ആപ്പ്ജില്ല

മൂ​ല്യ​വ​ർ​ധി​ത നി​കു​തി ധൃ​തി​പി​ടി​ച്ച് ന​ട​പ്പാ​ക്കി​ല്ല: ഖത്തർ ധനമന്ത്രി

ജിസിസി രാജ്യങ്ങളിൽ ഖത്തറും കുവെെറ്റും മാത്രമാണ് വാറ്റ് നികുതി ന​ട​പ്പാ​ക്കാ​ത്ത രാ​ജ്യ​ങ്ങ​ൾ.

Samayam Malayalam 25 Jun 2022, 10:35 am
ഖത്തർ: രാജ്യത്ത് മൂല്യവർധിത നികുതി ധൃതിപിടിച്ച് നടപ്പാക്കില്ലെന്ന് ഖത്തർ. ഖത്തർ ധനമന്ത്രി അലി ബിന്‍ അഹ്മദ് അല്‍ കുവാരി ആണ് ഇക്കാര്യം അറിയിച്ചത്. ഖത്തർ സാമ്പത്തിക ഫോറത്തിൽ പങ്കെടുത്തുകൊണ്ടായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നികുതി പരിഷ്കാരം സർക്കാറിന്‍റെ ഭാവിപദ്ധതികളിൽ ഒന്നാണ്. രാജ്യത്ത് എണ്ണ ഇതര വരുമാനം വർധിപ്പിക്കാൻ വേണ്ടിയാണ് പുതിയ പദ്ധതികൾ കൊണ്ടുവരുന്നത്. ധനമന്ത്രിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
Samayam Malayalam Representational
പ്രതീകാത്മക ചിത്രം


Also Read: ബോര്‍ഡിങ് പാസിന്റെ ഫോട്ടോ എടുത്ത് സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി ദുബായ് പോലീസ്

കൊവിഡ് പ്രതിസന്ധിക്കിടെ ജനങ്ങളിൽ അധികഭാരം അടിച്ചേൽപ്പില്ലെന്ന് കഴിഞ്ഞ വർഷം അദ്ദേഹം വ്യക്തമാക്കിയിരുന്നു. പണപ്പെരുപ്പം ഉള്ള സമയത്ത് ഇത്തരം നികുതികൾ ഏർപ്പെടുത്തായൽ അതിന്റെ ലാഭം വലിയ രീതിയിൽ കിട്ടില്ല. വിലനിലവാരം ഉള്‍പ്പെടെ ആഗോള സാമ്പത്തിക ക്രയവിക്രയങ്ങളില്‍ ഖത്തര്‍ ഒറ്റപ്പെടുന്നില്ലെന്നും ഖത്തരർ ധനമന്ത്രി പറഞ്ഞു. ജിസിസി രാജ്യങ്ങളിൽ ഖത്തറും കുവെെറ്റും മാത്രമാണ് വാറ്റ് നികുതി നടപ്പാക്കാത്ത രാജ്യങ്ങൾ.

Also Read: 'മഞ്ചരി'യുടെ പേര് ''മഞ്ചേരി'' എന്ന് വാർത്തകളിൽ വന്നതാണ് ട്രോളുകളിൽ നിറയുന്നത്. വെെറലായ ട്രോളുകൾ കാണാം

അതേസമയം, 20 ലക്ഷത്തിലേറെ ലോകകപ്പ് മാച്ച് ടിക്കറ്റുകൾ വിറ്റഴിച്ചതായി സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി. രണ്ടുഘട്ടങ്ങളിലായി നടപ്പാക്കിയാണ് ടിക്കറ്റ് വിറ്റത്. ഏപ്രിൽ 28ന് അവസാനിച്ച രണ്ടാംഘട്ട ബുക്കിങ്ങിൽ 12 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. ലോകത്തിന്റെ വിവധ ഭാഗങ്ങളിൽ നിന്നും 2.35 കോടി ടിക്കറ്റുകൾക്കാണ് ബുക്കിങ് ലഭിച്ചത്. റാൻഡം നറുക്കെടുപ്പിന്‍റെ അടിസ്ഥാനത്തിൽ ആണ് ഈ 12 പേർക്ക് ടിക്കറ്റ് ലഭിച്ചത്. ഇവർ പണമടച്ച് അവരുടെ ടിക്കറ്റുകൾ സ്വന്തമാക്കി. ഖത്തർ സാമ്പത്തിക ഫോറത്തിൽ പങ്കെടുത്തുകൊണ്ട് സെക്രട്ടറി ജനറൽ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ലോകകപ്പ് കാണാൻ വരുന്ന ആരാധകരുടെ താമസസൗകര്യം സംബന്ധിച്ച് ഒരു ആശങ്കയും വേണ്ട. അതിൽ ഒരു അടിസ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നവംബർ 21 മുതൽ ഡിസംബർ 18 വരെയാണ് ലോകകപ്പ് നടക്കുന്നത്. 15 ലക്ഷം ആരാധകരെ സ്വീകരിക്കാൻ ഖത്തർ ഒരുങ്ങി കഴിഞ്ഞു. ഇവർക്കാവശ്യമായ എല്ലാവിധ താമസ സൗകര്യങ്ങളും ഖത്തർ ഒരുക്കിയിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്