ആപ്പ്ജില്ല

നിയമം മാറിയത് അറിഞ്ഞില്ല, രേഖകൾ ഇല്ലാതെ മക്കയിലേയ്ക്ക് കടക്കാൻ ശ്രമിച്ചു; മലയാളിക്ക് പിഴ

കാറുകളും ബസുകളും ട്രെയിനുകളും അടക്കം മുഴുവന്‍ വാഹനങ്ങളിലും മക്കയിലേക്ക് പ്രവേശിക്കുന്നതിന് വിലക്ക് ബാധകമാണ്. ശക്തമായ പരിശോധന നടത്തി മാത്രമേ മക്കയിലേക്ക് കടത്തി വിടുകയുള്ളു.

Samayam Malayalam 18 May 2023, 1:50 pm
സൗദി: ഹജ്ജ് തുടങ്ങാൻ ഇരിക്കെ മക്കയിലേക്കുള്ള നിയന്ത്രങ്ങൾ സൗദി ശക്തമാക്കി കഴിഞ്ഞു. എന്നാൽ നിയമം മാറിയത് അറിയാതെ മക്കയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച മലയാളിക്ക് കഴിഞ്ഞ ദിവസം അധികൃതർ പിഴ ചുമത്തി. മതിയായ രേഖകൾ ഇല്ലാതെയാണ് ഇയാൾ മക്കയിലേക്ക് കടക്കാൻ ശ്രമിച്ചത്. സന്ദർശക വിസയിൽ ഇദ്ദേഹത്തിന്റെ കുടംബം എത്തിയിട്ടുണ്ട്. മാതാപിതാക്കൾ അടക്കമുള്ള കുടുംബത്തെ ജിദ്ദയിൽ നിന്നും ഉംറക്കായി എത്തിക്കാൻ ശ്രമിക്കുന്നതിന് ഇടയിൽ ആണ് ഇദ്ദേഹത്തിന്റെ രേഖകൾ അധികൃതർ പരിശോധിക്കുന്നത്. ഉംറ വിസയിൽ സൗദിയിൽ എത്തിയവർ ദുല്‍ഖഅദ 29നുള്ളിൽ രാജ്യം വിടണം എന്നാണ് നൽകിയിരിക്കുന്ന നിർദേശം. ഹജ്ജ് തീര്‍ഥാടന സീസൺ തുടങ്ങി. അതിന് വേണ്ടിയുള്ള ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ് അതിനാൽ ആണ് ഉംറ വിസയിൽ എത്തുന്നവർ രാജ്യം വിടണം എന്ന നിർദ്ദേശവുമായി അധികൃതർ എത്തിയത്.
Samayam Malayalam law had changed penalty for malayali tried to enter mecca without documents
നിയമം മാറിയത് അറിഞ്ഞില്ല, രേഖകൾ ഇല്ലാതെ മക്കയിലേയ്ക്ക് കടക്കാൻ ശ്രമിച്ചു; മലയാളിക്ക് പിഴ


മക്കയിൽ പരിശോധന ശക്തം

ഹജ്ജിനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ. ഇതിന്റെ മുന്നോടിയായി മക്കയിലേയ്ക്കുള്ള പ്രവേശിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പുതിയ നിയമം അറിയാതെ എത്തിയ മലയാളിയാണ് അധികൃതരുടെ പരിശോധനയിൽ പിടിക്കപ്പെട്ടത്. നിയമത്തിലെ പുതിയ മാറ്റങ്ങളെ കുറിച്ച് അറിയാത്തതാണ് ഇതിന് കാരണം എന്ന് അദ്ദേഹം ഉദ്യോ​ഗസ്ഥരോട് പറഞ്ഞെങ്കിലും പിഴ ചുമത്തി. ഉംറ പെർമിറ്റ് റദ്ദാകുന്നതോടെ മക്കയിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർ ആവശ്യമായ പെർമിറ്റ് സ്വന്തമാക്കണം. എൻട്രി പെർമിറ്റ് ഇല്ലാത്തവരെ കടത്തി വിടില്ല.‌ എന്ന് കഴിഞ്ഞ ദിവസം മന്ത്രാലയം അറിയിച്ചിരുന്നു.

വിസ സംബന്ധമായ പ്രശ്നങ്ങൾക്ക് വീഡിയോ കോൾ സേവനം

ഹജ്ജിനായുള്ള ഒരുക്കങ്ങൾ തുടങ്ങി

മലപ്പുറം വാഴക്കാട് സ്വദേശി നൗഷാദിനാണ് അധികൃതർ പിഴ ചുമത്തിയിരിക്കുന്നത്. പുതിയ മാറ്റങ്ങൾ ശ്രദ്ധിക്കാതെയാണ് ഇദ്ദേഹം ഇങ്ങോട്ട് എത്തിയത്. കുടുംബത്തിന് ഉംറ ചെയ്യാനുള്ള അനുമതി ഉണ്ടായിരുന്നു, എന്നാൽ ഇദ്ദേഹത്തിന് ഉംറ ചെയ്യാൻ അനുമതി ഉണ്ടായിരുന്നില്ല. മക്ക ചെക്ക് പോസ്റ്റിൽ വെച്ച് രേഖകൽ പരിശോധിച്ചപ്പോൾ ആണ് ഇദ്ദേഹത്തെ പിടിക്കൂടിയത്. 500 റിയാൽ പിഴ ചുമത്തി ഇയാളെ ജിദ്ദയിലേക്ക് തന്നെ തിരിച്ചയച്ചു. ഹജ്ജിൽ പങ്കെടുക്കാൻ വേണ്ടി എത്തുന്ന വിദേശികൾ ദുല്‍ഖഅദ ഒന്നു മുതല്‍ സൗദിയില്‍ എത്തി തുടങ്ങണം

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്