ആപ്പ്ജില്ല

സിഎൻടി ട്രാവൽ മാഗസിന്‍റെ 2022ലെ പ്രധാന സഞ്ചാരകേന്ദ്രങ്ങളു​ടെ പട്ടികയിൽ ഇടംനേടി ഖത്തർ

ഇന്ത്യൻ നഗരങ്ങളും മാസികയിൽ ഇടം പിടിച്ചിട്ടുണ്ട്. ലോകകപ്പിനെ വരവേൽക്കാർ വേണ്ടി വലിയ സൗകര്യങ്ങൾ ആണ് ഖത്തറിൽ ഒരുക്കിയിരിക്കുന്നത്.

Samayam Malayalam 18 Feb 2022, 11:03 am
Samayam Malayalam Qatar

ഖത്തർ: രാജ്യാന്തര ട്രാവൽ മാഗസിനിൽ നിന്ന് ഖത്തറിലെ തേടി ഒരു അംഗീകാരം എത്തിയിരിക്കുന്നു. ലോകകപ്പിനെ വരവേൽക്കാൻ വേണ്ടി രാജ്യം ഒരുങ്ങുന്ന വേളയിലാണ് ഇത്തരത്തിലൊരു അംഗീകരം ഖത്തറിനെ തേടിയെത്തിയിരിക്കുന്നത്. ലക്ഷ്വറി ടൂറിസ്റ്റ് മാഗസിൻ ആയ സിഎൻടി ആണ് സഞ്ചരിക്കേണ്ട 30 നഗരങ്ങളുടെ പട്ടിക പുറത്തുവിട്ടത്. ഇതിൽ ആണ് ഖത്തർ ഇടം പിടിച്ചിരിക്കുന്നത്.
ലോകകപ്പിനെ വരവേൽക്കാർ വേണ്ടി രാജ്യത്തെ പലതലത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഖത്തർ ഒരുക്കിയിട്ടുണ്ട്. ഇതെല്ലാം അനുഭവിക്കേണ്ട ഒന്നാണെന്ന് മാഗസിൻ അവകാശപ്പെടുന്നു.

Also Read: കുവൈറ്റില്‍ ഇനി ട്രാന്‍സ്‌ജെന്‍ഡറാവുന്നത് കുറ്റകരമല്ല; നിയമ ഭേദഗതിയുമായി ഭരണഘടനാ കോടതി

ഏഷ്യയിലെ രണ്ടാമത്തെയും അറബ് മേഖലയിലെ ആദ്യത്തേയും ലോകകപ്പ് മാമാങ്കം കാണാൻ വേണ്ടി എല്ലാവരും ഖത്തറിൽ എത്തണം എന്നാണ് മാഗസിൻ പറയുന്നത്. സ്റ്റേഡിയങ്ങളും , ലോകകപ്പ് വിശേഷങ്ങളും മാത്രമല്ല വാട്ടർപാർക്കും ബീച്ചും ഹോട്ടലുമെല്ലാം ഖത്തറിനെ മനോഹരമാക്കുന്നു. അത്യാഡംബര കേന്ദ്രമായി ലുസൈലിനോട് ചേർന്ന് രൂപംകൊള്ളുന്ന ഖിതൈഫാൻ ഐലൻഡും മാഗസിനിൽ ഇടം പിടിച്ചിട്ടുണ്ട്. നിരവധി കല, സംസ്കാരം, കാണിക്കുന്ന സവിശേഷതകൾ അടങ്ങിയ സഞ്ചാരികളെ കാത്തിരിക്കുന്ന ഒരു സ്ഥലമായി ഖത്തർ മാറി.

Also Read: തൊഴിൽ ദിനങ്ങൾ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ; വിശദീകരണവുമായി സൗദി മാനവ വിഭവശേഷി മന്ത്രാലയം
ലോകോത്തര നിലവാരത്തിലുള്ള ഹോട്ടലുകളുൾ ആണ് ഖത്തറിൽ പണിഞ്ഞിരിക്കുന്നത്. ഇതെല്ലാം തന്നെയാണ് സഞ്ചാരികളെ ആകർഷിക്കാനുള്ള പ്രധാന കാരണം. ഇന്ത്യൻ നഗരങ്ങളും മാസികയിൽ ഇടം പിടിച്ചിട്ടുണ്ട്. സിക്കിം, ഒഡിഷ, ഗോവ, കൊൽക്കത്ത, മേഘാലയ, ഭീതാൾ (ഉത്തരാഖണ്ഡ്), , രാജസ്താൻ, സിന്ധുദുർഗ്, ശ്രീലങ്ക, ഭൂട്ടാൻ, ഖത്തർ, ജപ്പാൻ, യു.എ.ഇ, ഈജിപ്ത്, ഒക്ലഹമ, സിംഗപ്പൂർ, ഇന്തോനേഷ്യയിലെ സുംബാ, ലണ്ടൻ, ഇസ്തംബൂൾ, ഇറ്റലിയിലെ സിസിലി, സെർബിയ, ഉസ്ബകിസ്താൻ, സോൾ എന്നിവരാണ് സഞ്ചാരികൾ ഈ വർഷം നിർബന്ധമായും സന്ദർശിക്കേണ്ട നഗരങ്ങളായി നിർദേശിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ