ആപ്പ്ജില്ല

ഖത്തര്‍: ജോലി സ്ഥലത്ത് പാലിക്കേണ്ട നിയന്ത്രണങ്ങള്‍ എന്തെല്ലാം?

വൈറസ് വ്യാപനം തടയുന്നതിന് ജോലിസ്ഥലങ്ങളില്‍ പാലിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച നിര്‍ദേശങ്ങളുമായാണ് ഖത്തര്‍ ആരോഗ്യ മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്.

Lipi 11 Apr 2021, 8:31 am

ഹൈലൈറ്റ്:

  • ജോലിസ്ഥലത്ത് പ്രവേശിക്കുമ്പോള്‍ കൈയുറയും സാനിറ്റൈസറും ഉപയോഗിക്കുക
  • ജീവനക്കാരുടെ എണ്ണം 50 ശതമാനത്തില്‍ നിജപ്പെടുത്തുക
  • ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും ടിഷ്യൂ പേപ്പറോ മറ്റോ കൊണ്ട് മറയ്ക്കുക.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam covid restrictions qatar

ദോഹ: കൊവിഡ് വ്യാപനം അതിശക്തമായി തുടരുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കിയിരിക്കുകയാണ് ഖത്തര്‍. വൈറസ് വ്യാപനം തടയുന്നതിന് ജോലിസ്ഥലങ്ങളില്‍ പാലിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച നിര്‍ദേശങ്ങളുമായി ഖത്തര്‍ ആരോഗ്യ മന്ത്രാലയം രംഗത്തെത്തി. മിക്കവാറും നിര്‍ദേശങ്ങള്‍ കഴിഞ്ഞ വര്‍ഷം മുതല്‍ പ്രാബല്യത്തിലുള്ളതാണെങ്കിലും പുതിയ നിയന്ത്രണങ്ങളുടെ ഭാഗമായി ഓഫീസ് ജീവനക്കാരുടെ എണ്ണം 50 ശതമാനത്തില്‍ നിജപ്പെടുത്തിയ സാഹചര്യത്തിലാണ് വീണ്ടും ഓര്‍മപ്പെടുത്തല്‍. ജോലി സ്ഥലത്ത് പാലിക്കേണ്ട പ്രധാന നിര്‍ദ്ദേശങ്ങള്‍ ഇവയാണ്:
Also Read: ഖത്തര്‍ പ്രവാസികള്‍ക്ക് ആശ്വാസം; വിമാനയാത്രയ്ക്ക് വിലക്കില്ല; കൊവിഡ് ടെസ്റ്റ് നിരക്ക് ഏകീകരിച്ചു

- മറ്റ് ജീവനക്കാരുമായി ചുരുങ്ങിയത് 1.5 മീറ്റര്‍ അകലം പാലിക്കുക

- എല്ലാ സമയത്തും ശരിയായ രീതിയില്‍ മാസ്‌ക്ക് ധരിക്കുകയും ഉപയോഗം കഴിഞ്ഞാല്‍ സുരക്ഷിതമായി ഒഴിവാക്കുകയും ചെയ്യുക

- ഹസ്തദാനത്തിലൂടെ സഹപ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നത് ഒഴിവാക്കണം.

- പ്രവേശന സ്ഥലത്ത് ആളുകള്‍ കൂടിനില്‍ക്കുന്നത് ഒഴിവാക്കണം.

- ജോലിസ്ഥലത്ത് പ്രവേശിക്കുമ്പോള്‍ കൈയുറയും സാനിറ്റൈസറും ഉപയോഗിക്കുക.

- ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും ടിഷ്യൂ പേപ്പറോ മറ്റോ കൊണ്ട് മറയ്ക്കുക.

- സ്ഥാപന അധികൃതരുടെ നിര്‍ദേശങ്ങള്‍ ശരിയായ രീതിയില്‍ മനസ്സിലാക്കുകയും അവ പാലിക്കുകയും ചെയ്യുക.

- ശരീരോഷ്മാവ് പരിശോധിക്കുകയും പനി ഉണ്ടെങ്കില്‍ ഉടന്‍ തൊട്ടടുത്ത ആരോഗ്യ കേന്ദ്രം സന്ദര്‍ശിക്കുകയും ചെയ്യുക.

- ജോലിസ്ഥലത്ത് പ്രവേശിക്കും മുമ്പ് ഇഹ്തിറാസ് ആപ്പ് ആക്ടിവേറ്റ് ആണെന്ന് ഉറപ്പുവരുത്തുക.

- ശ്വാസകോശ സംബന്ധമായ എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ വീട്ടില്‍ കഴിയുകയും വൈദ്യ സഹായം തേടുകയും ചെയ്യുക.

ആര്‍ട്ടിക്കിള്‍ ഷോ