ആപ്പ്ജില്ല

34 വർഷമായി ഒമാനിൽ ജോലി; പ്രവാസി മലയാളി മരിച്ചു

കൊടുങ്ങല്ലൂർ അക്ലിപ്പറമ്പിൽ സുനിൽ ആണ് മരിച്ചത്. സൂപ്പർമാർക്കറ്റ് നടത്തി വരുകയായിരുന്നു

Samayam Malayalam 26 Oct 2022, 10:57 am
ഒമാൻ: 34 വർഷമായി ഒമാനിൽ ജോലി ചെയ്യുകയായിരുന്ന പ്രവാസി മലയാളി മരിച്ചു. തൃശൂർ സ്വദേശിയാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. കൊടുങ്ങല്ലൂർ അക്ലിപ്പറമ്പിൽ സുനിൽ ആണ് മരിച്ചത് 55 വയസായിരുന്നു. ഒമാനിലെ തെക്കൻ ശർഖിയയിലെ അൽ കാമിൽ അൽ വാഫിയിൽ സൂപ്പർമാർക്കറ്റ് നടത്തിവരികയായിരുന്നു. നീൽ ഷോപ്പിംഗിന് സമീപം ആണ് സൂപ്പർമാർക്കറ്റ് നടത്തി വന്നിരുന്നത്.
Samayam Malayalam sunil


Also Read: മയക്കുമരുന്ന് കേസില്‍ മകന് പകരം തന്നെ വിചാരണ ചെയ്‌തോളൂ എന്ന് മാതാവ്; കുവൈറ്റ് കോടതിയില്‍ നാടകീയ രംഗങ്ങള്‍

രാമൻ. പിതാവ് മാതാവ്: വള്ളിയമ്മ. ഭാര്യ: ശ്രീദേവി. മക്കൾ: അമൽ, അപർണ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന് ആവശ്യമായ തുടർനടപടികൾ സ്വീകരിച്ചു വരുകയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്.

Also Read: സൗദിയില്‍ കൊവിഡിന്റെ പുതിയ വകഭേദം; ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം

അതേസമയം, മറ്റൊരു ഇന്ത്യക്കാരൻ ഒമാനിൽ മരിച്ചു. തമിഴ്നാട് സ്വദേശിയാണ് മരിച്ചത്. നീലഗിരി ജില്ലയിലെ കൊന്നച്ചാൽ എരുമാട് പനഞ്ചിറയിലെ കൊന്നപ്പറമ്പിൽ ഇഹ്‌സാൻ ആണ് മരിച്ചത്. 49 വയസായിരുന്നു. ഒരുപാച് നാളായി ഒമാനിൽ പ്രവാസിയാണ്.

Read Latest Gulf News and Malayalam News

ആര്‍ട്ടിക്കിള്‍ ഷോ