ആപ്പ്ജില്ല

സ്‌പോണ്‍സറുടെ സഹോദരന്‍ ലൈംഗികാതിക്രമം നടത്തിയെന്ന്; 29 കാരി ഇന്ത്യയിലേക്ക് മടങ്ങാന്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായംതേടി

ഹൈദരബാദിലെ ആശുപത്രിയില്‍ ജോലിചെയ്യവെ ഒരു വിസ ഏജന്റാണ് യുവതിക്ക് ജോലി വാഗ്ദാനം ചെയ്യുന്നത്. ഒമാനിലെ മസ്‌കറ്റില്‍ എത്തിച്ച ശേഷം ഒരാഴ്ചയോളം ഒരു മാന്‍പവര്‍ കമ്പനി ഓഫീസില്‍ താമസിപ്പിച്ചു. പിന്നീട് സ്‌പോണ്‍സറിന് കൈമാറി. ജോലി തുടരുന്നതിനിടെ തുടരുന്നതിനി സ്‌പോണ്‍സറുടെ സഹോദരന്റെ ലൈംഗിക അതിക്രമങ്ങള്‍ക്കും ഇരയായി. നാട്ടില്‍പോകണമെന്ന് അറിയിച്ചതോടെ സ്‌പോണ്‍സര്‍ മാന്‍പവര്‍ കമ്പനി ഓഫീസില്‍ യുവതിയെ തിരിച്ചേല്‍പ്പിക്കുകയായിരുന്നു.

Authored byനിഷാദ് അമീന്‍ | Samayam Malayalam 9 Jan 2024, 11:30 am

ഹൈലൈറ്റ്:

  • മാന്‍പവര്‍ കമ്പനി ഓഫീസില്‍ രക്ഷപ്പെട്ട് എംബസിയില്‍ അഭയംതേടി
  • രണ്ട് മാസമായി എംബസി ഓഫീസിന് സമീപം കഴിയുകയാണ്
  • മകളെ രക്ഷിക്കാന്‍ എംബസിയോട് ആവശ്യപ്പെടണമെന്ന് മാതാവ്‌
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam sexual assult
പ്രതീകാത്മക ചിത്രം
മസ്‌കറ്റ്: ഒമാനില്‍ ലൈംഗികാതിക്രമത്തിന് ഇരയായ പ്രവാസി ഇന്ത്യക്കാരി നാട്ടിലേക്ക് മടങ്ങാന്‍ വഴിതേടുന്നു. ഹൈദരാബാദില്‍ നിന്നുള്ള 29 കാരിയായ യുവതിയാണ് മസ്‌കറ്റില്‍ ജോലി തേടി എത്തിയ ശേഷം കുരുക്കില്‍ അകപ്പെട്ടത്. ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാന്‍ സഹായംതേടി യുവതിയുടെ മാതാവ് വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് നിവേദനം നല്‍കി.
ഉപജീവനമാര്‍ഗം തേടിയാണ് യുവതി ഒമാനിലെ മസ്‌കറ്റിലേക്ക് വിമാനം കയറുന്നത്. ജോലിചെയ്ത വീട്ടില്‍ നിന്നുള്ള പീഡനങ്ങളും തൊഴിലുടമയുടെ സഹോദരന്റെ ലൈംഗികാതിക്രമങ്ങളും കാരണം ജോലി അവസാനിപ്പിച്ചെങ്കിലും നാട്ടിലേക്ക് മടങ്ങാന്‍ രേഖകളില്ലാതെ തെരുവില്‍ കഴിയുകയാണിപ്പോള്‍.


ഒമാനിലേക്ക് പോകുന്നതിന് മുമ്പ് ഹൈദരാബാദിലെ ഒരു ആശുപത്രിയില്‍ യുവതി സഹായിയായി ജോലിചെയ്തിരുന്നു. ഈ സമയമത്ത് ഷൗക്കത്ത് എന്ന വിസ ഏജന്റ് യുവതിയെ സമീപിച്ച് ഒമാനിലെ മസ്‌കറ്റില്‍ ജോലി വാഗ്ദാനം ചെയ്യുകയായിരുന്നുവെന്ന് മാതാവിന്റെ പരാതിയില്‍ പറയുന്നു.

2023 ജനുവരി 30ന് വിസിറ്റ് വിസയിലാണ് യുവതി ഒമാനിലേക്ക് പോയത്. ഒമാനില്‍ എത്തിയപ്പോള്‍ നാസര്‍ എന്ന വ്യക്തി അവളെ സ്വീകരിച്ചു. തുടര്‍ന്ന് ഒരാഴ്ചയോളം മാന്‍പവര്‍ കണ്‍സള്‍ട്ടന്‍സി ഓഫീസില്‍ പാര്‍പ്പിച്ചു. പിന്നീട് തൊഴിലുടമയ്ക്ക് കൈമാറുകയും വീട്ടുജോലിക്കായി നിയോഗിക്കുകയും ചെയ്തു.

സൗദിയിലേക്ക് തൊഴില്‍ വിസ ലഭിക്കാന്‍ വിരലടയാളം നിര്‍ബന്ധമാക്കി; ജനുവരി 15 മുതല്‍ പ്രാബല്യത്തില്‍
ആറു മാസത്തോളം വീട്ടുജോലികള്‍ ചെയ്തു. ഇതിനിടെ പീഡനങ്ങള്‍ നേരിടേണ്ടിവന്നുവെന്നും ശരിയായ ഭക്ഷണവും താമസസൗകര്യവും നിഷേധിക്കപ്പെട്ടുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ചിലപ്പോള്‍ കഫീലിന്റെ (തൊഴിലുടമ) സഹോദരനാല്‍ ലൈംഗികമായി ആക്രമിക്കപ്പെടുകയും ചെയ്തു.

ജീവിതം ദുരിതപൂര്‍ണമായതോടെ യുവതി ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ചു. ഇക്കാര്യം പറഞ്ഞപ്പോള്‍ കഫീല്‍ യുവതിയ നാസറിന് തിരികെ കൈമാറിയെന്നും പറയുന്നു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും മടക്കയാത്രക്ക് വഴിയില്ലാതായതോടെ മാന്‍പവര്‍ കണ്‍സള്‍ട്ടന്‍സി ഓഫീസില്‍ നിന്ന് യുവതി ഒളിച്ചോടി. തുടര്‍ന്ന് മസ്‌കറ്റിലുള്ള ഇന്ത്യന്‍ എംബസിയെ സമീപിച്ചു.

ഇത് ചരിത്ര നിമിഷം; കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനിയും വി മുരളീധരനും മദീന പള്ളിയും പുണ്യസ്ഥലങ്ങളും സന്ദര്‍ശിച്ചു
കഴിഞ്ഞ രണ്ട് മാസമായി മസ്‌കറ്റിലെ ഇന്ത്യന്‍ എംബസി ഓഫീസിന് പുറത്ത് റോഡരികിലാണ് മകള്‍ കഴിയുന്നതെന്നും മറ്റുള്ളവര്‍ നല്‍കുന്ന ഭക്ഷണം കഴിച്ച് ജീവിക്കുകയാണെന്നും മാതാവ് അറിയിച്ചു. മകളെ രക്ഷിച്ച് നാട്ടിലേക്ക് തിരിച്ചയക്കാന്‍ മസ്‌കറ്റിലെ ഇന്ത്യന്‍ എംബസിയോട് ആവശ്യപ്പെടണമെന്ന് കേന്ദ്ര മന്ത്രിക്ക് അയച്ച കത്തില്‍ മാതാവ് ആവശ്യപ്പെട്ടു.

വീട്ടുജോലിക്കായി ഒമാനിലേക്ക് പോയ ശേഷം കുരുക്കില്‍ അകപ്പെട്ട ഹൈദരാബാദ് സ്ത്രീകളുടെ സമാനമായ രണ്ട് കേസുകള്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പുറത്തുവന്നിരുന്നു.
ഓതറിനെ കുറിച്ച്
നിഷാദ് അമീന്‍
16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ