ആപ്പ്ജില്ല

15 വർഷത്തോളം റിയാദിൽ, നാട്ടിൽ പോയി പുതിയ വിസയിലെത്തിയത് രണ്ട് മാസം മുമ്പ്; 15 ദിവസം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ മലയാളി മരിച്ചു

ജിദ്ദയിൽ ആശുപത്രിയിലായിരുന്നു ഇദ്ദേഹം ചികിത്സയിൽ കഴിഞ്ഞിരുന്നത്. ഇവിടെ വെച്ചാണ് അബ്ദുറഹ്മാന്‍ മരിക്കുന്നത്. 53 വയസായിരുന്നു.

Authored byസുമയ്യ തെസ്നി കെപി | Samayam Malayalam 15 Jan 2024, 12:10 pm
റിയാദ്: 15 വർഷത്തോളം സൗദിയിൽ പ്രവാസിയായി. പിന്നീട് നാട്ടിലേക്ക് പേയി. എന്നാൽ രണ്ടു മാസം മുമ്പ് പുതിയ വിസയിൽ നാട്ടിൽ നിന്നും വീണ്ടും സൗദിയിലേക്ക് എത്തി. എന്നാൽ ഇത്തവണത്തെ വരവ് മരണത്തിലേക്കായിരുന്നു എന്ന് മലപ്പുറം മഞ്ചേരി കാരപ്പറമ്പ് സ്വദേശി ഇളയേടത്ത് അബ്ദുറഹ്മാന്‍ അറിഞ്ഞില്ല. 15 ദിവസമായി പക്ഷാഘാതം പിടിപെട്ട് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
Samayam Malayalam abdul rahaman


ഇലക്ട്രീഷ്യനായാണ് അബ്ദുറഹ്മാന്‍ 15 വർഷത്തോളം റിയാദിൽ ജോലി ചെയ്തത്. പരേതനായ അബൂബക്കറിെൻറയും ഫാത്തിമയുടേയും മകനാണ്. ഭാര്യ: ഖമറുന്നിസ. മക്കൾ: ഫാത്തിമ ഹിദ, അബൂബക്കർ റിഹാൻ, മുഹമ്മദ് നജ്ഹാൻ, മരുമക്കൾ: അബ്ദു റഷീദ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരില്ല. മൃതദേഹം ജിദ്ദയിൽ തന്നെ മറവു ചെയ്യും. നടപടിക്രമങ്ങൾക്ക് ജിദ്ദ കെ.എം.സി.സി വെൽഫെയര്‍ വിങ് ആണ് നേതൃത്വം നൽകിയത്.


Also Read: കുവെെറ്റ് വിളിക്കുന്നു; നിരവധി തൊഴിലവസരങ്ങൾ; പ്രവാസികൾക്കും അപേക്ഷിക്കാം
മർകസ് സ്റ്റുഡൻ്റ്സ് ഫെസ്റ്റിന് തുടക്കം

കാരന്തൂർ: ജാമിഅ മർകസ് വിദ്യാർത്ഥി യൂണിയൻ വാർഷിക കലാ മാമാങ്കം 'ഖാഫ്' ആറാം എഡിഷൻ ഇന്ന്(13.01.24) ആരംഭിക്കും. 'മധ്യധാരയുടെ മാന്ത്രികത' എന്ന പ്രമേയത്തിൽ രണ്ട് ദിവസം നീണ്ടു നിൽക്കുന്ന ഫെസ്റ്റിവൽ മർകസ് ഫൗണ്ടർ ചാൻസിലർ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. 140 മത്സരയിനങ്ങളിലായി 2000ത്തോളം വിദ്യാർത്ഥികൾ മാറ്റുരക്കുന്ന പരിപാടിയോടനുബന്ധിച്ച് മിനി ഫിഖ്ഹ് എക്സ്പോ അടക്കം വ്യത്യസ്ത പ്രദർശനങ്ങളും പദ്ധതികളുമാണ് ക്യാമ്പസിൽ സജ്ജീകരിച്ചിട്ടുള്ളത്.

ഫെസ്റ്റിവലിന്റെ ഭാഗമായി 'ഹൃദയവെളിച്ചം, മധ്യധാരയുടെ മാന്ത്രികത, വിശ്വാസിയുടെ നിശ്വാസങ്ങൾ, ചരിത്ര ഭൂമികളുടെ സ്പന്ദനങ്ങൾ, മുസ്‌ലിം രാഷ്ട്രീയ പ്രതിനിധാനങ്ങൾ, രാവിരുത്തം, മസ്‌ജിദുകൾ: മുസ്‌ലിം സാമൂഹ്യനിർമിതിയുടെ പണിപ്പുരകൾ, ഇസ്‌ലാമിന്റെ സഞ്ചാരവും സഞ്ചരിക്കുന്ന മുസ്‌ലിമും' തുടങ്ങിയ വിവിധ സെഷനുകളിൽ സയ്യിദ് അലി ബാഫഖി തങ്ങൾ, സയ്യിദ് സ്വാലിഹ് ശിഹാബ്, സ്വാദിഖ് സഖാഫി പെരിന്താറ്റിരി,ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി, ഡോ. അബ്ദുൽ ഗഫൂർ അസ്ഹരി പാറക്കടവ്, അബ്ദുൽ മജീദ് അരിയല്ലൂർ, മുസ്തഫ പി എറയ്ക്കൽ, ഫാളിൽ നൂറാനി അസ്സഖാഫി, എൻ. ബി സിദ്ദീഖ്‌ ബുഖാരി, ഇല്യാസ് സഖാഫി കൂമണ്ണ വിഷയമവതരിപ്പിച്ചു.

ഇന്ന് രാവിലെ ഒമ്പതിന് മർകസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന ഉദ്ഘാടന സംഗമത്തിൽ ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിക്കും. കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ പ്രാർത്ഥന നടത്തും. ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഡോ. അബ്ദുൽ ഹകീം അസ്ഹരി, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, പി.സി അബ്ദുള്ള ഫൈസി പൊയിലൂർ, വി.ടി അഹ്‌മദ് കുട്ടി മുസ്‌ലിയാർ, മുഹ്‌യിദ്ദീൻ സഅദി കൊട്ടൂക്കര, മുഹമ്മദലി സഖാഫി വള്ളിയാട്, ഉമറലി സഖാഫി എടപ്പുലം, ബശീർ സഖാഫി കൈപ്പുറം, സൈനുദ്ദീൻ അഹ്സനി മലയമ്മ, അബ്ദുസത്താർ കാമിൽ സഖാഫി മൂന്നിയൂർ, അബ്ദുറഹ്മാൻ സഖാഫി വാണിയമ്പലം, നൗശാദ് സഖാഫി കൂരാറ, ശിഹാബുദ്ദീൻ സഖാഫി വാരണാക്കര, സുഹൈൽ അസ്ഹരി മുഴപ്പാലം സംബന്ധിക്കും. ഉദ്ഘാടന ചടങ്ങിന് ശേഷം കാന്തപുരം ഉസ്താദ് തന്റെ സംവാദ അനുഭവങ്ങൾ അബ്ദുള്ള സഖാഫി മലയമ്മയുമായി പങ്കുവെക്കും.
ഓതറിനെ കുറിച്ച്
സുമയ്യ തെസ്നി കെപി
സുമയ്യ തെസ്നി കെപി, സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസര്‍ ആണ്. കോട്ടയം മഹാത്മാഗാന്ധി യുണിവേഴ്‌സിറ്റിയിൽ നിന്നും ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം സ്വന്തമാക്കി. 5 വർഷമായി മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. തുടക്കം എംവി നികേഷ് കുമാർ നേതൃത്വം നൽകുന്ന റിപ്പോർട്ടർ ടിവിയിലെ ഓൺലെെൻ വിഭാ​ഗത്തിൽ ആയിരുന്നു. 2020 മുതൽ സമയം മലയാളത്തിനൊപ്പം ഉണ്ട്. നിലവിൽ ഗൾഫ് ഡെസ്കിൽ ആണ് പ്രവർത്തിക്കുന്നത്.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ