ആപ്പ്ജില്ല

പ്ര​ത്യേ​ക യാ​ത്രാ​നി​ര​ക്ക് പ്ര​ഖ്യാ​പി​ച്ച് ഒ​മാ​ൻ എ​യ​ർ, അറിയേണ്ടതെല്ലാം

നവംബർ 21 മുതൽ ഡിസംബർ മൂന്നുവരെ ആണ് ഈ സേവനങ്ങൾ ഉപയോ​ഗിക്കാൻ സാധിക്കുക.

Samayam Malayalam 21 Nov 2022, 11:35 am
ഒമാൻ: ഖത്തറിൽ എത്തിയ ലോകകപ്പിനെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് മറ്റു ഗൾഫ് രാജ്യങ്ങളും. ഒമാന്റെ ദേശീയ വിമാനക്കമ്പനിയായ ഒമാൻ എയർ ഇതിന്റെ ഭാഗമായി പ്രത്യേക പാക്കേജുകൾ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. നവംബർ 21 മുതൽ ഡിസംബർ മൂന്നുവരെ ആണ് ഈ സേവനങ്ങൾ ഉപയോഗിക്കാൻ സാധിക്കുക. മസ്‌കത്തിനും ദോഹക്കുമിടയിൽ 48 മാച്ച് ഡേ ഷട്ടിൽ സർവിസ് നടത്താൻ ആണ് തീരുമാനിച്ചിരിക്കുന്നതെന്ന് എയർലൈൻ അധികൃതർ അറിയിച്ചു.
Samayam Malayalam oman air


ഖത്തർ ലോകകപ്പിനോടനുബന്ധിച്ച് ആണ് ഒമാൻ എയർ ഈ നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. മാച്ച് ഡേ ഷട്ടിൽ ഫ്ലൈറ്റുകൾ ഒമാൻ എയർ വെബ്‌സൈറ്റിൽ (omanair.com) ബുക്ക് ചെയ്യാൻ സാധിക്കും. യാത്രക്കായുള്ള നിരക്കുകൾ ഇങ്ങനെ.

Also Read: ഉറങ്ങുകയായിരുന്ന സുഹൃത്തിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചു; പ്രവാസിക്ക് മൂന്ന് വര്‍ഷം ശിക്ഷ

ഇക്കണോമി ക്ലാസിന് 149 ഒമാൻ റിയാൽ മുതലും ബിസിനസ് ക്ലാസിന് 309 റിയാൽ മുതലുമാണ് നിരക്ക് ആരംഭിക്കുന്നത്. ഈ ടിക്കറ്റ് നിരക്കിൽ എല്ലാ നികുതികളും എയർപോർട്ട് ചാർജുകളും ഹാൻഡ് ബാഗേജ് അലവൻസും ഉൾപ്പെടും. ഷട്ടിൽ ഫ്ലൈറ്റുകളിലെ യാത്രക്കാർക്ക് മികച്ച സൗകര്യങ്ങൾ തന്നെയാണ് ഒമാൻ എയർ ഒരുക്കുന്നത്. ഒമാൻ എയറിന്റെ മികച്ച സൗകര്യങ്ങളും സേവനങ്ങളുമെല്ലാം യാത്രക്കാർക്ക് ആസ്വദിക്കാൻ സാധിക്കും.

Also Read: റിയാദിൽ വാഹനാപകടം: ഒരു കുടുംബത്തിലെ ഏഴുപേർ മരിച്ചു

അതേസമയം, ഇറാൻ പ്രസിഡന്‍റ് ഡോ. ഇബ്രാഹിം റഈസുമായി ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി. ഒമാനും ഇറാനും തമ്മിലുള്ള ബന്ധങ്ങൾ കൂടുതൽ ശക്തമാക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന് വേണ്ടി രണ്ട് രാജ്യങ്ങളും നിരവധി മേഖലകളിൽ ഒന്നിക്കേണ്ടതുണ്ട്. അതിന് വേണ്ടി പരസ്പരം സഹകരണം ശക്തമാക്കാനും തീരുമാനിച്ചു. പ്രാദേശികമായും അന്താരാഷ്ട്രപരമായും ഇതിനം കുറിച്ചുള്ള സംഭവവികാസങ്ങളിൽ അഭിപ്രായങ്ങൾ രാജ്യം കെെമാറി.

Read Latest Gulf News and Malayalam News

ആര്‍ട്ടിക്കിള്‍ ഷോ