ആപ്പ്ജില്ല

പൊതുസ്ഥലങ്ങളിൽ അലക്ഷ്യമായി മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്ക് വീണ്ടും മുന്നറിയിപ്പുമായി മസ്‍കറ്റ് നഗരസഭ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

മസ്കറ്റ് നഗരസഭ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്

Samayam Malayalam 27 Nov 2022, 10:17 am
ഒമാൻ: രാജ്യത്തെ പൊതുസ്ഥലങ്ങളിൽ മാലന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നവർക്ക് മുന്നറിയിപ്പമായി മസ്കറ്റ് നഗരസഭ. മസ്‌കറ്റിലെ അൽ ജബൽ ബൗഷർ സ്ട്രീറ്റിന്റെ മുകളിൽ നിന്നും എടുത്ത ഏതാനും ചിത്രങ്ങൾ ഉൾപ്പടെയാണ് മുന്നറിയിപ്പുമായി നഗരസഭ രംഗത്തെത്തിയിരിക്കുന്നത്. മസ്കറ്റ് നഗരസഭ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ ആണ് വിവരങ്ങൾ പങ്കുവെച്ചിരിക്കുന്നത്. പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയരുത് എന്നാണ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്.
Samayam Malayalam dumping waste at public places  muscat municipality


മാലിന്യങ്ങൾ വലിച്ചറിഞ്ഞാൻ അത് പരിസ്ഥിതിയെ വളരെ ദേഷകരമായി ബാധിക്കും ഇത് വലിയ പ്രശ്നങ്ങൾ ആണ് ഉണ്ടാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ക്യാമ്പയിൻ നടത്താൻ ആണ് തീരുമാനിച്ചിരിക്കുന്നത്. പരിസ്ഥിതിയെ ദോഷകരമായി എങ്ങനെ ബാധിക്കുന്നു എന്നത് തന്നെയായിരിക്കും വിഷയം. വിനോദ സഞ്ചാരികൾക്ക് വേണ്ടി ഒരുക്കിയിട്ടുള്ള സ്ഥലങ്ങളിൽ എല്ലാവരും ശുചിത്വം പാലിക്കണം. അവിടെ വെച്ചിരിക്കുന്ന നിർദേശങ്ങൾ പാലിക്കണം. ഇത് എല്ലാവരുടേയും ഉത്തരവാദിത്തമാണ്.

Also Read: ലോകകപ്പ് കാണാൻ ഖത്തറിൽ എത്തിയപ്പോൾ ബിഗ് ടിക്കറ്റ് അധികൃതർ വിളിച്ചു; ഇന്ത്യക്കാരന് ലഭിച്ചത് 2 കോടിയിലേറെ രൂപയുടെ സമ്മാനം

ഇവിടെ എത്തുന്ന സഞ്ചാരികൾ അവർക്ക് നൽകിയിരിക്കുന്ന നിർദേശങ്ങൾ ശക്തമായി പാലിക്കണം. ഓരോ സഞ്ചാരിയും ഇത് ഉറപ്പുവരുത്തണം. നഗരസഭ പുറത്തിറക്കിയ സന്ദേശത്തിൽ ആണ് ഇക്കാര്യം പറയുന്നത്. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞാൽ കനത്ത പിഴയാണ് ഈടാക്കുന്നത്. 100 ഒമാനി റിയാലാണ് (21,000ല്‍ അധികം ഇന്ത്യന്‍ രൂപ) പിഴ നൽകേണ്ടി വരും. മാലിന്യം നിക്ഷേപിക്കേണ്ട സ്ഥലങ്ങളിൽ അത് നിക്ഷേപിക്കണമെന്ന് മസ്കറ്റ് മുൻസിപാലിറ്റി നൽകിയ മുന്നറിയിപ്പിൽ പറയുന്നു.

Also Read: താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി; മലപ്പുറം സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി



അതേസമയം, അമിറാത്ത് വിലായത്തിൽ മഴവെള്ളത്തിന്റെ ഒഴുക്കിനെ നിയന്ത്രിക്കാൻ വേണ്ടി പുതിയ പദ്ധതിയുമായി മസ്കറ്റ് മുൻസിപാലിറ്റി രംഗത്തെത്തി. മഴവെള്ളത്തിന്‍റെ ഒഴുക്ക് സുഗമമാക്കാൻ വേണ്ടിയാണ് പുതിയ പദ്ധതതിയുമായി എത്തിയിരിക്കുന്നത്. മഴവെള്ളം ഒഴുക്കിവിടാനായി ഡ്രെയ്നേജ് നിര്‍മിച്ചിരിക്കുന്നത്. അല്‍ മഹ്ജ് പ്രദേശത്താണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ആധുനിക രീതിയിൽ ആണ് ചാലുകൾ നിർമ്മിച്ചിരിക്കുന്നത്. 2000 മീറ്റർ നീളത്തിലും അഞ്ചുമീറ്റര്‍ മുതല്‍ ഒമ്പതു മീറ്റര്‍ വരെ വീതിയിലും ആണ് ഇത് നിർമ്മിച്ചിരിക്കുന്നത്. വെള്ളപൊക്കം മൂലം ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ വേണ്ടിയാണ് ഇത് ഇത് നിർമ്മിച്ചിരിക്കുന്നത്.

ഈ പ്രദേശത്ത് വലിയ രീതിയിൽ മണ്ണൊലിപ്പ് ഉണ്ടാകാൻ സാധ്യതതയുണ്ട്. അത് തടയാനും പുതുതായി നിർമ്മിച്ചിരിക്കുന്ന ഓവുചാലുകൾക്ക് സാധിക്കും. ഉയർന്ന ഭാഗങ്ങളിൽ നിന്നും കൂത്തിയൊലിച്ച് വരുന്ന മഴവെള്ളം വീടുകളിൽ എത്തുന്നത് വലിയ രീതിയിൽ പ്രയാസം സൃഷ്ട്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്രയും വലിയ ഡ്രെയ്നേജ് നിര്‍മിക്കാൻ നഗരസഭ തീരുമാനിച്ചത്.

Read Latest Gulf News and Malayalam News

ആര്‍ട്ടിക്കിള്‍ ഷോ