ആപ്പ്ജില്ല

പ്രധാന ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് ഖത്തറിലേക്ക് പുതിയ വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ

ചെന്നൈ, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നാണ് പുതിയ സര്‍വീസുകള്‍ എയർ ഇന്ത്യ ആരംഭിക്കുന്നത്

Samayam Malayalam 10 Sept 2022, 8:51 am
ഖത്തർ: ഇന്ത്യയിൽ നിന്നും കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കാൻ ഒരുങ്ങി എയര്‍ ഇന്ത്യ. പ്രധാനപ്പെട്ട ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നാണ് ഖത്തറിലേക്ക് കൂടുതൽ സർവീസുകൾ ഒരുക്കുന്നത്. കഴിഞ്ഞ ദിവസം ആണ് ഇതുമായി ബന്ധപ്പെട്ട വാർത്ത എയര്‍ ഇന്ത്യ പുറത്തുവിട്ടത്. 20 പുതിയ പ്രതിവാര വിമാന സര്‍വീസുകളാണ് ഖത്തറിലേക്ക് നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
Samayam Malayalam air india


‍ഖത്തറില്‍ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് മത്സരങ്ങളുടെ പശ്ചാത്തലത്തില്‍ ആണ് വിമാന സർവീസുകൾ കൂടുതലായി ആരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നത്. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ആണ് ഫിഫ ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്. ഈ സമയത്ത് യാത്രക്കാരുടെ എണ്ണം കൂടാൻ സാധ്യതയുണ്ട്. ഇത് മുൻക്കൂട്ടി കണ്ടാണ് സർവീസുകൾ ആരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ചെന്നൈ, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നാണ് പുതിയ സര്‍വീസുകള്‍ എയർ ഇന്ത്യ ആരംഭിക്കുന്നത്. 2022 ഒക്ടോബര്‍ 30 മുതല്‍ ഈ സര്‍വീസുകള്‍ തുടങ്ങും.

Also Read: ബഹ്റൈനിൽ ജോലിചെയ്യുമ്പോഴാണ് പരിചയപ്പെട്ടത്, വിവാഹം കഴിച്ച് സ്വർണവും പണവും തട്ടിയെടുത്ത് മുങ്ങി: കണ്ണൂർ സ്വദേശിക്കെതിരെ പരാതിയുമായി യുവതി

ആഴ്ചയില്‍ 13 സര്‍വീസുകള്‍ നടത്താൻ ആണ് തീരുമാനിച്ചിരിക്കുന്നത്. മുംബൈയില്‍ നിന്ന് നാല് സർവീസുകൾ, ഹൈദരാബാദ്, ചെന്നെെയിൽ നിന്നും മൂന്ന് സര്‍വീസുകള്‍ എന്നിങ്ങനെയാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഡൽഹിയിൽ നിന്നും ദോഹയിലേക്ക് നിലവിൽ എന്നും സർവീസുണ്ട്. ഇത് കൂടാതെയാണ് പുതിയ സർവീസുകൾ എന്ന് വിമാന കമ്പനി വ്യക്തമാക്കി. ഫിഫ ലോകകപ്പ് അടുത്തുവരുന്ന സാഹചര്യത്തിലാണ് കൂടുതൽ സർവീസുകൾ നടത്താൻ വിമാന കമ്പനികൾ തീരുമാനിച്ചിരിക്കുന്നത്.

Also Read: ബാങ്കില്‍ നിന്ന് ഇറങ്ങി വാഹനത്തിലേക്ക് പോകുന്നവരുടെ കെെയ്യിൽ ഉള്ള പണം ആണ് ഇവര്‍ നോട്ടമിട്ടിരുന്നത്. ഒന്‍പതംഗ സംഘം സൗദിയില്‍ അറസ്റ്റിലായത് ഇങ്ങനെ

ലോകകപ്പ് ഫുട്‌ബോൾ അടുത്ത് വരുമ്പോൾ യുഎഇയിലേക്ക് കൂടുതല്‍ വിമാന സര്‍വീസ് നടത്താന്‍ ആണ് എയര്‍ ഇന്ത്യ പദ്ധതിയിടുന്നു. ഇക്കാര്യം അവർ മുൻകൂട്ടി അറിയിച്ചിട്ടുണ്ട്. പലരും ഖത്തറിലേക്ക് പോകുന്നതിന് വേണ്ടി ദുബായ് ഇടത്താവളമായി തെരഞ്ഞെടുക്കുമെന്ന കണക്കുക്കൂട്ടലിലാണ് കുടുതൽ വിമാന സർവീസുകൾ ദുബായിലേക്ക് നടത്താൻ എയർ ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്. ദുബായിൽ നിന്നും ഒരു മണിക്കൂർ സമയം എടുത്ത് ഖത്തറിലെത്താം. 15 ലക്ഷം സന്ദര്‍ശകരെയാണ് ഖത്തർ ലോകകപ്പ് ഫുട്‌ബോൾ കാണാൻ രാജ്യത്ത് എത്തും എന്ന് പ്രതീക്ഷിക്കുന്നത്.

Read Latest Gulf News and Malayalam News

ആര്‍ട്ടിക്കിള്‍ ഷോ