ആപ്പ്ജില്ല

വീട്ടിലേക്ക് ഫോണ്‍ ചെയ്തുകൊണ്ടിരിക്കെ മരണം; പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

റിയാദിൽ നിന്നും നാട്ടിലെത്തിച്ചാണ് സംസ്കാരിച്ചത്.

Samayam Malayalam 24 Jul 2022, 8:28 am
സൗദി: വീട്ടിലേക്ക് ഫോൺ ചെയ്തുകൊണ്ടിരിക്കെയാണ് അദ്ദേഹത്തെ തേടി മരണം എത്തിയത്. മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. കൊല്ലം ചടയമംഗലം സ്വദേശിയായ പോരേടം വേട്ടാഞ്ചിറ മംഗലത്ത് പുത്തന്‍വീട്ടില്‍ ശിഹാബുദ്ദീന്റെ (58) മൃതദേഹമാണ് നാട്ടിൽ എത്തിച്ചത്. റിയാദിൽ നിന്നും നാട്ടിലെത്തിച്ചാണ് സംസ്കാരിച്ചത്. അമ്മാരിയായിലെ ഫാം ഹൗസില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു. കഴിഞ്ഞ 22 വർഷമായി അദ്ദേഹം റിയാദിൽ ഉണ്ട്.
Samayam Malayalam shihabudheen


വീട്ടിലേക്ക് ഫോൺ ചെയ്തു കൊണ്ടിരിക്കുമ്പോൾ ആണ് ഇദ്ദേഹം കുഴഞ്ഞു വീഴുന്നത്. തുടർന്ന് സുഹൃത്തുക്കള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തുടർന്ന് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. കേളി മുസാഹ്മിയ ഏരിയ ജീവകാരുണ്യ വിഭാഗവും കേന്ദ്ര ജീവകാരുണ്യ വിഭാഗം ആണ് ഇതിനേ വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്തിയത്. ഇദ്ദേഹത്തിന്റെ ഭാര്യയുടെ സഹോദരൻ മൃതദേഹത്തോടൊപ്പം നാട്ടില്‍ പോയി.

Also Read: സംസ്‌ഥാത്ത് ബോയ്‌സ്, ഗേള്‍സ് സ്‌കൂളുകള്‍ നിർത്തലാക്കാൻ കഴി‍ഞ്ഞ ദിവസം ബാലാവകാശ കമ്മീഷന്‍ നിരീക്ഷണത്തിൽ ആണ് ട്രോളുകൾ എത്തിയിരിക്കുന്നത്. വെെറലായ ട്രോളുകൾ കാണാം

അതേസമയം, ഒരു ഇടവേളക്ക് ശേഷം സൗദിയിൽ കൊവി‍ഡ് മുക്തി ഉയരുന്നു. രോഗം ബാധിച്ച് സുഖംപ്രാപിക്കുന്നവരുടെ പ്രതിദിന കൂടി വരുന്നു. അഞ്ഞൂറിന് മുകളിലായി ഒരോ ആളുകളുടേയും രോഗമുക്തി നേടുന്നവരുടെ എണ്ണം. ചികിത്സയില്‍ കഴിയുന്നവരില്‍ 576 പേരാണ് കഴിഞ്ഞ ദിവസം സുഖം പ്രാപിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 338 പേര്‍ക്ക് ആണ് രോഗം ബാധിച്ചത്. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 807,215 ആണ്. ആകെ രോഗമുക്തരുടെ എണ്ണം 790,778 ആയി ഉണർന്നു. ഇന്നലെ ഒരു മരണം ആണ് റിപ്പോർ‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 9,238 ആയി ഉയര്‍ന്നു.

Also Read: വാടകയ്‍ക്ക് എടുത്ത വില്ലയില്‍ അനധികൃതമായി മാറ്റം വരുത്തി, നാല് കുടുംബങ്ങളെ താമസിപ്പിച്ചു; ദുബായിൽ പ്രവാസിക്ക് 60 ലക്ഷം പിഴ

രോഗം ബാധിച്ചവരിൽ 7,199 പേരാണ് ഇപ്പോൾ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 142 പേര്‍ ഗുരുതരാവസ്ഥയിലാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഇവർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. വരും ദിവസങ്ങളിൽ ഇനിയും രോഗമുക്തി കുറയും എന്നാണ് റിപ്പോർട്ട്.

ആര്‍ട്ടിക്കിള്‍ ഷോ