ആപ്പ്ജില്ല

ഏറ്റവും വലിയ അന്താരാഷ്ട്ര വിമാനത്താവളം; മാസ്റ്റര്‍ പ്ലാന്‍ പ്രഖ്യാപിച്ച് സൗദി കിരീടാവകാശി

ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം ആണ് വരാൻ പോകുനന്ത് എന്നാണ് സൗദി അവകാശപ്പെടുന്നത്. നിരവധി തൊഴിൽ സാധ്യതകൾ ആണ് ഉള്ളത്.

Samayam Malayalam 29 Nov 2022, 1:39 pm
സൗദി: മാറ്റത്തിന്റെ പാതിയിൽ ആണ് സൗദി ഇപ്പോൾ. പുതിയൊരു വിമാനത്താവളം കൂടി വാരനുള്ള ഒരുക്കത്തിലാണ്. ഇതിന്റെ മാസ്റ്റർ പദ്ധതികൾ എല്ലാം ഒരുങ്ങി കഴി‍ഞ്ഞു. റിയാദില്‍ ആണ് പുതിയ വിമാനത്താവളം വരുന്നത്. ഈ വിമാനത്താവളം ആയിരിക്കും ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം എന്നാണ് സൗദി അവകാശപ്പെടുന്നത്. ലോത്തിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളുടെ പട്ടികയിൽ ഇതിലൂടെ ഇടം പിടിക്കാൻ ഒരുങ്ങുകയാണ് സൗദി. റിയാദ് നഗരത്തിൽ ആണ് വിമാനത്താവളം വരുന്നത്. നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന തരത്തിൽ വലിയ പദ്ധതികൾ ആണ് സൗദി ലക്ഷ്യം വെക്കുന്നത്. അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മാസ്റ്റർ പ്ലാൻ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയും സാമ്പത്തിക, വികസന സമിതി പ്രസിഡന്റും പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ചെയര്‍മാനുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചു.
Samayam Malayalam crown prince announces king salman international airport masterplan
ഏറ്റവും വലിയ അന്താരാഷ്ട്ര വിമാനത്താവളം; മാസ്റ്റര്‍ പ്ലാന്‍ പ്രഖ്യാപിച്ച് സൗദി കിരീടാവകാശി



​57 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതി


സൽമാൻ രാജകുമാരൻ പ്രഖ്യാപിച്ച വിമാനത്താവളത്തിന് 57 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതി ഉണ്ടായിരിക്കും. പുതിയ വിമാനത്താവളം വരുന്നതിലൂടെ നിലവിൽ ഉളള വിമാനത്താവളത്തിന്റെ പേര് മാറ്റും. ടെര്‍മിനലുകള്‍ കിങ് ഖാലിദ് ടെര്‍മിനലുകള്‍ എന്ന് ആയിരിക്കും ഇനി അറിയപ്പെടുന്നത്. ആറ് റണ്‍വേകളാണ് കിങ് സല്‍മാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉണ്ടായിരിക്കുക. ലോകം തന്നെ ഉറ്റു നോക്കുന്ന രീതിയിലുള്ള ഒരു വിമാനത്താവളം നിർമ്മിച്ച് എടുക്കുക എന്നതാണ് സൗദി ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.

​മറ്റു സൗകര്യങ്ങൾ ഇങ്ങനെ


12 ചതുരശ്ര കിലോമീറ്റര്‍ എയര്‍പോര്‍ട്ട് അതിന്റെ മറ്റു അനുബന്ധ സൗകര്യങ്ങൾ ആണ് ഒരുക്കുന്നത്. ഇതിൽ വിനേദ സൗകര്യങ്ങൾ ഉണ്ടായിരിക്കും. വ്യാപാര സ്ഥാപനങ്ങള്‍, ഭക്ഷണശാലകൾ, ലോജിസ്റ്റിക് സൗകര്യങ്ങള്‍ എന്നിവയെല്ലാം ഇവിടെ ഉണ്ടായിരിക്കും. 2030 അവസാനം ആകുമ്പോഴേക്കും റിയാദ് നഗരത്തെ വലിയ നഗരമാക്കി മാറ്റും. ഒന്നര കോടിക്കും രണ്ട് കോടിക്കുമിടയില്‍ ജനസംഖ്യയുള്ള ഒരു നഗരം ആണ് ലക്ഷ്യം വെക്കുന്നത്. സൗദിയുടെ വിഷന്‍ പദ്ധതി അനുസരിച്ചാണ് വിമാനത്താവളം പണിയുന്നത്. 2030ഓടെ പ്രതിവര്‍ഷം 12 കോടി യാത്രക്കാര്‍ ഇതിലൂടെ കടന്നു പോകണം എന്നാണ് കണക്ക് കൂട്ടുന്നത്. 2050ഓടെ 18.5 കോടി യാത്രക്കാര്‍ക്ക് വിമാനത്താവളത്തിന്റെ ഗുണം ലഭിക്കണം എന്നതും സൗദി മുന്നിൽ കാണുന്നുണ്ട്.

നിരവധി തൊഴിൽ അവസരങ്ങൾ

35 ലക്ഷം ടണ്‍ ചരക്ക് കൈമാറ്റത്തിന് ശേഷിയുള്ള വിമാനങ്ങൾ ഇവിടെ എത്തും. വലിയ തൊഴിൽ അവസരങ്ങൾ ആണ് സൗദി ഇവിടെ ഒരുക്കുന്നത്. 1,03,000 തൊഴിലവസരങ്ങള്‍ ലഭ്യമാക്കാൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. പെട്രോളിതര ആഭ്യന്തരോല്‍പ്പാദനത്തിലേക്ക് വരുമാനം വർധിപ്പിക്കാൻ സൗദി പല തരത്തിലുള്ള വഴികൾ ആണ് മുന്നോട്ടു വെക്കുന്നത്. പ്രതിവര്‍ഷം 27,000 കോടി റിയാല്‍ പുതിയ വിമാനത്താവളത്തിലൂടെ ലഭിക്കും എന്നാണ് കണക്ക് കൂട്ടുന്നത്. ലോകത്തിലെ ഏറ്റവും വലിയ പത്ത് നഗര സമ്പദ് വ്യവസ്ഥകളില്‍ ഒന്നാം സ്ഥാനത്ത് റിയാദിനെ കൊണ്ടുവരാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. പുതിയ പദ്ധതിക്ക് വിമാനത്താവളം കരുത്തേകും എന്നാണ് സൗദി പ്രതീക്ഷിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ