ആപ്പ്ജില്ല

അപകടം രണ്ട് വര്‍ഷം മുമ്പ്; സൗദിയില്‍ ബസ് മറിഞ്ഞ് പരിക്കേറ്റ മലയാളിക്ക് 14 ലക്ഷത്തോളം രൂപ നഷ്ടപരിഹാരം

അപകടത്തില്‍ സെബാസ്റ്റ്യന്‍ ജോസഫിന്‍റെ വലതു കാല്‍ പാദം മുറിഞ്ഞുപോയ ഇദ്ദേഹം ബസില്‍ നിന്ന് തെറിച്ചു വീഴുകയായിരുന്നു. സീറ്റിന്റെ കമ്പികള്‍ക്കിടയില്‍ പെട്ടാണ് വലത് കാലിന്റെ മുന്‍ഭാഗം വിരലുകള്‍ ഉള്‍പ്പെടെ അറ്റുപോയത്.

Samayam Malayalam 23 Jan 2022, 7:40 am

ഹൈലൈറ്റ്:

  • 2019 ഡിസംബര്‍ 18 നാണ് അപകടം സംഭവിച്ചത്
  • മറാത്ത് പട്ടണത്തില്‍ വെച്ചാണ് ബസ് മറിഞ്ഞത്
  • സെബാസ്റ്റ്യന്‍ ജോസഫിന്‍റെ വലതുകാലിന് ഗുരുതരമായി പരിക്കേറ്റു
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam saudi arabia pixabay
റിയാദ്: സൗദി അറേബ്യയില്‍ ബസ് മറിഞ്ഞ് പരിക്കേറ്റ മലയാളിക്ക് 14 ലക്ഷത്തോളം രൂപ (75000 റിയാല്‍) നഷ്ടപരിഹാരം നല്‍കി. ആലപ്പുഴ സ്വദേശി സെബാസ്റ്റ്യന്‍ ജോസഫിനാണ് നഷ്ടപരിഹാരത്തുക ലഭിച്ചത്. രണ്ട് വര്‍ഷം മുമ്പ് സാപ്റ്റ്‌കോ ബസ് മറിഞ്ഞാണ് അപകടം ഉണ്ടായത്.
റിയാദില്‍ നിന്ന് 230 കിലോമീറ്റര്‍ അകലെയുള്ള ദവാദ്മിയിലേക്ക് പോകവെ വഴി മധ്യേ മറാത്ത് പട്ടണത്തില്‍ വെച്ച് ബസ് മറിയുകയും അതേ തുടര്‍ന്ന് സെബാസ്റ്റ്യന്‍ ജോസഫിന്‍റെ വലതുകാലിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്യുകയായിരുന്നു.

Also Read: കൊവിഡ് കേസുകള്‍ ഉയരുന്നു; ഒമാനിലെ സര്‍ക്കാര്‍ ഓഫിസുകളില്‍ 50 % ജീവനക്കാര്‍ മാത്രം

2019 ഡിസംബര്‍ 18 ന് സംഭവിച്ച അപകടത്തില്‍ റിയാദ് ജനറല്‍ കോടതിയാണ് നഷ്ടപരിഹാരം വിധിച്ചത്. മറാത്തിലെത്തുന്നതിന് മുമ്പുള്ള വളവില്‍ ശക്തമായ മഴയെ തുടര്‍ന്ന് റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. നിയന്ത്രണം വിട്ട ബസ് ഇലക്ട്രിക് പോസ്റ്റിലിടിക്കുകയും മറിയുകയും ചെയ്തു. അപകടത്തില്‍ വലതു കാല്‍ പാദം മുറിഞ്ഞുപോയ ഇദ്ദേഹം ബസില്‍ നിന്ന് തെറിച്ചു വീഴുകയായിരുന്നു. സീറ്റിന്റെ കമ്പികള്‍ക്കിടയില്‍ പെട്ടാണ് വലത് കാലിന്റെ മുന്‍ഭാഗം വിരലുകള്‍ ഉള്‍പ്പെടെ അറ്റുപോയത്.

പിന്നാലെ സെബാസ്റ്റ്യനെ റെഡ്ക്രസന്‍റ് അധികൃതര്‍ ശഖ്‌റാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഭേദമാകാത്തതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ 19 ദിവസത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. മൂന്ന് മാസത്തെ വിദഗ്ധ ചികിത്സയ്ക്ക് ശേഷം വലതു കാലിന്റെ ശേഷി തിരികെകിട്ടി. കൃത്രിമ പ്രൊസ്‌തെസിസിന്‍റെ സഹായത്തോടെ സെബാസ്റ്റിയന് സാധാരണ രീതിയില്‍ നടക്കാന്‍ സാധിച്ചു.

Also Read: 60 കഴിഞ്ഞവരുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കാന്‍ 250 ദിനാറോ? പുതിയ കരട് രേഖ തയ്യാറാക്കി കുവൈറ്റ്

കൊവിഡ് മഹാമാരി പടര്‍ന്നു പിടിച്ചതിന് പിന്നാലെ അന്താരാഷ്ട്ര വിമാന വിലക്കുകള്‍ മൂലം 10 മാസത്തോളം നാട്ടില്‍ തന്നെ തുടരുകയും പിന്നീട് കൊവിഡ് കേസുകള്‍ കുറഞ്ഞപ്പോള്‍ റിയാദിലെത്തി ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. എന്നാല്‍, അപകടത്തില്‍ നഷ്ടപരിഹാരത്തുക ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ഇദ്ദേഹം സുഹൃത്ത് വഴി റിയാദ് കെഎംസിസി വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂരുമായി ബന്ധപ്പെട്ടു. തുടര്‍ന്ന്, കേസ് കോടതിയില്‍ ഫയല്‍ ചെയ്തു. ഒടുവില്‍ നഷ്ടപരിഹാമായി സാപ്റ്റ്‌കോ കമ്പനി 75000 റിയാല്‍ നല്‍കാന്‍ കോടതി വിധിക്കുകയും കഴിഞ്ഞ ദിവസം സെബാസ്റ്റിയന് പണം ലഭിക്കുകയും ചെയ്തതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ആര്‍ട്ടിക്കിള്‍ ഷോ