ആപ്പ്ജില്ല

മലയാളികളടക്കം നിരവധി പേരുടെ സ്പോണ്‍സര്‍; വ്യാപാര പ്രമുഖന്‍ മൂസ ഹുസൈൻ അല്‍ ബലൂഷി‌ നിര്യാതനായി

വിദേശികള്‍ക്കിടയില്‍ അര്‍ബാബ് മൂസ എന്ന പേരിലാണ് അറിയപ്പെടുന്നത്.

Samayam Malayalam 12 Oct 2022, 12:41 pm
ഒമാൻ: ഒമാനിലെ സ്വദേശി വ്യാപാര പ്രമുഖന്‍ മൂസ ഹുസൈൻ അല്‍ ബലൂഷി‌ മരിച്ചു. ഹൃദയ സംബന്ധമായ ചികിത്സയെ തുടർന്ന് ആശുപത്രിയിലായിരുന്നു. ഇവിടെ വെച്ചാണ് മരിച്ചത്. മത്ര സൂഖില്‍ ദീർഘകാലമായി കച്ചവടക്കാരൻ ആയിരുന്നു. ബെഡ്, കാര്‍പെറ്റ് കച്ചവടമായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്.
Samayam Malayalam musa hussain al balushi
credit: madhyamam


Also Read: യുവാവിനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ അപകടം; ദുബായിൽ കെട്ടിടത്തിൽ നിന്നു വീണു മലയാളി മരിച്ചു

ഒമാനിലെ നിരവധി മലയാളികളടക്കം ഉള്ളവരുടെ സ്പോണ്‍സര്‍ കൂടിയാണ് അദ്ദേഹം. വിദേശിയാണോ, സ്വദേശിയാണോ എന്ന വിത്യാസം ഇല്ലതെ അദ്ദേഹം എല്ലാവരേയും സഹായിക്കുമായിരുന്നു. എല്ലാവരുമായും വലിയ നല്ല രീതിയിൽ സൗഹൃദം കാത്ത് സൂക്ഷിക്കുന്ന വ്യക്തിയായിരുന്നു മൂസ ഹുസൈൻ അല്‍ ബലൂഷി‌. മാധ്യമം ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

Also Read: തൊഴില്‍ നഷ്ടമായവര്‍ക്ക് ആശ്വാസമായി ഇന്‍ഷൂറന്‍സ് പദ്ധതി പ്രഖ്യാപിച്ച് യുഎഇ; പ്രവാസികള്‍ക്കും ആനുകൂല്യം

കച്ചവടക്കാരും ഇടപാടുകാരും തമ്മിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അദ്ദേഹം പറഞ്ഞു തീർക്കുമായിരുന്നു. പല പ്രശ്നങ്ങൾ ഇദ്ദേഹം ഇടപ്പെട്ട് തീർക്കുന്നതിനാൽ പല മലയാളികൾക്കും വലിയ സഹായി ആയിരുന്നു ഇദ്ദേഹം. വലുപ്പ, ചെറുപ്പ വ്യത്യാസമില്ലാതെ എല്ലാവരേയും ഇദ്ദേഹം സഹായിക്കുമായിരുന്നു. വിദേശികള്‍ക്കിടയില്‍ അര്‍ബാബ് മൂസ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഒരു കച്ചവടക്കാരൻ എന്ന നിലയിൽ അദ്ദേഹം എന്നും രാവിലെ കടയിൽ വരുമായിരുന്നു. കഴിഞ്ഞ ദിവസം പോലും അദ്ദേഹം കടയിൽ എത്തിയിരുന്നു.

Read Latest Gulf News and Malayalam News

ആര്‍ട്ടിക്കിള്‍ ഷോ