ആപ്പ്ജില്ല

2000 പേരുടെ വിരലടയാളം മോഷ്ടിച്ച് ബാങ്ക് അക്കൗണ്ടുകളില്‍ പണം തട്ടി; സ്വദേശി ഉള്‍പ്പെടെ ഏഴും പേര്‍ സൗദിയില്‍ പിടിയില്‍

അക്കൗണ്ട് നമ്പര്‍ ഉള്‍പ്പെടെ ലഭിക്കുന്നതോടെ വിരലടയാളം ദുരുപയോഗം ചെയ്ത് നേടിയ സിം കാര്‍ഡുകളിലേക്ക് ബാങ്കില്‍ നിന്ന് വരുന്ന ഒടിപി ഉപയോഗിച്ച് പണം തട്ടുകയാണ് ഇവര്‍ ചെയ്തതെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു

Samayam Malayalam 1 Nov 2022, 10:13 am
റിയാദ്: സൗദി പൗരന്‍മാരും പ്രവാസികളുമായ 2,000 പേരുടെ വിരലടയാളം കൈക്കലാക്കി അവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കുകയും അവയില്‍ നിന്ന് ഉടനകള്‍ അറിയാതെ പണം അപഹരിക്കുകയും ചെയ്തുവരികയായിരുന്നഏഴംഗ ക്രിമിനല്‍ സംഘത്തെ സൗദി പോലിസ് അറസ്റ്റ് ചെയ്തു. ഒരു സൗദി പൗരനും ആറ് ഏഷ്യന്‍ പൗരന്മാരും ഉള്‍പ്പെട്ടതാണ് തട്ടിപ്പ് സൗദി പബ്ലിക് പ്രോസിക്യൂഷന്‍ വക്താവ് അറിയിച്ചു.
Samayam Malayalam saudi Malayalam


Also Read: പ്രവാസി ഡ്രൈവര്‍മാര്‍ക്ക് സുവര്‍ണാവസരം; ലോകകപ്പ് വേളയില്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്കുള്ള നിബന്ധനകളില്‍ ഇളവ്

വ്യക്തികളുടെ വിരലടയാളം കൈക്കലാക്കുകയും അവരറിയാതെ വ്യക്തികളുടെ പേരില്‍ സിം കാര്‍ഡുകള്‍ സംഘടിപ്പിക്കുകയും ചെയ്താണ് സംഘം തട്ടിപ്പ് നടത്തിയത്. അതിനു ശേഷം ഈ വ്യക്തികളുമായി ഫോണില്‍ ബന്ധപ്പെട്ട് സാമ്പത്തിക ഏജന്‍സികളുടെ പ്രതിനിധികളാണെന്ന് തെറ്റിദ്ധരിപ്പിക്കുകയും അതുവഴി അക്കൗണ്ട് വിവരങ്ങള്‍ കൈക്കലാക്കുകയുമായിരുന്നു ഇവരുടെ രീതി. അക്കൗണ്ട് നമ്പര്‍ ഉള്‍പ്പെടെ ലഭിക്കുന്നതോടെ വിരലടയാളം ദുരുപയോഗം ചെയ്ത് നേടിയ സിം കാര്‍ഡുകളിലേക്ക് ബാങ്കില്‍ നിന്ന് വരുന്ന ഒടിപി ഉപയോഗിച്ച് പണം തട്ടുകയാണ് ഇവര്‍ ചെയ്തതെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. ഈ രീതിയില്‍ നൂറു കണക്കിന് ആളുകളുടെ അക്കൗണ്ടുകളില്‍ നിന്നാണ് സംഘം പണം തട്ടിയത്.

Also Read: കെമിസ്ട്രിയാകും ഫേവറേറ്റ്; പരിശുദ്ധമായ പ്രണയത്തിന് ഗ്രീഷ്മ കഷായം!! ട്രോളുകൾ വെെറൽ

പബ്ലിക് പ്രോസിക്യൂഷന്റെ കീഴിലുള്ള മോണിറ്ററി വിഭാഗമാണ് ക്രിമിനല്‍ സംഘത്തിന്റെ തട്ടിപ്പുകള്‍ കണ്ടെത്തിയത്. ടെലികമ്മ്യൂണിക്കേഷന്‍ മേഖലയില്‍ വാണിജ്യ രജിസ്‌ട്രേഷന്‍ നേടിയെടുത്ത് സ്വദേശിയാണ് ഏഷ്യന്‍ പൗരന്മാര്‍ക്ക് തട്ടിപ്പില്‍ ഏര്‍പ്പെടാന്‍ സൗകര്യമൊരുക്കിയതെന്നും അന്വേഷണത്തില്‍ വ്യക്തമായി. ഇതുവഴി 2000ലധികം ആളുകളുടെ വിരലടയാളങ്ങളാണ് സംഘം കൈക്കലാക്കിയത്. ഇതുമായി ബന്ധപ്പെട്ട് അറ്റോര്‍ണി ജനറല്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സംഘാംഗങ്ങളെ പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ക്രിമിനല്‍ സംഘത്തിനെതിരേ കര്‍ശനമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.

Read Latest Gulf News and Malayalam News

ആര്‍ട്ടിക്കിള്‍ ഷോ