ആപ്പ്ജില്ല

ഒമാനില്‍ ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു

അക്കൗണ്ട്സ് സൂപ്പർവൈസറായി ജോലി ചെയ്യുകയായിരുന്നു

Samayam Malayalam 25 Nov 2022, 8:41 am
ഒമാൻ: ഒമാനിൽ ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരച്ചു. ആലപ്പുഴ മാവേലിക്കര ആഞ്ഞിലിപറ സ്വദേശി ശ്രീ കൃഷ്ണ മന്ദിരത്തിൽ കൃഷ്ണ കുമാർ ആണ് മിച്ചത്. 51 വയസായിരുന്നു. ഒമാനിൽ കഴിഞ്ഞ 12 വർഷമായി ജോലി ചെയ്യുന്നുണ്ട്. ഒമാൻ ഫ്ലോർ മിൽസ് കമ്പനിയിലെ ദഹാബി ബേക്കറി വിഭാഗത്തിൽ ആണ് ജോലി. അക്കൗണ്ട്സ് സൂപ്പർവൈസറായി ആണ് ഇവിടെ ജോലി ചെയ്യുന്നത്. ഭാര്യ: പ്രിയ, മക്കൾ: കാർത്തിക്, വർഷ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകനുള്ള നടപടികൾ തുടരുന്നുണ്ട്. ഇതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൽ നടന്നു കൊണ്ടിരിക്കുകയാണ്.
Samayam Malayalam kishna kumar


Also Read: എയർ സുവിധ പിൻവലിക്കൽ; ആശ്വാസമായത് പ്രവാസികളുടെ രണ്ട് വർഷക്കാലത്തെ യാത്രാ ദുരിതം

അതേസമയം, നിരോധിത പുകയില ഉൽപനങ്ങൾ രാജ്യത്ത് കൊണ്ടുവന്ന കേസിൽ മൂന്ന് പ്രവാസികളെ ഒമാൻ റോയൽ പോലീസ് അറസ്റ്റ് ചെയ്തു. തെക്കൻ ബാത്തിന ഗവർണറേറ്റിലെ ബർക വിലായത്തിലായത്തിൽ നടത്തിയ പരിശോധനയിലാണ് നിരോധിത ഉത്പന്നങ്ങൾ പിടിക്കൂടിയത്. 3000റിയാൽ പിഴയാണ് മൂന്ന വിദേശികൾക്ക് ചുമത്തിയത്. ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ഇൻസ്പെക്‌ഷൻ ആൻഡ് മാർക്കറ്റ് കൺട്രോൾ ഡിപ്പാർട്ട്‌മെന്റ് ആണ് പരിശാേധനക്ക് നേതൃത്വം നൽകിയത്.

Also Read: പാസ്‍പോര്‍ട്ടില്‍ ഒറ്റപ്പേര് മാത്രമുള്ളവര്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി യുഎഇയില്‍ പ്രവേശനം അനുവദിക്കും ; പുതിയ നിബന്ധന ഇങ്ങനെ

പിടിയിലാവർ ഏഷ്യൻ തൊഴിലാളികൾ ആണ്. ഈ പ്രദേശത്ത് നിരോധിത ഉത്പന്നങ്ങൾ വിൽക്കുന്നുണ്ടെന്ന് വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ ആണ് അധികൃതർ പരിശോധന നടത്തിയത്. ജുഡീഷ്യൽ കൺട്രോൾ ഓഫിസർമാർ ആണ് ഇത്തരത്തിലുള്ള സംഘത്തെ പിടിക്കൂടുന്നത്. പുകയില നിയന്ത്രണത്തിനായുള്ള സംയുക്ത സംഘത്തിന്റെ സഹായത്തോടെ തന്നെയായിരുന്നു ഇവരേയും പിടിക്കൂടിയത്. 1,021 ബാഗുകളിലായി പുകയില കെട്ടിവെച്ചിരിക്കുകയായിരുന്നു ഇതാണ് പിടിക്കൂടിയത്. പുകയിക പോലീസ് കണ്ടു കെട്ടി. മറ്റു നിയമ നടപടികൾക്കായി ഇവരെ കൊണ്ടു പോയി.

Read Latest Gulf News and Malayalam News

ആര്‍ട്ടിക്കിള്‍ ഷോ