ആപ്പ്ജില്ല

നാല് രാജ്യങ്ങളില്‍ നിന്നും മാംസ ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി സൗദി

ബീഫ്, മട്ടൻ, ചിക്കൻ, എന്നിവക്കാണ് വിലക്ക് ഏർപ്പെടുത്തിയിരുന്നത്.

Samayam Malayalam 11 May 2023, 2:10 pm
സൗദി: നാല് രാജ്യങ്ങളിൽ നിന്നും സൗദിയിലേക്ക് മാംസ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് സൗദി നീക്കി. കുവൈറ്റ്, മംഗോളിയ, പോളണ്ട്, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള മാംസങ്ങൾക്ക് താൽക്കാലികമായി ഏർപ്പെടുത്തിയിരുന്ന വിലക്കാണ് നീക്കിയത്.
Samayam Malayalam Representational
പ്രതീകാത്മക ചിത്രം


വൈറസുകളുടെ സാന്നിധ്യത്തെ തുടർന്നാണ് ഇവിടങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് നിരോധനം ഏർപ്പെടുത്തിയത്. സൗദി ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ ആണ് വിലക്ക് ഏർപ്പെടുത്തിയിരുന്നത്. വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് നിരേധനം ഏർപ്പെടുത്തിയിരുന്നത്. ബീഫ്, മട്ടൻ, ചിക്കൻ, എന്നിവക്കാണ് വിലക്ക് ഏർപ്പെടുത്തിയിരുന്നത്. ഇവിടങ്ങളിൽ റിപ്പോർട്ട് ചെയ്ത വൈറസ് സാനിധ്യം ഇപ്പോൾ മാറിയിട്ടുണ്ട് ഇതിന്റെ അടിസ്ഥാനത്തിൽ ആണ് വീണ്ടും ഇറക്കുമതി തുടങ്ങാൻ തീരുമാനിച്ചതെന്ന് അധികൃതർ അറിയിച്ചു. സൗദി ചേംബേഴ്‌സിന് എസ്എഫ്ഡിഎ ആണ് ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് പുറത്തിറക്കിയത്.


Also Read: പ്രവാസികള്‍ക്ക് തിരിച്ചടി: ബഹ്റെെനിൽ അധ്യാപക തസ്‍തികകളില്‍ സ്വദേശിവത്കരണം വരുന്നു
എന്നാൽ അർജൻറീനയിൽ നിന്നുള്ള മാംസ ഉൽപന്നങ്ങൾക്ക് പുതുതായി വിലക്കേർപ്പെടുത്തിയിട്ടുണ്ട്. താൽക്കാലികമായ ഒരു നിരോധനം ആണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇൻഫ്‌ളുവൻസ വെെറസിന്റെ സാന്നിധ്യം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ആണ് നടപടി.

കണ്‍സ്യൂമബിള്‍ ഐറ്റംസ് വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു ശ്രീകൃഷ്ണപുരം ഗവ എന്‍ജിനീയറിങ് കോളെജില്‍ സിവില്‍ എന്‍ജിനീയറിങ് വിഭാഗത്തിലെ എന്‍വിയോണ്‍മെന്റ് ലാബിലേക്ക് കണ്‍സ്യൂമബിള്‍ ഐറ്റംസ് വാങ്ങുന്നതിനായി ക്വട്ടേഷന്‍ ക്ഷണിച്ചു. മെയ് 22 ന് ഉച്ചയ്ക്ക് രണ്ട് വരെ ക്വട്ടേഷനുകള്‍ സ്വീകരിക്കും. 23 ന് ഉച്ചയ്ക്ക് മൂന്നിന് ക്വട്ടേഷന്‍ തുറക്കും. 43,529 രൂപയാണ് അടങ്കല്‍ തുക. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.gecskp.ac.in, 0466-2260350.

ആര്‍ട്ടിക്കിള്‍ ഷോ