ആപ്പ്ജില്ല

ചെ​റി​യ പെ​രു​ന്നാ​ൾ അവധി; ടൂ​ർ പാ​ക്കേ​ജു​മാ​യി മു​വാ​സ​ലാ​ത്ത്

25 റി​യാ​ലാ​ണ് നിരക്ക് ഈടാക്കുന്നത്.

Samayam Malayalam 30 Apr 2022, 12:04 pm
ഒമൻ: ഒമാനിൽ ദേശീയ ഗതാഗത കമ്പനിയായ മുവാസലാത്ത് ചെറിയ പെരുന്നാൾ അവധിക്ക് വേണ്ടി ടൂർ പാക്കേജ് പ്രഖ്യാപിച്ചു. മേയ് രണ്ട് മുതല്‍ അഞ്ച് വരെ ദിവസങ്ങളിലാണ് അവസരം ഒരുക്കിയിരിക്കുന്നത്. നിസ്വയിലെ മനോഹര കാഴ്ചകൾ കാണാൻ ആണ് മുവാസലാത്ത് അവസരമൊരുക്കുന്നത്.
Samayam Malayalam Mwasalat launches Nizwa tour package


ചെറിയ പെരുന്നാളിനോടനുബന്ധിച്ചണ് ടൂർ പാക്കേജുമായി ദേശീയ ഗതാഗത കമ്പനിയായ മുവാസലാത്ത് എത്തിയിരിക്കുന്നത്. രാജ്യത്തെ സാംസ്‌കാരിക -പൈതൃക കേന്ദ്രങ്ങളും ചരിത്ര പ്രദേശങ്ങളും സന്ദർശിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനുള്ള പാക്കേജ് ആണ് ഒരുക്കിയിരിക്കുന്നത്.

Also Read: ഈദുൽ ഫിത്ർ അവധി; വിസ സേവനങ്ങൾക്ക് സ്മാർട്ട് ചാനലുകൾ ഉപയോഗപ്പെടുത്തമെന്ന് ദുബായ്

രാവിലെ ഏഴു മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് യാത്രക്കായുള്ള സമയം ഒരുക്കിയിരിക്കുന്നത്. അസൈബ ബസ് സ്റ്റേഷനില്‍നിന്ന് ആരംഭിച്ച് മുഴുവൻ പ്രദേശങ്ങളും കണ്ട് തിരിച്ചെത്തുന്ന രീതിയിലാണ് പാക്കേജ് ക്രമീകരിച്ചിരിക്കുന്നത്. ഇലക്ട്രിക് കാര്‍ട്ട്‌സില്‍ അല്‍ അഖ്‌റ ഗ്രാമം, നിസ്‌വ സൂഖ്, കോട്ട, ഫലജ് ദാരിസ് എന്നിവയെല്ലാം സന്ദർശിക്കാൻ അവസരം ഒരുക്കും. ഇതെല്ലാം ആണ് പാക്കേജില്‍ ഉള്‍പ്പെടുന്നത്.

Also Read: ലോകകപ്പ് ഫുട്ബാളിന്‍റെ രണ്ടാം ഘട്ട ടിക്കറ്റ് വിതരണം; ടിക്കറ്റിനായി നടന്നത് 2.35 കോടി ബുക്കിങ്

25 റിയാലാണ് നിരക്ക് ഈടാക്കുന്നത്. എന്നാൽ 3 വയസു മുതൽ 12 വയസുവരെയുള്ള കുട്ടികൾക്ക് 20 റിയാൽ മതിയാകും. 3 വയസിന് താഴെയുള്ള കുട്ടികൾക്ക് യാത്ര സൗജന്യമാണ്. ഇലക്ട്രിക് കാര്‍ട്ട്‌സ് സൗജന്യമായി ഇതിൽ ഉൾപ്പെടും. കഴിക്കാനുള്ള ഭക്ഷണം ഇതിൽ ഉൾപെടില്ല.

ആര്‍ട്ടിക്കിള്‍ ഷോ