ആപ്പ്ജില്ല

കൊവിഡ് വ്യാപനം രൂക്ഷം; ഒമാന്‍ കര അതിർത്തികൾ അടക്കുന്നു

നിലവില്‍ ഒരാഴ്ചത്തേക്കാണ് അടക്കുന്നത്. പിന്നീട് സാഹചര്യം വിലയിരുത്തി നിയന്ത്രണം നീക്കുന്നതില്‍ തീരുമാനം എടുക്കും.

Samayam Malayalam 17 Jan 2021, 5:54 pm
രാജ്യത്ത് കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് അതിര്‍ത്തികള്‍ അടക്കാന്‍ ഒമാന്‍ ഒരുങ്ങുന്നത്. കര അതിർത്തികൾ ആണ് അടക്കുന്നത്. ഇന്ന് ചേര്‍ന്ന സുപ്രീം കമ്മിറ്റി യോഗത്തിലാണ് തീരുമാനം ആയത്. നിലവില്‍ ഒരാഴ്ചത്തേക്കാണ് അടക്കുന്നത്. പിന്നീട് സാഹചര്യം വിലയിരുത്തി നിയന്ത്രണം നീക്കുന്നതില്‍ തീരുമാനം എടുക്കും.
Samayam Malayalam Oman to close land borders


നാളെ മുതല്‍ ഒരാഴ്ചത്തേക്കായിരിക്കും കര അതിര്‍ത്തികള്‍ അടക്കുക. രാജ്യത്ത് കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യം ആണ് ഉള്ളത്. സാമുഹിക അകലം പാലിക്കാതെ പല ഇടങ്ങളിലും നിരവധി ആളുകള്‍ ആണ് ഒത്തു കൂടുന്നത്. നിയമലംഘിക്കുന്നവര്‍ക്ക് കര്‍ശന ശിക്ഷ നടപ്പാക്കും എന്ന് സുപ്രീം കമ്മിറ്റി പറഞ്ഞു. യുഎഇയിൽ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു വരുകയാണ്.

Also Read: ഒമാനില്‍ മലയാളികളുടെ കടകളിൽ മോഷണം; 1500 റിയാലിന്‍റെ നഷ്ടമെന്ന് നിഗമനം

3453 പേർക്ക്കൂടി ഇന്ന് യുഎഇയില്‍ രോഗം സ്ഥിരീകരിച്ചു. 3,268 പേർ മുക്തി നേടിയതായും ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. അഞ്ചു പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണം 745 ആയി.

ആര്‍ട്ടിക്കിള്‍ ഷോ