ആപ്പ്ജില്ല

താ​മ​സ കെ​ട്ടി​ട​ങ്ങ​ളു​ടെ പു​റ​ത്ത്​ പാ​ർ​ക്കി​ങ്​ ഷെ​ഡു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​ന്​ നി​യ​ന്ത്ര​ണ​വു​മാ​യി മ​സ്ക​റ്റ്

ഷെ​ഡു​ക​ളു​ടെ മൂ​ല​ക​ളും സ്ട്രീ​റ്റും ത​മ്മി​ല്‍ ഒ​രു മീ​റ്റ​റി​ല്‍ കു​റ​യാ​ത്ത അ​ക​ലം ഉണ്ടായിരിക്കണം എന്നാണ് ഉത്തരിൽ പറയുന്നത്.

Samayam Malayalam 19 Jun 2022, 12:42 pm
മസ്കറ്റ്: താമസിക്കുന്ന കെട്ടിടങ്ങൾക്ക് പുറത്ത് പാർക്കിങ് ഷെഡുകൾ നിർമിക്കുന്നതിന് നിയന്ത്രണങ്ങളുമായി മസ്കത്ത്. മസ്കറ്റ് ഗവർണർ സയ്യിദ് സഊദ് ബിന്‍ ഹിലാല്‍ അല്‍ ബുസൈദി ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. വീടുകൾക്ക് മുന്നിൽ പാർക്കിങ് ഷെഡുകൾ നിർമ്മിക്കണം എങ്കിൽ പ്രാദേശിക ഭരണകൂടത്തില്‍ നിന്നും അനുമതി വാങ്ങിക്കണം. മസക്റ്റ് ഗവർണർ പുറത്തിറക്കിയ ഉത്തരവിൽ ആണ് ഇക്കാര്യങ്ങൾ പറയുന്നത്.
Samayam Malayalam Representational
പ്രതീകാത്മക ചിത്രം


Also Read: ഹജ്ജ് അപേക്ഷയില്‍ നിന്ന് സഹയാത്രികരെ ഒഴിവാക്കാമെന്ന് സൗദി; പക്ഷെ ഒരു നിബന്ധനയോടെ മാത്രം

അതേസമയം, ബൗശര്‍ വിലായത്തിലെ ശാതി അല്‍ ഖുറമിലെ അല്‍ സരൂജ് പ്രദേശത്ത് പാര്‍പ്പിട കെട്ടിടങ്ങളുടെ മുന്നില്‍ വാഹന ഷെഡുകൾ അനുവദിക്കില്ല. തെരുവുകളിലെ കെട്ടിടങ്ങൾക്കും ഈ നിയമം ബാധകമാണ്. കൂടാതെ 30 മീറ്ററോ അതില്‍ കൂടുതലോ വീതിയുള്ള പ്രധാന തെരുവുകളിലും ഇരട്ടപ്പാതകളിലും ഈ നിയമം പാലിക്കണം. എന്താണ് ആവശ്യം എന്ന് വ്യക്തമായി പറയുന്നവർക്ക് മാത്രമേ ഷെഡുകൾ നിർമിക്കുന്നതിന് അനുമതി നൽകുകയുള്ളു. ലൈസന്‍സ് ലഭിച്ചവര്‍ക്ക് മാത്രമേ കെട്ടിട വളപ്പിന് പുറത്ത് വാഹന ഷെഡുകള്‍ നിർമ്മിക്കാൻ അനുമതി നൽകുകയുള്ളു.

Also Read: യുഎഇയില്‍ കൊവിഡ് കേസുകള്‍ വീണ്ടും കൂടുന്നു; ജാഗ്രതാ നിര്‍ദ്ദേശവുമായി അധികൃതര്‍

ഷെഡുകൾ നിർമ്മിക്കുമ്പോൾ ചില നിബന്ധനകൾ പാലിക്കണം. മൂലകളും സ്ട്രീറ്റും തമ്മില്‍ ഒരു മീറ്ററില്‍ കുറയാത്ത അകലം പാലിക്കണം. ഉയരം 2.4 മീറ്ററില്‍ കൂടരുത്. അതിർത്തിക്ക് ഉള്ളിൽ തന്നെ തൂണുകള്‍ നിർമ്മിക്കണം. ഇനി തൂണുകൾ പുറത്താണെങ്കിൽ ചുറ്റുമതിലിന്റെ പുറത്തേക്ക് പോകരുത്. മേല്‍ക്കൂരയിൽ പോളിത്തീന്‍ ഫാബ്രിക്കോ സമാന ഇനങ്ങളോ ഉപയോഗിക്കണം. ഷെഡുകളുടെ വീതി ആറ് മീറ്ററിൽ കൂടരുത് തുടങ്ങിയ നിർദേശങ്ങൾ ആണ് അധികൃതർ മുന്നോട്ട് വെച്ചിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ