ആപ്പ്ജില്ല

യാത്ര സൗദിയിലേക്ക് ആണോ? സത്യവാങ്മൂലം അധികൃതർക്ക് നൽകേണ്ടിവരും; പുതിയ നിബന്ധനകൾ ഇങ്ങനെ

സംശയം തോന്നുന്ന വസ്തുക്കളും കണ്ടെത്തിയാൽ എന്ത് ചെയ്യണം എന്ന നിർദ്ദേശവും സൗദി പബ്ലിക് പ്രോസിക്യൂഷൻ പുറത്തിറക്കിയിട്ടുണ്ട്.

Samayam Malayalam 17 Jul 2022, 11:16 am
യാത്ര സൗദിയിലേക്ക് ആണെങ്കിൽ ചെറിയ ഒരു മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നത് നല്ലതായിരിക്കും. യാത്ര ചെയ്യുന്നവർ കൈവശം വെക്കുന്ന തുകയോ വിപണിമൂല്യമുള്ള വസ്തുക്കളോ 60,000 റിയാലോ അതിൽ കൂടുതലോ ആണെങ്കിൽ സത്യവാങ്മൂലം അധികൃതർക്ക് നൽകാതെ ഇനി യാത്ര ചെയ്യാൻ സാധിക്കില്ല. അധിർത്തി കടന്ന് യാത്ര ചെയ്യുന്നവർക്കാണ് പുതിയ നിബന്ധന ബാധമാകുന്നത്. സൗദി പബ്ലിക് പ്രോസിക്യൂഷൻ ആണ് ഇതുസംബന്ധിച്ച കാര്യങ്ങൾ പുറത്തിറക്കിയത്.
Samayam Malayalam affidavit if the passengers have more than 60000 riyals saudi
യാത്ര സൗദിയിലേക്ക് ആണോ? സത്യവാങ്മൂലം അധികൃതർക്ക് നൽകേണ്ടിവരും; പുതിയ നിബന്ധനകൾ ഇങ്ങനെ


​സത്യവാങ്മൂലം നൽകണം


സൗദിയിലേക്കും, അവിടെ നിന്നും പുറത്തേക്ക് യാത്ര ചെയ്യുന്നവർക്ക് കൈവശം വെക്കുന്ന തുകയോ വിപണിമൂല്യമുള്ള വസ്തുക്കളോ 60,000 റിയാലോ അതിൽ കൂടുതലോ ആണെങ്കിൽ ഇനി മുതൽ അത് സംബന്ധിച്ച സത്യവാങ്മൂലം അധികൃതർക്ക് നൽകേണ്ടിവരും. തുറമുഖം, വിമാനത്താവളം, റോഡ് വഴി അതിർത്തി കടന്ന് യാത്ര ചെയ്യുന്നവർ എന്നിവർക്കെല്ലാം പുതിയ നിബന്ധനകൾ ബാധമാണ്. കൂടാതെ രാജ്യത്തിന് പുറത്തേക്ക് പോകുന്ന സാധന സാമഗ്രികൾ അയക്കാൻ പോസ്റ്റൽ, കൊറിയർ മാർഗങ്ങൾ ഉപയോഗിക്കുന്നവരും നിയമം പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. സൗദി പബ്ലിക് പ്രോസിക്യൂഷൻ ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

​സത്യവാങ്മൂലം സമർപ്പിക്കേണ്ടത് സക്കാത്ത് ആൻഡ് ടാക്‌സ് അധികൃതർക്ക്


വിമാനത്താവളം, തുറമുഖം, അതിർത്തി റോഡുകൾ എന്നിവിടങ്ങളിൽ കസ്റ്റംസ് വിഭാഗത്തിലെ സക്കാത്ത് ആൻഡ് ടാക്‌സ് അധികൃതർ നിൽക്കുന്നുണ്ടാകും ഇവർക്കാണ് സത്യവാങ്മൂലം യാത്രക്കാരൻ സമർപ്പിക്കേണ്ടത്. പോസ്റ്റൽ കൊറിയർ സർവിസുകളെ ആശ്രയിക്കുന്നവർ അതത് പ്രദേശത്തെ ഓഫീസുകളിലെത്തി വേണം സത്യവാങ്മൂലം നൽകേണ്ടത്. സൗദി റിയാൽ, വിദേശ കറൻസികൾ എന്നിവ കൂടാതെ സ്വർണ നാണയങ്ങൾ, സ്വർണക്കട്ടികൾ, ആഭരണങ്ങൾ, വൈരക്കല്ലുകൾ തുടങ്ങി വിലപിടിപ്പുള്ള വസ്തുക്കൾ കൊണ്ട് പോകുന്നവരും സത്യവാങ്മൂലം സമർപ്പിക്കണം. പണത്തിന്റെ മൂല്യമുള്ള ഉപകരണങ്ങൾ കൊണ്ട് പോകുകയാണെങ്കിലും സത്യവാങ്മൂലം സമർപ്പിക്കണം.

​72 മണിക്കൂർ നേരം കസ്റ്റഡിയിൽ വെച്ച് അന്വേഷണം


സക്കാത്ത് ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റി ഉദ്യോഗസ്‌ഥർ ആണ് ഇതുസംബന്ധിച്ച കാര്യങ്ങൾ നടപ്പിലാക്കുന്നത്. വിലപിടിപ്പുള്ള വസ്തുക്കൾ രാജ്യത്തിനകത്തേക്കും പുറത്തേക്കും കൊണ്ടുപോകേണ്ടതിന്റെ ആവശ്യകത എന്തിനെന്ന് യാത്രികൻ വെളിപ്പെടുത്തണം. സംശയം തോന്നുന്ന വസ്തുക്കളും കറൻസിയും 72 മണിക്കൂർ നേരം കസ്റ്റഡിയിൽ വെച്ച് അന്വേഷണം നടത്തും. നിയമലംഘനം ബോധ്യപ്പെട്ടാൽ ഇവ കണ്ടുകെട്ടി കേസ് രജിസ്റ്റർ ചെയ്യാനും ഉദ്യോഗസ്ഥർക്ക് അധികാരം നൽകിയിട്ടുണ്ട്. പബ്ലിക് പ്രോസിക്യുഷൻ ആണ് ഇക്കാര്യം അറിയിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ