ആപ്പ്ജില്ല

പ്രവാസികൾക്ക് ആശ്വാസം; ഇന്ത്യയ്ക്കും സൗദിയ്ക്കും ഇടയിൽ എയർ ബബ്ൾ പ്രകാരം സർവീസ് ഉടന്‍

ഡിസംബർ 31 ഓടെ ചാർട്ടേഡ് വിമാനങ്ങൾ അവസാനിക്കുമെന്നും ജനുവരി 1 മുതൽ എയർ ബബ്ൾ കരാർ അടിസ്ഥാനത്തിലുള്ള വിമാന സർവീസുകളായിരിക്കും. നിലവിൽ സൗദി ഒഴികെയുള്ള മറ്റെല്ലാ ജിസിസി രാജ്യങ്ങളുമായും ഇന്ത്യ എയർ ബബ്ൾ കരാറിൽ ഏർപ്പെട്ടിട്ടുണ്ട്.

Samayam Malayalam 24 Dec 2021, 8:51 am

ഹൈലൈറ്റ്:

  • ഇന്ത്യയ്ക്കും സൗദി അറേബ്യയ്ക്കും ഇടയിൽ നിലവിൽ ചാർട്ടേഡ് വിമാന സർവീസുകളാണ് നിലവിലുള്ളത്
  • വിമാനക്കമ്പനികൾക്ക് കൊവിഡ് നിബന്ധനകൾ പാലിച്ചുകൊണ്ടായിരിക്കണം സർവീസ് നടത്തേണ്ടത്
  • എയർ ബബ്ൾ കരാറുമായി ബന്ധപ്പെട്ട് ഡിസംബർ എട്ടിന് ഇന്ത്യയും സൗദിയും തമ്മിൽ ചർച്ച നടത്തിയിരുന്നു
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Flights TOI
ന്യൂഡൽഹി: ഇന്ത്യയ്ക്കും സൗദി അറബ്യേയ്ക്കും ഇടയിൽ എയർ ബബ്ൾ കരാർ പ്രകാരമുള്ള സർവീസുകൾ വരുന്നു. ജനുവരി 1 മുതൽ വിമാന സർവീസുകൾ ആരംഭിക്കാമെന്ന് സിവിൽ വ്യോമസേന മന്ത്രാലയം അറിയിച്ചു. ഇത് സംബന്ധിച്ച് വിമാനക്കമ്പനികൾക്ക് അറിയിപ്പ് നൽകാൻ സിവിൽ ഏവിയേഷൻ മന്ത്രാലയം, ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന് നിർദേശം നൽകി.
Also Read: നാട്ടിലേക്ക് പോകാന്‍ ടിക്കറ്റ് എടുത്തു, വിമാനത്താവളത്തില്‍ കാത്തിരിക്കുമ്പോള്‍ ഹൃദയാഘാതം; പ്രവാസി മരിച്ചു

ഈ തീരുമാനം പ്രവാസികൾക്ക് ആശ്വാസമായി. ഇന്ത്യയ്ക്കും സൗദി അറേബ്യയ്ക്കും ഇടയിൽ നിലവിൽ ചാർട്ടേഡ് വിമാന സർവീസുകളാണ് നിലവിലുള്ളത്. കൊവിഡ് പ്രതിസന്ധി കാരണം സാധാരണ നിലയിലുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ ആരംഭിക്കുന്നത് ഇന്ത്യ നീട്ടിവെച്ചിരുന്നു. ഈ സാഹചര്യത്തിൽ സൗദി അറേബ്യയുമായി എയർ ബബ്ൾ കരാർ ഉണ്ടാക്കണമെന്ന പ്രവാസികളുടെ ആവശ്യമാണ് ഫലം കാണുന്നത്.

പുതിയ എയർ ബബ്ൾ കരാർ അനുസരിച്ച്, വിമാനക്കമ്പനികൾക്ക് കൊവിഡ് നിബന്ധനകൾ പാലിച്ചുകൊണ്ട് ഇരു രാജ്യങ്ങൾക്കും ഇടയിൽ ഇനി വിമാന സർവീസ് നടത്താനാകും. വിമാനക്കമ്പനികൾക്ക് കൊവിഡ് നിബന്ധനകൾ പാലിച്ചുകൊണ്ടായിരിക്കണം സർവീസ് നടത്തേണ്ടത്.

എയർ ബബ്ൾ കരാറുമായി ബന്ധപ്പെട്ട് ഡിസംബർ എട്ടിന് ഇന്ത്യയും സൗദിയും തമ്മിൽ ചർച്ച നടത്തിയിരുന്നു. ഇതിൻപ്രകാരം, പരിഷ്കരിച്ച എയർ ബബ്ൾ നിബന്ധനകൾ കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയം സൗദി അറേബ്യയിലെ സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റിയ്ക്ക് സമർപ്പിച്ചു. ഈ നിബന്ധനകൾ സൗദി അറേബ്യയും അംഗീകരിച്ചതോടെയാണ് ജനുവരി 1 മുതൽ എയർ ബബ്ൾ കരാർ ആരംഭിക്കുന്നത്.

Also Read: പ്രതീക്ഷിച്ചത് 2 കോടി; റിയാദ് സീസണ്‍ ഫെസ്റ്റിവല്‍ സന്ദര്‍ശിച്ചത് 45 കോടി

നിലവിൽ സൗദി ഒഴികെയുള്ള മറ്റെല്ലാ ജിസിസി രാജ്യങ്ങളുമായും ഇന്ത്യ എയർ ബബ്ൾ കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. ഡിസംബർ 31 ഓടെ ചാർട്ടേഡ് വിമാനങ്ങൾ അവസാനിക്കുമെന്നും ജനുവരി 1 മുതൽ എയർ ബബ്ൾ കരാർ അടിസ്ഥാനത്തിലുള്ള വിമാന സർവീസുകളായിരിക്കും.

ആര്‍ട്ടിക്കിള്‍ ഷോ