ആപ്പ്ജില്ല

സ്വർണക്കടത്തെന്ന് രഹസ്യ സന്ദേശം; മസ്കത്തിൽ നിന്നുള്ള യാത്രികനെ ക​ണ്ണൂ​ർ വി​മാനത്താവ​ളത്തിൽ വി​വ​സ്ത്ര​നാ​ക്കി പ​രി​ശോ​ധി​ച്ചു, പരാതി

നാട്ടിലുള്ള ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ വേണ്ടിയാണ് ഇയാൾ മസ്കറ്റിൻ നിന്നും എത്തിയത്

Samayam Malayalam 2 Aug 2022, 2:22 pm
ഒമാൻ: വിമാനത്താവളം വഴി സ്വർണം കടത്തുന്നെന്ന് സന്ദേശം ലഭിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് കണ്ണൂർ വിമാനത്താവളത്തിൽ മസ്കത്തിൽ നിന്നുള്ള യാത്രികനെ വിവസ്ത്രനാക്കി പരിശോധിച്ചതെന്നാണ് പരാതി ഉയരുന്നത്. ഇയാളെ പരിശോധിച്ചപ്പോൾ സ്വർണമെന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ യാത്രക്കാരനെ ക്ഷമ പറഞ്ഞു വിടുകയായിരുന്നു. ഏതാനും മണിക്കൂറുകൾ പിടിച്ചുവെച്ച് എന്തിനാണ് പരിശോധന നടത്തിയതെന്ന് ചോദ്യം ചെയ്തപ്പോൾ ആണ് നിങ്ങൾ മസ്കത്തിൽ നിന്ന് സ്വർണവുമായി വരുന്നുണ്ടെന്ന് സന്ദേശം ലഭിച്ചെന്നായിരുന്നു അധികൃതർ നൽകിയ മറുപടി. മാധ്യമം ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
Samayam Malayalam New Project - 2022-08-02T142036.187


Also Read: ദുബായിൽ തൊഴിൽ പരിശീലന പരിപാടി ഒരുങ്ങുന്നു; 10,000 ഇന്ത്യക്കാർക്ക് തൊഴിലവസരം

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടക്കുന്നത്. രാത്രി മസ്കത്തിൽ നിന്ന് കണ്ണൂർ എത്തിയ യാത്രക്കാരന് ആണ് ദുരനുഭവം സംഭവിച്ചത്. എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനാണ് വിമാനത്താവളത്തിൽ ഇത്തരത്തിൽ ദുരനുഭവമുണ്ടായത്. നാട്ടിലുള്ള ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ വേണ്ടിയാണ് ഇയാൾ മസ്കറ്റിൻ നിന്നും എത്തിയത്. ഷോപ്പിൽ ജോലിചെയ്യുയാണ് ഇദ്ദേഹം. കണ്ണൂർ വിമാനത്താവളത്തിലെ മെറ്റൽ ഡിറ്റക്ടറിലൂടെ കടക്കുമ്പോൾ ബീപ് ശബ്ദം കേട്ടതോടെയാണ് പരിശോധനക്കായി കൊണ്ടുപോയത്.

Also Read: സൗദിയില്‍ സമൂഹ മാധ്യമങ്ങളില്‍ പരസ്യം ചെയ്യാന്‍ ലൈസന്‍സ് നിര്‍ബന്ധം; ചെലവ് മൂന്ന് വര്‍ഷത്തേക്ക് 15000 റിയാല്‍

വിമാനത്താവളത്തിൽ മൂന്ന് യന്ത്രങ്ങളിലൂടെ ഈയാൾ കടന്നു പോയി എന്നാൽ ഒരെണ്ണം മാത്രമാണ് ബീപ് ശബ്ദം ഉണ്ടാക്കിയത്. അപ്പോഴാണ് ശരീരത്തിൽ സ്വർണ്ണം ഉണ്ടെന്ന് സംശയിച്ച് വിവസ്ത്രനാക്കി പരിശോധിക്കുകയായിരുന്നു. മലയാളിയായ കസ്റ്റംസ് ഉദ്യോഗസ്ഥന് കാര്യം മനസിലായി. എന്നാൽ തെറ്റ് മറച്ചുവെക്കാൻ ഉത്തരേന്ത്യയിൽ നിന്നുള്ള ഉദ്യോഗസ്ഥരെ എത്തിച്ച് വീണ്ടും മണിക്കൂറുകൾ നീണ്ട പരിശോധന നടത്തി. എന്നിട്ടും സംശയകരമായ രീതിയിൽ ഒന്നും കണ്ടെത്താൻ സാധിച്ചില്ല. അതിനാൽ ക്ഷമാപണം നടത്തി തന്നെ പറഞ്ഞു വിടുകയായിരുന്നു എന്ന് യുവാവ് പറഞ്ഞു. തന്നെ സോഷ്യൽ മീഡിയ അക്കൗണ്ടുകളും പരിശോധിച്ചു. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ് ചാറ്റ് എന്നിവയെ മുഴുവനായി പരിശോധിച്ച ശേഷം ആണ് തന്നെ വിട്ടതെന്ന് അദ്ദേഹം പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ