ആപ്പ്ജില്ല

Reshuffling Qatar Cabinet: ഖത്തർ മന്ത്രിസഭയിൽ അഴിച്ചുപണികൾ പ്രഖ്യാപിച്ച് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽഥാനി

പുതുതായി തെരഞ്ഞെടുക്കപ്പെട്ട മന്ത്രിമാർ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ സത്യപ്രതിജ്ഞ ചെയ്തു. അ​മീ​രി ദി​വാ​നി​ൽ വെച്ചാണ് പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങ് നടന്നത്. പ്ര​ധാ​ന​മ​ന്ത്രി ഷെയ്​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ അ​ബ്ദു​റ​ഹ്മാ​ന്‍ ആ​ൽ​ഥാ​നി, ഡെ​പ്യൂ​ട്ടി അ​മീ​ര്‍ ഷെയ്​ഖ് അ​ബ്ദു​ള്ള ബി​ന്‍ ഹ​മ​ദ് ആ​ൽ​ഥാ​നി എന്നിവർ ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടിയെത്തിയിരുന്നു

Authored byസുമയ്യ തെസ്നി കെപി | Samayam Malayalam 10 Jan 2024, 12:14 pm

ഹൈലൈറ്റ്:

  • തിങ്കളാഴ്ച രാവിലെ സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നു.
  • അമീരി ദിവാനിൽ വെച്ചാണ് പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തത്.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Sheikh Tamim Bin Hamad Al Thani
Sheikh Tamim Bin Hamad Al Thani-X
ദോഹ: ഖത്തർ മന്ത്രിസഭിയിൽ അഴിച്ചു പണി. അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽഥാനിയാണ് മന്ത്രിസഭിയിൽ അഴിച്ചു പണി പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ മന്ത്രിമാർ തിങ്കളാഴ്ച രാവിലെ സത്യപ്രതിജ്ഞ ചെയ്തു. അമീരി ദിവാനിൽ വെച്ചാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. മുനിസിപ്പാലിറ്റി മന്ത്രിയെ മാറ്റി പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രാലയം ചുമതലയേൽപിച്ചു. മുൻ ഖത്തർ ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റും കായിക സംഘാടകനുമായ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹ്മദ് ആൽഥാനി പുതിയ കായിക, യുവജനകാര്യ മന്ത്രിയായി ചുമതലയേറ്റു.
മുനിസിപ്പാലിറ്റി മന്ത്രിയായിരുന്ന ഡോ. അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ സുബൈയ്ക്ക് പുതിയ സ്ഥാനം ആണ് നൽകിയത്. പരിസ്ഥിതി- കാലാവസ്ഥ വ്യതിയാന മന്ത്രി എന്ന പദവിയാണ് നൽകിയിരിക്കുന്നത്. അബ്ദുള്ള ബിന്‍ ഹമദ് അല്‍ അതിയ്യയാണ് പുതിയ മുനിസിപ്പാലിറ്റി മന്ത്രിയായി ചുമതലയേറ്റിരിക്കുന്നത്. നീതിന്യായ കാബിനറ്റ് കാര്യ സഹമന്ത്രിയായി ഇബ്രാഹിം ബിന്‍ അലി ബിന്‍ ഈസ അല്‍ മുഹന്നദി ചുമതയേറ്റു.


Also Read: വാഹനത്തിന് കേടുപാട് സംഭവിച്ചത് മലയാളി ഡ്രൈവറെ തലയിൽ; ശമ്പളം ലഭിക്കാതെ ബുദ്ധിമുട്ടിലായ പ്രവാസി ഒടുവിൽ നാട്ടിലേക്ക്
വിദേശകാര്യ മന്ത്രാലയത്തില്‍ സഹമന്ത്രിയായി സുൽത്താന്‍ ബിന്‍ സഅദ് ബിന്‍ സുൽത്താന്‍ അല്‍മുറൈഖിയെ തെരഞ്ഞെടുത്തു. പുതിയ മന്ത്രിമാരുടെ സത്യ പ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടി പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ആൽഥാനി, ഡെപ്യൂട്ടി അമീര്‍ ഷെയ്ഖ് അബ്ദുള്ള ബിന്‍ ഹമദ് ആൽഥാനി എന്നിവർ എത്തിയിരുന്നു.

ഖത്തർ ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റായിരുന്ന ശൈഖ് ഹമദ് ലോകകപ്പിനു പിന്നാലെയാണ് സ്ഥാനം ഒഴിയുന്നത്. 2005 മുതൽ 2023 വരെയാണ് അദ്ദേഹം ഈ സ്ഥാനത്ത് ഇരുന്നിരുന്നത്. എഎഫ്സി, ഫിഫ കൗൺസിൽ നേതൃപദവികളും ശൈഖ് ഹമദ് വഹിച്ചിട്ടുണ്ട്. മികച്ച കായിക സംഘാടകൻ എന്ന രീതിയിൽ ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ രാജ്യത്ത് പ്രശസ്ഥമായി കൊണ്ടിരിക്കുകയാണ്. മറ്റു മന്ത്രിമാരുടെ ചുമതലകളിൽ ഒന്നും മാറ്റമില്ലാതെ തുടരുന്നു. മുഹമ്മദ് ബിൻ ഹസൻ അൽ മൽഖിയെ വാണിജ്യ മന്ത്രാലയം അണ്ടർ സെക്രട്ടറിയായും, ഖാലിദ് അഹമ്മദ് സാലിഹ് അഹമ്മദ് അൽ ഉബൈദലിയെ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി ചെയർമാനായി നിയമിച്ചുകൊണ്ട് അമീർ ഉത്തരവിറക്കിയിട്ടുണ്ട്.
ഓതറിനെ കുറിച്ച്
സുമയ്യ തെസ്നി കെപി
സുമയ്യ തെസ്നി കെപി, സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസര്‍ ആണ്. കോട്ടയം മഹാത്മാഗാന്ധി യുണിവേഴ്‌സിറ്റിയിൽ നിന്നും ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം സ്വന്തമാക്കി. 5 വർഷമായി മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. തുടക്കം എംവി നികേഷ് കുമാർ നേതൃത്വം നൽകുന്ന റിപ്പോർട്ടർ ടിവിയിലെ ഓൺലെെൻ വിഭാ​ഗത്തിൽ ആയിരുന്നു. 2020 മുതൽ സമയം മലയാളത്തിനൊപ്പം ഉണ്ട്. നിലവിൽ ഗൾഫ് ഡെസ്കിൽ ആണ് പ്രവർത്തിക്കുന്നത്.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ