ആപ്പ്ജില്ല

ഇന്ത്യ-ഖത്തര്‍ എയര്‍ ബബ്ള്‍ കരാര്‍ ആഗസ്തിലേക്കു കൂടി നീട്ടി

നിലവിലെ കരാര്‍ ജൂലൈ 31ന് അവസാനിച്ചതിനെ തുടര്‍ന്നാണ് ഒരു മാസത്തേക്ക് കൂടി നീട്ടാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായത്.

Lipi 1 Aug 2021, 9:52 am
ദോഹ: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് യാത്രാ വിലക്ക് നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പ്രത്യേക അനുമതിയോടെ വിമാന സര്‍വീസുകള്‍ നടത്തുന്നതിന് ഇന്ത്യയും ഖത്തറും തമ്മിലുണ്ടാക്കിയ എയര്‍ ബബ്ള്‍ കരാര്‍ വീണ്ടും പുതുക്കിയതായി ഖത്തറിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.
Samayam Malayalam Air Bubble Arrangement between India and Qatar has been extended


നിലവിലെ കരാര്‍ ജൂലൈ 31ന് അവസാനിച്ചതിനെ തുടര്‍ന്നാണ് ഒരു മാസത്തേക്ക് കൂടി നീട്ടാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായത്. ആഗസ്ത് 31 വരേക്കാണ് കരാര്‍ നീട്ടിയിരിക്കുന്നതെന്ന് ഇന്ത്യന്‍ എംബസി ട്വിറ്ററില്‍ അറിയിച്ചു.



Also Read: 88 സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസ് കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്ത് ദുബായ്
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഇന്ത്യ വിദേശ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രത്യേക കരാറിന്റെ അടിസ്ഥാനത്തില്‍ യാത്രയ്ക്ക് അവസരമൊരുക്കിയത്.

നിലവില്‍ ആഗസ്ത് 31 വരെ അന്താരാഷ്ട്ര യാത്രാ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതായി ഇന്ത്യയുടെ ഡയരക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ എയര്‍ ബബ്ള്‍ കരാര്‍ പുതുക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ മാസം കരാര്‍ കലാവധി കഴിഞ്ഞിട്ടും അത് പുതുക്കാന്‍ വൈകിയത് വിമാനങ്ങള്‍ മുടങ്ങാനും ആളുകളുടെ യാത്ര തടസ്സപ്പെടാനും കാരണമായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ