ആപ്പ്ജില്ല

കൊ​വി​ഡ്​ പ​രി​ശോ​ധ​ന​ക്ക്​ അ​മി​ത നിരക്ക്; ഒ​മാ​നി​ലെ സ്വ​കാ​ര്യ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പ് നല്‍കി അധികൃതര്‍

ചില പരിശോധന കേന്ദ്രങ്ങള്‍ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പ്ര​ഖ്യാ​പി​ച്ച നി​ര​ക്കി​ൽ കൂ​ടു​ത​ൽ തുക ഈ​ടാ​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നടപടി

Samayam Malayalam 5 Jun 2021, 1:05 pm
ഒമാന്‍: കൊവിഡ് പരിശോധനക്ക് അമിത നിരക്ക് ഈടാക്കുന്ന ഒമാനിലെ സ്വകാര്യ സ്ഥാപനങ്ങൾക്ക് ഉപഭോക്തൃ സംരക്ഷണ വകുപ്പിന്‍റെ മുന്നറിയിപ്പ്. കൊവിഡ് പരിശോധനക്കായി ജനങ്ങളില്‍ നിന്നും അമിത നിരക്ക് ഈടാക്കിയാല്‍ ശക്തമായ നിയമ നടപടികള്‍ നേരിടേണ്ടി വരും. കൊവിഡ് സാഹചര്യത്തിൽ ജനങ്ങളെ ചൂഷണം ചെയ്യുന്ന സ്വകാര്യ സ്ഥപനങ്ങളെ നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ചില പരിശോധന കേന്ദ്രങ്ങള്‍ ആരോഗ്യമന്ത്രാലയം പ്രഖ്യാപിച്ച നിരക്കിൽ കൂടുതൽ തുക ഈടാക്കുന്നതായി ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ് നടപടികള്‍ ശക്തമാക്കിയിരിക്കുന്നത്.
Samayam Malayalam oman covid


Also Read: ഷാര്‍ജയില്‍ അപ്പാര്‍ട്ട്‌മെന്റിന്‍റെ 39-ാം നിലയില്‍ നിന്ന് താഴെ വീണ് 17കാരിക്ക് ദാരുണാന്ത്യം
ടെസ്റ്റ് നിരക്കുകൾ ഉപഭോക്തൃ സംരക്ഷണ വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. എല്ലാ സ്വകാര്യ സ്ഥാപനങ്ങളും ഈ
നിർദേശങ്ങൾ പാലിക്കണമെന്ന് അധികൃതര്‍ പറയുന്നു.സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ ചുമതലയുള്ള ഡയറക്ടറേറ്റ് ജനറലും ആരോഗ്യ മന്ത്രാലയവും അംഗീകരിച്ച പരിശോധന നിരക്ക് പുറത്തുവിട്ടു. ട്വിറ്ററിലൂടെയാണ് ഇവര്‍ നിരക്ക് പുറത്തുവിട്ടിരിക്കുന്നത്.

ആർടിപിസിആർ പരിശോധനക്ക് 15 ഒമാൻ റിയാലാണ് ഒമാനില്‍ നിരക്ക്. ഫലം രണ്ട് ദിവസത്തിനകം നല്‍കണം. ആൻറിജൻ ടെസ്റ്റാണെങ്കിൽ ഏഴു റിയാലാണ് നിരക്ക്. രണ്ട് മണിക്കൂറിനുള്ളില്‍ ഫലം നല്‍കണം. കൊവിഡ് പരിശോധനകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ചൂഷണം നടക്കുന്നത്. ഇത് ഒഴിവാക്കാന്‍ ആണ് പുതുയ നടപടി. ഒമാനിലെ വിവിധ ആശുപത്രികളിൽ ആരോഗ്യ വകുപ്പിന്‍റെ നിയന്ത്രണങ്ങൾ ലംഘിച്ച് അമിത വില ഈടാക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ