ആപ്പ്ജില്ല

ബാഗേജ്, ഡ്യൂട്ടി ഫ്രീ ഇളവുകള്‍; യാത്രക്കാര്‍ക്ക് പുതിയ ഓഫറുകളുമായി ഖത്തര്‍ എയര്‍വെയ്‌സ്

ചാര്‍ജില്ലാതെ ടിക്കറ്റുകള്‍ കാന്‍സല്‍ ചെയ്യാനും തീയതികള്‍ ഇഷ്ടാനുസരണം മാറ്റാനും അവസരം നല്‍കുന്നതാണ് പുതിയ ഓഫറുകള്‍

Samayam Malayalam 11 Nov 2020, 11:17 am
ദോഹ: ബാഗേജ് ഇളവുകള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ക്ക് വിവിധ ഇളവുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വെയ്‌സ്. യാത്രക്കാര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായി ക്ലാസിക്, കംഫേര്‍ട്ട്, എലൈറ്റ് എന്നിങ്ങനെ മൂന്നു വിഭാഗമായി തിരിച്ചാണ് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ചാര്‍ജില്ലാതെ ടിക്കറ്റുകള്‍ കാന്‍സല്‍ ചെയ്യാനും തീയതികള്‍ ഇഷ്ടാനുസരണം മാറ്റാനും അവസരം നല്‍കുന്നതാണ് പുതിയ ഓഫറുകള്‍.
Samayam Malayalam qatar airways launches new offers for passengers including baggage and duty free discounts
ബാഗേജ്, ഡ്യൂട്ടി ഫ്രീ ഇളവുകള്‍; യാത്രക്കാര്‍ക്ക് പുതിയ ഓഫറുകളുമായി ഖത്തര്‍ എയര്‍വെയ്‌സ്


ബിസിനസ് ക്ലാസ് ടിക്കറ്റുകള്‍ ക്ലാസിക്, കംഫേര്‍ട്ട്, എലൈറ്റ് എന്നീ കാറ്റഗറികളും ഇക്കോണമി യാത്രക്കാരെ ക്ലാസിക്, കണ്‍വീനിയന്‍സ്, കംഫേര്‍ട്ട് എന്നീ കാറ്റഗറികളുമായാണ് തിരിച്ചിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യവും സൗകര്യവും പ്രദാനം ചെയ്യുന്നതാണ് പുതിയ ഓഫറുകളെന്ന് ഖത്തര്‍ എയര്‍വെയ്‌സ് സിഇഒ അക്ബര്‍ അല്‍ ബാകിര്‍ പറഞ്ഞു.



Also Read: കൊവിഡിനെ പേടിയില്ല; ദുബായിലെ പകുതിയിലേറെ കുട്ടികളും സ്‌കൂളില്‍ തിരിച്ചെത്തി

ഓരോ ഫെയര്‍ ഓഫറുകള്‍ക്കും വ്യത്യസ്തമായ ഇളവുകളാണ് നല്‍കിയിരിക്കുന്നത്. ഇക്കോണമി ക്ലാസ് ടിക്കറ്റില്‍ ഓരോ അധിക യാത്രക്കാര്‍ക്കും കൊണ്ടുപോകാവുന്ന ബാഗേജിന്റെ അളവില്‍ അഞ്ചു കിലോ അധികം അനുവദിക്കും. ഇക്കോണമി കംഫേര്‍ട്ട് ടിക്കറ്റുകള്‍ക്ക് സീറ്റുകള്‍ തെരഞ്ഞെടുക്കാനുള്ള അവസരം നല്‍കും. ഈ വിഭാഗത്തിലും ബിസിനസ് എലൈറ്റ് വിഭാഗത്തിലും യാത്രാ തിയതി ഇഷ്ടാനുസരണം മാറ്റാനും ടിക്കറ്റ് തുക റീഫണ്ട് ചെയ്യാനും സൗകര്യം ലഭിക്കും. അധിക ചാര്‍ജുകള്‍ ഈടാക്കാതെയാണ് ഈ സൗകര്യം അനുവദിക്കുക.

ഓരോ വിഭാഗത്തിലും അധിക ക്യു-മൈല്‍ പോയിന്റുകളും നേടാനാവും. ഖത്തര്‍ എയര്‍വെയ്‌സില്‍ നിന്ന് നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഓരോ ഫെയര്‍ ഫാമിലിക്കും കൂടുതല്‍ ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഖത്തര്‍ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ നിന്നും ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഭക്ഷണ-പാനീയ ഔട്ട്‌ലെറ്റുകളില്‍ നിന്നും വാങ്ങുന്ന സാധനങ്ങള്‍ക്ക് 40 ശമതാനം ഡിസ്‌കൗണ്ട് തുടങ്ങിയ വിവിധ ഓഫറുകളും പുതിയ സ്‌കീം പ്രകാരം കമ്പനി മുന്നോട്ടുവച്ചിട്ടുണ്ട്. ലോകത്തിന്റെ ഏത് ഭാഗത്തേക്കുമുള്ള യാത്രക്കാര്‍ക്കും ഈ ഓഫറുകള്‍ ലഭിക്കുമെന്നും കമ്പനി അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ