ആപ്പ്ജില്ല

നഗരത്തിന്​ ഉണർവേകും; പുതിയ പദ്ധതികളുമായി മസ്കറ്റ് നഗരസഭ

ഈ വർഷം പദ്ധതിക്ക് തുടക്കം കുറിച്ച് അടുത്ത വർഷം ഏ​പ്രിലിലോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

Samayam Malayalam 17 May 2022, 11:30 am
മസ്കറ്റ്: നഗരസഭക്ക് ഉണർവേകുന്ന പുതിയ പ്രവർത്തനങ്ങളും പദ്ധതികളുമായാണ് മസ്കത്ത് നഗരസഭ രംഗത്തത്തിയിരിക്കുന്നത്. റിയാം പ്രദേശത്ത് പർവത നടപ്പാത സ്ഥാപക്കും. കൂടാതെ തെരുവിൽ കച്ചവടം നടത്തുന്നവർക്ക് പ്രത്യേക സ്ഥലങ്ങൾ. ബൗഷർ വിലയാത്തിലെ അൽ-മിസ്ഫ ഇൻഡസ്ട്രിയൽ ഏരിയയിലെ ഉൾ ഭാഗങ്ങളിലേക്കുള്ള റോഡുകൾ നിർമ്മിക്കും. ഇത്തരത്തിൽ നഗരത്തിന് പുതുജീവൻ നൽക്കുന്നതിന് വേണ്ടി വലിയ പദ്ധതികൾ ആണ് തയ്യാറാക്കിയിരിക്കുന്നത്. ഇത് നടപ്പിലാക്കാൻ വേണ്ടിയുള്ള ടെൻഡർ നൽകിയതായി നഗരസഭാ അധികൃതർ അറിയിച്ചു.
Samayam Malayalam new lease of life to Muscat city


Also Read: ഗൾഫ് കറൻസികൾ ഉയർന്ന് തന്നെ; നേട്ടം കൊയ്യാൻ സാധിക്കാതെ പ്രവാസികൾ

മസ്കത്ത് മുനിസിപ്പാലിറ്റിസുവർണ ജൂബിലി നടപ്പാത പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് ആണ് തുടക്കം കുറിച്ചിരിക്കുന്നത്. സീബ് വിലായത്തിൽ 84,400 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള തരത്തിലാണ് പദ്ധതി ഒരുക്കിയിരിക്കുന്നത്. മസ്‌കത്ത് ഗവർണറേറ്റിൽ നിരവധി പദ്ധതികൾ കൊണ്ട് വരുന്നത് മാത്രമല്ല ലക്ഷ്യം വെക്കുന്നത്. പൗരൻമാർക്കും, രജ്യത്തെ താമസക്കാർക്കും, വിനോദ സൗകര്യങ്ങൾ നൽക്കുകയും ഇതിലൂടെ ലക്ഷ്യം വെക്കുന്നുണ്ട്. ഇതിന് ആവശ്യമായ പദ്ധതികൾ ആണ് കൊണ്ടുവന്നിരിക്കുന്നത്.

വിനേദ സഞ്ചാര മേഖലയിൽ ആവശ്യമായ വലിയ പ്രവർത്തനങ്ങൾ ആണ് ഒരുക്കിയിരിക്കുന്നത്. സൈക്കിൾ പാത, ജിം, മനേഹരമായ പാാർക്കുകൾ എന്നിവയെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. പദ്ധതിയിൽ 38,250 ചതുരശ്ര മീറ്ററിൽ ഹരിത ഇടങ്ങൾ ആയിരിക്കും. ഈ വർഷം പദ്ധതിക്ക് തുടക്കം കുറിച്ച് അടുത്ത വർഷം ഏപ്രിലിലോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

Also Read: നിയോം സിറ്റി സൗദിക്കു പുറത്തോ? അവിടെ സൗദി നിയമങ്ങള്‍ ബാധകമല്ലേ; സൗദിയില്‍ പുതിയ വിവാദം

കൂടാതെ ഗോൾഡൻ ജൂബിലി വാക്കിൽ 1,972 മീറ്റർ നീളമുള്ള നടപ്പാത. 1,972 മീറ്റർ നീളവും മൂന്ന് മീറ്റർ വീതിയിലുമുള്ള സെെക്കിൾ പാത. കായിക ഉപകരണങ്ങൾ സജ്ജീകരിച്ച സ്ഥലങ്ങൾ, കുട്ടികൾക്കുള്ള കളിസ്ഥലങ്ങൾ എന്നിവ സജീകരിക്കും. 140 കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യങ്ങൾ എന്നിവയെല്ലാം ഉണ്ടാക്കും.

ആര്‍ട്ടിക്കിള്‍ ഷോ