Please enable javascript.ഖത്തറിൽ വാഹനാപകടം; മലയാളി യുവതിക്ക് ദാരുണാന്ത്യം - car accident in qatar malayali woman died - Samayam Malayalam

ഖത്തറിൽ വാഹനാപകടം; മലയാളി യുവതിക്ക് ദാരുണാന്ത്യം

Authored byസുമയ്യ തെസ്നി കെപി | Samayam Malayalam 2 Feb 2024, 3:20 pm
Subscribe

ദോഹയിൽ സംഭവിച്ച് വാഹനാപകടത്തിൽ ആണ് യുവതി മരിച്ചത്. ഖബറക്കം പിന്നീട് നടക്കും.

suhara
ദോഹ: കഴിഞ്ഞ ദിവസം ദോഹയിൽ സംഭവിച്ച് വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. പരേതനായ കെ.കുഞ്ഞായിൻ കോയയുടെ ഭാര്യ പൊന്മാടത്ത് സുഹറ ആണ് മരിച്ചത്. ഖബറടക്കം പിന്നീട് നടക്കും. മക്കൾ: കെ.സീന (ഹിമായത്ത് സ്കൂൾ ടീച്ചർ), കെ.ഷമീർ, കെ.സുനിത (കോഴിക്കോട് കോർപറേഷൻ), കെ. ശബ്‌നം.

മരുമക്കൾ: യാസിദ് മുഹമ്മദ് (കള്ളിയത്ത് ടിഎംടി), സലിം (കാരന്തൂർ മർകസ് ഹയർ സെക്കൻഡറി സ്കൂൾ), അബ്ദുൽ അസീസ് (ഖത്തർ). സഹോദരങ്ങൾ: എസ്.വി.മുസ്തഫ, എസ്.വി.അബ്ദുൽ സലീം, എസ്.വി ഫാറൂഖ്, എസ്.വി. സാഹിദ, എസ്.വി.സാജിദ.


Also Read: സേവനങ്ങൾ വേ​ഗത്തിലാക്കണം; അ​നാ​വ​ശ്യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാടില്ല, മി​ക​വ്​ പു​ല​ർ​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന്​​ 10 ല​ക്ഷം ദി​ർ​ഹ​ത്തി​ന്‍റെ ആ​നു​കൂ​ല്യം
ഹജജ് യാത്ര : കരിപ്പൂരിൽ നിന്നുള്ള അമിത ചാർജ് പിൻവലിക്കണം - പി. ശ്രീരാമകൃഷ്ണൻ

ഹജജ് തീർത്ഥാടകരിൽ നിന്ന് വൻതുക യാത്രക്കൂലിയായി ഈടാക്കാനുള്ള എയർ ഇന്ത്യാ എക്സ്പ്രസ്സ് വിമാനക്കമ്പനിയുടെ തീരുമാനം ഉടൻ പിൻവലിക്കണമെന്ന് നോർക്കാ റസിഡൻ്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ ആവശ്യപ്പെട്ടു. കരിപ്പൂരിൽ നിന്ന് എയർ ഇന്ത്യാ എക്സ്പ്രസ് ഒരു ലക്ഷത്തി അറുപത്തി രണ്ടായിരം രൂപയാണ് ഹജ്ജ് യാത്രക്ക് നിജപ്പെടുത്തിയിരിക്കുന്നത്. എന്നാൽ നെടുമ്പാശ്ശേരിയിൽ നിന്നും കണ്ണൂരിൽ നിന്നും സൗദി എയർ ഈടാക്കുന്നത് യഥാക്രമം 82000 , 85000 രൂപ വീതമാണ്. വൈഡ് ബോഡി എയർക്രാഫ്റ്റിൻ്റെ അഭാവമാണ് എന്ന കാരണം പറഞ്ഞു കൊണ്ട് എയർ ഇന്ത്യാ എക്സ്പ്രസ് നടത്തുന്ന നീക്കത്തിനെതിരെ സിവിൽ ഏവിയേഷൻ വകുപ്പിനെയും, ന്യൂനപക്ഷ മന്ത്രാലയത്തെയും സമീപിക്കുമെന്ന് പി. ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി.

എൻ.ഐ.എഫ്.എൽ ഫെബ്രുവരി മുതല്‍ കോഴിക്കോടും. O.E.T, I.E.L.T.S, ജര്‍മ്മന്‍ കോഴ്സുകളിലേയ്ക്ക് ഫെബ്രുവരി 10 വരെ അപേക്ഷിക്കാം.

അടുത്തമാസം ആരംഭിക്കുന്ന നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജിന്റെ (എൻ.ഐ.എഫ്.എൽ) കോഴിക്കോട് സെന്ററില്‍ പുതിയ O.E.T, I.E.L.T.S, ജര്‍മ്മന്‍ A1,A2, B1 (OFFLINE) കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ 2024 ഫെബ്രുവരി 10 നകം www.nifl.norkaroots.org എന്ന വെബ്സൈറ്റ് സന്ദർശിച്ചു അപേക്ഷ നല്‍കാവുന്നതാണ്. കോഴ്സ് വിജയകരമായി പൂർത്തിയാകുന്ന നഴ്സിംഗ് പ്രൊഫഷണലുകൾക്ക് നോര്‍ക്ക റൂട്ട്സ് വഴി വിദേശത്ത് ജോലി കണ്ടെത്തുന്നതിനും അവസരമുണ്ടാകും.

ഓഫ്‌ലൈൻ കോഴ്സുകളില്‍ ബി.പി.എൽ, എസ്. സി, എസ്. ടി വിഭാഗങ്ങളിൽ ഉൾപ്പെടുന്നവര്‍ക്ക് പഠനം പൂർണമായും സൗജന്യമായിരിക്കും. എ.പി.എൽ ജനറല്‍ വിഭാഗങ്ങളില്‍ ഉൾപ്പെട്ടവർക്ക് 75 % സര്‍ക്കാര്‍ സബ്സിഡിക്ക് ശേഷമുളള 4425 രൂപയാണ് ഫീസ്. കൂടുതൽ വിവരങ്ങൾക്ക് +91-8714259444 എന്ന മൊബൈല്‍ നമ്പറിലോ നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.
സുമയ്യ തെസ്നി കെപി
ഓതറിനെ കുറിച്ച്
സുമയ്യ തെസ്നി കെപി
സുമയ്യ തെസ്നി കെപി, സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസര്‍ ആണ്. കോട്ടയം മഹാത്മാഗാന്ധി യുണിവേഴ്‌സിറ്റിയിൽ നിന്നും ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം സ്വന്തമാക്കി. 5 വർഷമായി മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. തുടക്കം എംവി നികേഷ് കുമാർ നേതൃത്വം നൽകുന്ന റിപ്പോർട്ടർ ടിവിയിലെ ഓൺലെെൻ വിഭാ​ഗത്തിൽ ആയിരുന്നു. 2020 മുതൽ സമയം മലയാളത്തിനൊപ്പം ഉണ്ട്. നിലവിൽ ഗൾഫ് ഡെസ്കിൽ ആണ് പ്രവർത്തിക്കുന്നത്.... കൂടുതൽ വായിക്കൂ
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ