Please enable javascript.Cheap Oman Air Trivandrum To Muscat Flight Tickets,ഒമാനിലെ പ്രവാസികള്‍ക്ക് ആശ്വാസം; ആഴ്ചയില്‍ നാല് ദിവസം സര്‍വീസ്, നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിക്കുന്നു - thiruvananthapuram to muscat oman air flights restart service - Samayam Malayalam

ഒമാനിലെ പ്രവാസികള്‍ക്ക് ആശ്വാസം; ആഴ്ചയില്‍ നാല് ദിവസം സര്‍വീസ്, നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിക്കുന്നു

Edited byസുമയ്യ തെസ്നി കെപി | Samayam Malayalam 27 Sept 2023, 8:01 am
Subscribe

ഞായർ, ബുധൻ, വ്യാഴം, ശനി ദിവസങ്ങളിൽ ആണ് സർവീസ് ഉണ്ടായിരിക്കുക

ഹൈലൈറ്റ്:

  • ഒമാനിലേക്ക് പോകുന്ന തെക്കൻ കേരളത്തിലുള്ളവർക്ക് ആണ് ആശ്വാസം .
  • ഈ റൂട്ടിൽ എയർ ഇന്ത്യ എക്‌സ്‌പ്രസ് പ്രതിദിന സർവീസുകൾ നടത്തുന്നുണ്ട്.
oman air
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് മസ്‌കറ്റിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ഒമാൻ എയർ പുനരാരംഭിക്കുന്നു. ഒക്‌ടോബർ ഒന്ന് മുതൽ ആണ് ഒമാൻ എയർ സർവീസുകൾ പുനരാരംഭിക്കുന്നത്.
ഞായർ, ബുധൻ ദിവസങ്ങളിൽ 7. 45-ന് എത്തി 8. 45-ന് പുറപ്പെടും. വ്യാഴാഴ്ചകളിൽ ഉച്ചയ്ക്ക് 01. 55ന് എത്തി വൈകീട്ട് 4. 10ന് പുറപ്പെടും. ശനിയാഴ്ചകളിൽ ഉച്ചയ്ക്ക് 2. 30ന് എത്തി 3. 30ന് പുറപ്പെടും. 162 പേർക്ക് യാത്ര ചെയ്യാവുന്ന ബോയിംഗ് 737 വിമാനങ്ങളാണ് സർവീസ് നടത്തുക.

വിമാനത്തില്‍ കുട്ടിക്ക് സീറ്റ് ലഭിക്കാത്ത സംഭവം; ക്ഷമാപണം നടത്തി നഷ്ടപരിഹാരം നൽകി എയര്‍ലൈന്‍
തെക്കൻ കേരളത്തിലെ ഒമാനിലേക്കുള്ള യാത്രക്കാർക്ക് വലിയ ആശ്വാസം പകരുന്ന ഒരു വാർത്തയാണ് എത്തിയിരിക്കുന്നത്. ഈ റൂട്ടിൽ എയർ ഇന്ത്യ എക്‌സ്‌പ്രസ് പ്രതിദിന സർവീസുകൾ നടത്തുന്നുണ്ട്. നിലവിൽ പ്രതിദിനം ശരാശരി 12000 പേരാണ് തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്യുന്നത്. പുതിയ സർവീസ് കൂടി വരുന്നതോടെ കൂടുതൽ യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്.

ഒമാൻ തൃശൂർ ഓർഗനൈസേഷൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു


2019 ൽ രൂപീകൃതമായ ഒമാൻ തൃശൂർ ഓർഗനൈസേഷന്റെ ജനറൽബോഡി യോഗം 2023 സെപ്റ്റംബർ 22 ന് (വെള്ളിയാഴ്ച്ച) റൂവിയിലുള ഉഡുപ്പി ഹോട്ടലിൽ വെച്ച് നടന്നു. പ്രസിഡണ്ട് നജീബ് കെ മൊയ്തീന്റെ അധ്യക്ഷതയിൽ ആണ് യോഗം ചേർന്നത്.

സെക്രട്ടറി വാസുദേവൻ തളിയറ സ്വാഗതം ആശംസിച്ചു. തൃശൂർ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് ഒമാനിൽ എത്തുകയും ഈ രാജ്യത്തിന്റെ പല ഭാഗങ്ങളിൽ ജോലി ചെയ്തുവരുന്ന തൃശൂർ ജില്ലക്കാരായ ആളുകളെ കണ്ടെത്തുകയും അതിലൂടെ തൃശൂരിന്റെ സാംസ്കാരിക പൊലിമ ഒമാന്റെ മണ്ണിൽ കൂടുതൽ ഊഷ്മളമാക്കി തീർക്കുവാനും ഉദ്ദേശിച്ചുകൊണ്ടാണ് ഒമാൻ തൃശ്ശൂർ ഓർഗനൈസേഷൻ എന്ന സംഘടന പ്രവർത്തിച്ചു വരുന്നത്.

കഴിഞ്ഞ കൊവിഡ് കാലഘട്ടത്തിലും, ഷഹീൻ ദുരിതബാധിതർക്കും സഹായസഹകരണങ്ങൾ എത്തിക്കാൻ സാധിച്ചിട്ടുണ്ടെന്നും ബ്ലഡ് ഡൊണേഷൻ പോലുള്ള കാരുണ്യ പ്രവർത്തനങ്ങളിൽ ഇടപെടാനും കഴിഞ്ഞിട്ടുണ്ടെന്നും, തുടർന്നും ഇത്തരത്തിലുള്ള സേവന പദ്ധതികളുമായി മുന്നോട്ടു പോകാൻ ഒമാൻ തൃശ്ശൂർ ഓർഗനൈസേഷൻ മുൻനിരയിൽ ഉണ്ടാകുമെന്നും വാർഷിക അവലോകനം റിപ്പോർട്ടിൽ വാസുദേവൻ തളിയറ അറിയിച്ചു.

ട്രഷറർ അഷ്റഫ് വാടാനപ്പള്ളി കഴിഞ്ഞ പ്രവർത്തന കാലഘട്ടത്തിലെ വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു. തുടർന്ന് അധ്യക്ഷൻ നജീബ് കെ മൊയ്തീന്റെ നേതൃത്വത്തിൽ 2023 - 2025 കാലഘട്ടത്തിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡൻറ് നസീർ തിരുവത്ര, സെക്രട്ടറി അഷറഫ് വാടാനപ്പള്ളി, ട്രഷറർ വാസുദേവൻ തളിയര, വൈസ്: പ്രസിഡന്റുമാർ സിദ്ധിഖ് കുഴിങ്ങര, സുനീഷ് ഗുരുവായൂർ, ജയശങ്കർ പല്ലിശ്ശേരി, ജോയന്റ് സെക്രട്ടറിമാരായി ഹസ്സൻ കേച്ചേരി, ബിജു അംബാടി, സലിം മുതുവമ്മിൽ എന്നിവരേയും ഭാരവാഹികളായി തെരഞ്ഞെടുത്തു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ട്രഷറര്‍ വാസുദേവന്‍ തളിയറ യോഗത്തിൽ പങ്കെടുത്തവർക്ക് നന്ദി പ്രകാശിപ്പിച്ചു.

Read Latest Gulf News and Malayalam News
സുമയ്യ തെസ്നി കെപി
ഓതറിനെ കുറിച്ച്
സുമയ്യ തെസ്നി കെപി
സുമയ്യ തെസ്നി കെപി, സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസര്‍ ആണ്. കോട്ടയം മഹാത്മാഗാന്ധി യുണിവേഴ്‌സിറ്റിയിൽ നിന്നും ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം സ്വന്തമാക്കി. 5 വർഷമായി മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. തുടക്കം എംവി നികേഷ് കുമാർ നേതൃത്വം നൽകുന്ന റിപ്പോർട്ടർ ടിവിയിലെ ഓൺലെെൻ വിഭാ​ഗത്തിൽ ആയിരുന്നു. 2020 മുതൽ സമയം മലയാളത്തിനൊപ്പം ഉണ്ട്. നിലവിൽ ഗൾഫ് ഡെസ്കിൽ ആണ് പ്രവർത്തിക്കുന്നത്.... കൂടുതൽ വായിക്കൂ
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ