ആപ്പ്ജില്ല

മൃതദേഹത്തിന് ഏതാനും ദിവസത്തെ പഴക്കം, 30 വർഷത്തിലധികമായി പ്രവാസി; മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

അവിവാഹിതനാണ്. നാട്ടിൽ പോയിട്ട് വർഷങ്ങളായെന്ന് സുഹൃത്തുക്കൾ പറയുന്നു

Samayam Malayalam 27 Feb 2023, 8:12 pm
മസ്കറ്റ്: ഒമാനിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ മലയാളിയെ കണ്ടെത്തി. കൊല്ലം പുനലൂര്‍ മഞ്ഞമങ്കാല സ്വദേശി പ്രഭാകരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സലാലയിലെ താമസസ്ഥലത്താണ് അദ്ദേഹത്തെ മരിച്ച നിലിയിൽ കണ്ടെത്തിയത്. 65 വയസായിരുന്നു. സലാല സെന്ററിലെ മസ്‍ജിദ് അഖീലിന് സമീപത്തായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്.
Samayam Malayalam prabakaran


മൃതദേഹത്തിന് ഏതാനും ദിവസത്തെ പഴക്കമുണ്ടായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഒമാൻ റോയൽ പോലീസ് സ്ഥലത്തെത്തിയാണ് ബാക്കി നടപടികൾ സ്വീകരിച്ചത്. 30 വര്‍ഷത്തിലധികമായി പ്രഭാകരൻ ഒമാനിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയാണ്. ഇയാൾ അവിവാഹിതനാണ്. ഇദ്ദേഹം നാട്ടിൽ പോയിട്ട് വർഷങ്ങളായെന്ന് സുഹൃത്തുക്കൾ പറയുന്നു. പിതാവ് - ജനാര്‍ദ്ദനന്‍ ആചാരി. മാതാവ് - തങ്കമ്മ. പ്രഭാകരന്റെ മൃതദേഹം സുല്‍ത്താന്‍ ഖാബൂസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ സ്പോൺസറുമായി ബന്ധപ്പെട്ട് നിയമ നടപടികൾ സ്വീകരിച്ചുവരികയാണ്. ഒമാനിലെ കോണ്‍സുലാര്‍ ഏജന്റ് ഡോ. കെ. സനാതനന്‍ ആണ് ഇക്കാര്യം അറിയിച്ചത്.

Also Read: മാതാവിനൊപ്പം ഉംറ നിർവഹിക്കാനെത്തി; മലയാളി യുവതി മക്കയിൽ മരിച്ചു

അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു


അപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ഒമാനില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളി മരിച്ചു. തിരുവനന്തപുരം കടത്തുരുത്തി കടവൂര്‍ തോന്നാക്കല്‍ സ്വദേശി വെട്ടുവിള പുതിയാല്‍ പുത്തന്‍ വീട്ടില്‍ ഗോപകുമാര്‍ ആണ് മരിച്ചത്. 41 വയസായിരുന്നു. ഇദ്ദേഹം 10 വർഷമായി ഒമാനിൽ ആണ് താമസിക്കുന്നത്. ഗോപകുമാര്‍ റുസ്‍താക്കില്‍ കെട്ടിട നിര്‍മാണ തൊഴിലാളിയായി ആണ് ജോലി ചെയ്യുന്നത്. അപകടത്തെ തുടര്‍ന്ന് റുസ്‍താഖിലെ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയായിരുന്നു ഇതിന്റെ ഇടയിൽ ആണ് മരിക്കുന്നത്.

Read Latest Gulf News and Malayalam News

ആര്‍ട്ടിക്കിള്‍ ഷോ