ആപ്പ്ജില്ല

ബാങ്കുകളിൽ കടലാസ് ചെക്കുകൾക്ക് പകരം ഇലക്ട്രോണിക് ചെക്കുകൾ; മാറ്റത്തിന് ഒരുങ്ങി ദോഹ

ചെക്കുകള്‍ കൂടുതലായി മടങ്ങുന്ന സാഹചര്യത്തിലാണ് പുതിയ സംവിധാനത്തെക്കുറിച്ച് ആലോചിക്കുന്നത്

Samayam Malayalam 5 Nov 2020, 2:37 pm
ദോഹ: പുതിയ മാറ്റത്തിന്‍റെ പാതയില്‍ ആണ് ദോഹ. മെട്രോകളില്‍ പേപ്പര്‍ കാര്‍ഡ് ഒഴിവാക്കിയതിന് പിന്നാലെയാണ് ബാങ്കുകളിൽ കടലാസ് ചെക്കുകൾക്ക് പകരം ഇലക്ട്രോണിക് ചെക്കുകൾ ഉപയോഗിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി) ഗവർണർ ഷെയ്ഖ് അബ്ദുല്ല ബിൻ സൗദ് അൽതാനിയാണ് ഇക്കാര്യം പുറത്തുവിട്ടത്.
Samayam Malayalam Qatar Central Bank
ഖത്തർ സെൻട്രൽ ബാങ്ക്, Photo Credit:Wikipedia


കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച അൽ-റയ പത്രത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ആണ് ഗവര്‍ണര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ചെക്കുകള്‍ കൂടുതലായി മടങ്ങുന്ന സാഹചര്യം ഉണ്ടാകുന്നു. അത് കൊണ്ട് പുതിയ സംവിധാനത്തെ കുറിച്ച് ആലോചിക്കുകയാണെന്ന് അദ്ദേഹം പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

Also Read: മുന്‍ ഭാര്യയുടെ പിതാവിന് കാര്‍ വാങ്ങാന്‍ നല്‍കിയ 4.35 ലക്ഷം ദിര്‍ഹം തിരികെ ചോദിച്ച് യുവാവ്; കേസ് യുഎഇ കോടതി തള്ളി

കഴിഞ്ഞ ദിവസമാണ് ബാങ്ക് ഇടപാടുകാർക്ക് ചെക്ക് ബുക്ക് നൽകുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി പുതിയ വ്യവസ്ഥകൾ പ്രഖ്യാപിച്ചത്. സെൻട്രൽ ബാങ്ക് അടുത്തിടെ പുറപ്പെടുവിച്ച പുതിയ നിയന്ത്രണങ്ങൾ പരിമിതപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തെ ഔദ്യോഗിക സ്ഥാപനങ്ങളുമായും ഏജൻസികളുമായും ഏകോപിപ്പിച്ച് പുതിയ നിര്‍ദ്ദേശങ്ങള്‍ എത്തിയിരിക്കുകയാണ്. ചെക്കിന്‍റെ ഉറവിടത്തിൽ പല ബുദ്ധിമുട്ടുകള്‍ ഓരോ ദിവസവും വര്‍ദ്ധിച്ച് വരുന്നു. മുൻകാല ഇടപാടുകൾ പരിശോധിച്ച ശേഷം മാത്രം ആയിരിക്കും ഇനി ചെക്ക് ബുക്കുകള്‍ വിതരണം ചെയ്യുക. കമ്പനിയുടെയോ,വ്യക്തിയുടേയോ ചെക്ക് മടങ്ങിയാല്‍ ക്രെഡിറ്റ് ബ്യൂറോ മുഖേന അന്വേഷണം നടത്താനും പുതിയ സംവിധാനത്തിലൂടെ തുടക്കം ഇടുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ