ആപ്പ്ജില്ല

ഇന്ത്യയുടെ ഗോതമ്പ് കയറ്റുമതി നിരോധനം ബാധിക്കില്ല, ഈ വർഷത്തേക്ക് ആവശ്യമായവ സംഭരിച്ചിട്ടുണ്ട്: ഒമാൻ

ആസ്ട്രേലിയയിൽ നിന്നും സ്ഥിരമായി ​ഗോതമ്പ് ഒമാനിലേക്ക് വരുന്നുണ്ട്

Samayam Malayalam 18 May 2022, 1:35 pm
ഒമാൻ: ഇന്ത്യ ഗോതമ്പ് കയറ്റുമതി നിരോധിച്ചത് രാജ്യത്തെ ബാധിക്കില്ലെന്ന് ഒമാൻ. ഈ വർഷത്തേക്ക് ആവശ്യമായ ഗോതമ്പ് സംഭരിച്ച് വെച്ചിട്ടുണ്ടെന്ന് ഒമാൻ ഫ്ലോർമിൽസ് കമ്പനി സി.ഇ.ഒ ഹൈതം മുഹമ്മദ് അൽ ഫന്ന പറഞ്ഞു. മാധ്യമം ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യയിൽ നിന്നും രണ്ട് കപ്പൽ ഗോതമ്പ് എത്തിയിട്ടുണ്ട്. മൂന്നാമത്തെ കപ്പൽ ഉടൻ എത്തും എന്ന് ഒമാൻ ഫ്ലോർമിൽസ് കമ്പനി സി.ഇ.ഒ ഹൈതം മുഹമ്മദ് അൽ ഫന്ന പറഞ്ഞു.
Samayam Malayalam Representational
പ്രതീകാത്മക ചിത്രം


Also Read: ദുബായിലെ എമിറേറ്റ്‌സ് ഹില്‍സ് വില്ല വിറ്റത് 10.3 കോടി ദിര്‍ഹമിന്; സ്വന്തമാക്കിയത് ഇന്ത്യന്‍ വ്യവസായി

ഒമാനിലേക്ക് ഗോതമ്പ് വരുന്നത് ഇന്ത്യയിൽ നിന്ന് മാത്രമല്ല. ആസ്ട്രേലിയയിൽ നിന്നും സ്ഥിരമായി ഗോതമ്പ് ഒമാനിലേക്ക് വരുന്നുണ്ട്. ഈ വർഷം അവസാനം വരെ ഇത് മതിയാകും എന്നാണ് ഒമാൻ കരുതുന്നത്. റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് ശേഷമായിരുന്നു ഒമാൻ ഇന്ത്യയിൽ നിന്നും ഗോതമ്പ് ഇറക്കുമതി ചെയ്യാൻ തുടങ്ങിയത്. വിദേശ വിൽപന നിയന്ത്രിക്കാനുള്ള ഇന്ത്യയുടെ പുതിയ തീരുമാനം ആണ് ഇന്ത്യയിൽനിന്നുള്ള ഗോതമ്പ് ഇറക്കുമതി വർധിപ്പിച്ചത്. ഇത് വിപണിയിൽ ഗോതമ്പിന്റെ വിലവർധനവിന് ഇടയാക്കി. തിങ്കളാഴ്ച ആഗോള വിപണിയിൽ ആറ് ശതമാനം ആണ് വർധനവ് ഉണ്ടായിരിക്കുന്നത്.

Also Read: കുട്ടികള്‍ക്കായി 25 ദിര്‍ഹമിന്റെ പുസ്തകങ്ങള്‍ വാങ്ങാനുള്ള പ്രഖ്യാപനവുമായി ഷാര്‍ജ ഭരണാധികാരി

എട്ടുവർഷത്തിനിടയിലെ രൂക്ഷമായ വിലക്കയറ്റം ആണ് ഗോമ്പത് വിപണി ഇന്ത്യയിൽ നേരിടുന്നത്. ഇതിന്റെ ഇടയിൽ ആണ് കേന്ദ്ര സർക്കാർ ഗോതമ്പ് കയറ്റുമതിക്ക് നിേരാധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച സർക്കുലർ ഡയറക്ടറേറ്റ് ഓഫ് ഫോറിൻ ട്രേഡ് വെള്ളിയാഴ്ച ഉത്തരവിറക്കി. മൊത്ത ഭക്ഷ്യ സുരക്ഷ കണക്കിലെടുത്താണ് ഇന്ത്യ ഇത്തരത്തിലൊരു തീരുമാനം എടുത്തിരിക്കുന്നത്. ഉത്തരവിറങ്ങുന്നതുവരെ അനുമതി നൽകിയ കയറ്റുമതി തുടരാം എന്നാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് ഒമാനിലേക്ക് ചരക്ക് കയറ്റി അയക്കാൻ തീരുമാനിച്ചിരിക്കുന്നത്.


ചൈന കഴിഞ്ഞാൽ ലോകത്ത് കൂടുതൽ ഗോതമ്പ് ഉൽപാദിപ്പിക്കുന്നത് ഇന്ത്യയിൽ ആണ്. യുക്രെയ്ൻ എട്ടാം സ്ഥാനത്തും, റഷ്യ മൂന്നാം സ്ഥാനത്തും ആണ് ഗോതമ്പ് ഉത്പാതനത്തിൽ ഉള്ളത്. യുക്രെയ്ൻ- റഷ്യ യുദ്ധം തുടങ്ങിയതോടെയാണ് ഈ രാജ്യങ്ങളിൽ നിന്നുള്ള ഗോതമ്പ് കയറ്റുമതി നിർത്തലാക്കിയത്. ഇതോടെ ആഗോള വിപണിയിൽ ഗോതമ്പിന്റെ വലിയ വലിയ രീതിയിൽ കൂടി.

ആര്‍ട്ടിക്കിള്‍ ഷോ