ആപ്പ്ജില്ല

ദേ​ശീ​യ ചി​ഹ്നം വാ​ണി​ജ്യാ​വ​ശ്യ​ങ്ങ​ൾ​ക്ക് വേണ്ടി​ ഉ​പ​യോ​ഗി​ക്കരുത്: ഖത്തർ

വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലും ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്​​ഫോ​മു​ക​ളിലും ഇത് ഉപയോ​ഗിക്കാൻ പാടില്ല

Samayam Malayalam 24 Sept 2022, 3:39 pm
ഖത്തർ: ദേശീയ ചിഹ്നം വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് നിരോധിച്ച് ഖത്തർ. ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം ആണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചത്. വ്യാപാരസ്ഥാപനങ്ങളിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ഇത് ഉപയോഗിക്കാൻ പാടില്ല. മന്ത്രാലയം ആണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. വാണിജ്യ സ്ഥാപനങ്ങളുടെ പേര്, ട്രേഡ്മാർക്ക്, എന്നിവിടങ്ങളിൽ ഒന്നും ദേശീയ ചിഹ്നം ഉപയോഗിക്കാൻ പാടില്ല.
Samayam Malayalam Bans Commercial Use of Qatars Official Emblem


Also Read: വാഹനാപകടം: മലപ്പുറം തിരൂർ സ്വദേശി ഒമാനിൽ മരിച്ചു

വ്യാപാരികൾ മാത്രമല്ല സ്റ്റോര്‍ മാനേജര്‍മാരും ഈ ഉത്തരവ് പാലിക്കണം. ഇതുമായി ബന്ധപ്പെട്ട കാമ്പയിൻ സമഗ്രമാക്കാൻ ആണ് ഖത്തർ തീരുമാനിച്ചിരിക്കുന്നത്. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ഒരാഴ്ച മുമ്പാണ് പുതിയ ദേശീയ ചിഹ്നം ഖത്തർ പുറത്തിറക്കിയത്.

Also Read: നാടുകടത്തേണ്ട പ്രവാസികള്‍ക്ക് വിമാന ടിക്കറ്റില്ല; ഡിപ്പോര്‍ട്ടേഷന്‍ സെന്ററില്‍ 3500ലേറെ പേര്‍
നിയമം ലംഘിക്കുന്നവർക്കെതരിരെ ശക്തമായ നടപടി സ്വീകരിക്കും. വെള്ള നിറത്തിലുള്ള പശ്ചാത്തലത്തില്‍ മെറൂണ്‍ നിറത്തിലുള്ള ലോഗോ ആണ് ഖത്തർ പുറത്തുവിട്ടിരിക്കുന്നത്. വാള്‍, ഈന്തപ്പന, കടല്‍, പരമ്പരാഗത പായ്ക്കപ്പല്‍ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 1976നുശേഷം ആദ്യമായാണ് ഖത്തർ ദേശീയ ചിഹ്നം പരിഷ്കരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ