കിൽ സിഡിഎഎയുടെ ആംബുലൻസ് വിഭാഗം ഓപറേഷൻ സെന്റർ നമ്പറായ 24343666ൽ വിളിക്കാം.

ആര്‍ട്ടിക്കിള്‍ ഷോ