ആപ്പ്ജില്ല

ഖത്തര്‍ എയര്‍വേയ്‌സിന്റെ ദുബായ്, അബുദാബി സര്‍വീസുകള്‍ അടുത്തയാഴ്ച മുതല്‍

ഖത്തര്‍ ഉപരോധം അവസാനിപ്പിച്ച് മൂന്നര വര്‍ഷത്തിന് ശേഷമാണ് യുഎഇയിലേക്ക് ഖത്തര്‍ എയര്‍വേയ്‌സ് വിമാനങ്ങള്‍ പറക്കുന്നത്.

Samayam Malayalam 20 Jan 2021, 4:51 pm
ദോഹ: ഖത്തര്‍ എയര്‍വേയ്‌സിന്റെ ദുബായ്, അബുദാബി സര്‍വീസുകള്‍ അടുത്തയാഴ്ച മുതല്‍ തുടക്കമാകും. ഈ മാസം 27, 28 തീയതികളില്‍ ഖത്തര്‍ എയര്‍വേയ്‌സ് ദുബായ്, അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പറക്കും. ഇതിനായുള്ള ബുക്കിംഗിന് എയര്‍ലൈനിന്റെ വെബ്‌സൈറ്റില്‍ തുറന്നിട്ടുണ്ട്.
Samayam Malayalam Qatar Airways Reuters
ഖത്തര്‍ എയര്‍വേയ്‌സ്


Also Read: അനധികൃത താമസക്കാര്‍ റെക്കോര്‍ഡിലേയ്ക്ക്, കുവൈറ്റില്‍ 38 ശതമാനം വര്‍ധന, കാരണമായതെന്ത്?

27 ന് ദോഹ- ദുബായ്, 28 ന് ദോഹ- അബുദാബി എന്നീ സര്‍വീസുകളാണ് പുനഃരാരംഭിക്കുന്നത്. ഹമദ് രാജ്യാന്തര വിമാനാത്താവളത്തില്‍ നിന്നും 27 ന് ദോഹ സമയം വൈകിട്ട് 7 ന് പുറപ്പെടുന്ന ഖത്തര്‍ എയര്‍വേയ്‌സിന്റെ ക്യുആര്‍ 1018 എയര്‍ബസ് എ320 ദുബായ് വിമാനത്താവളത്തില്‍ യുഎഇ സമയം രാത്രി 9.10 ന് എത്തിച്ചേരും.

ഒരു മണിക്കൂര്‍ 10 മിനിറ്റാണ് യാത്രാ സമയം. 28 ന് ദോഹയില്‍ നിന്നും രാത്രി 7.50 ന് പുറപ്പെടുന്ന ക്യുആര്‍1954 എയര്‍ബസ് എ320 അബുദാബിയില്‍ യുഎഇ സമയം 9.55 ന് എത്തും.

Also Read: വീട്ടിജോലിക്കാരിയായ പ്രവാസി വനിത സ്‌പോണ്‍സറുടെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

ഖത്തര്‍ ഉപരോധം അവസാനിപ്പിച്ച് മൂന്നര വര്‍ഷത്തിന് ശേഷമാണ് യുഎഇയിലേക്ക് ഖത്തര്‍ എയര്‍വേയ്‌സ് വിമാനങ്ങള്‍ പറക്കുന്നത്. ഈ മാസം 18 മുതല്‍ ഷാര്‍ജയില്‍ നിന്നും എയര്‍ അറേബ്യയുടെ ഷാര്‍ജ- ദോഹ വിമാന സര്‍വീസുകള്‍ പുനഃരാരംഭിച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്