ആപ്പ്ജില്ല

സൗദിയില്‍ 10 ദിവസം മുമ്പ് കാണാതായ മലയാളി അപകടത്തില്‍ മരിച്ച നിലയില്‍

പത്ത് ദിവസം മുമ്പ് റൂമില്‍ വച്ചാണ് അബ്ദുല്‍ മനാഫിനെ കാണാതാവുന്നത്. സുഹൃത്തുക്കള്‍ അന്വേഷണം തുടരുന്നതിനിടെ ആശുപത്രിയില്‍ മൃതദേഹം ഉള്ളതായി വിവരം ലഭിക്കുകയായിരുന്നു. ഫെബ്രുവരി നാലിന് ഇദ്ദേഹത്തിന്റെ കാര്‍ ട്രെയിലറുമായി കൂട്ടിയിടിച്ച് മരണം സംഭവിച്ചുവെന്നാണ് ആശുപത്രി രേഖയിലുള്ളത്.

Authored byനിഷാദ് അമീന്‍ | Samayam Malayalam 14 Feb 2024, 4:31 pm

ഹൈലൈറ്റ്:

  • റൂമില്‍ വച്ചാണ് അബ്ദുല്‍ മനാഫിനെ കാണാതാവുന്നത്
  • കാര്‍ ട്രൈലറുമായി കൂട്ടിയിടിച്ച് മരിച്ചുവെന്നാണ് വിവരം
  • മൃതദേഹം ദിലം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam OBIT Safeer
സഫീര്‍ അബ്ദുല്‍ മനാഫ്
റിയാദ്: സൗദി അറേബ്യയില്‍ ദിവസങ്ങളായി കാണാതായ മലയാളി യുവാവിന്റെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ കണ്ടെത്തി. കൊല്ലം അമ്പലംകുന്ന് സ്വദേശി സഫീര്‍ അബ്ദുല്‍ മനാഫ് (29) ആണ് മരിച്ചത്. വാഹനാപകടത്തില്‍ മരിച്ചുവെന്നാണ് ആശുപത്രി രേഖകള്‍ വ്യക്തമാക്കുന്നത്.
പത്തു ദിവസം മുന്‍പ് റൂമില്‍ നിന്നാണ് ഇദ്ദേഹത്തെ കാണാതായത്. സുഹൃത്തുക്കള്‍ അന്വേഷണം നടത്തിവരവെ അല്‍ഖര്‍ജ് പട്ടണത്തിനടുത്ത് ദിലം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹമുള്ളതായി വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രി രേഖകള്‍ കൂടി പരിശോധിച്ച്് സ്ഥിരീകരിക്കുകയായിരുന്നു.


ഫെബ്രുവരി നാലിന് ഉണ്ടായ വാഹനാപകടത്തിലാണ് മരണം സംഭവിച്ചതെന്ന് ആശുപത്രി രേഖകളിലുണ്ട്. ഇദ്ദേഹം ഓടിച്ചിരുന്ന കാര്‍ ട്രൈലറുമായി കൂട്ടിയിടിച്ചാണ് അപകടമെന്നാണ് വിവരം.

Modi Visits Qatar: നരേന്ദ്ര മോദി ഇന്ന് ഖത്തറില്‍; 2016നു ശേഷം ആദ്യം, യുഎഇക്ക് പിന്നാലെ ഖത്തറുമായും ബന്ധം ശക്തിപ്പെടുന്നു
കോഴിക്കോട് സ്വദേശി ബസ് യാത്രക്കിടെ സൗദിയില്‍ മരിച്ചു
റിയാദ്: പ്രവാസി മലയാളി ബസ് യാത്രക്കിടെ സൗദി അറേബ്യയിലെ യാമ്പുവില്‍ മരിച്ചു. കോഴിക്കോട് കാരപ്പറമ്പ് സ്വദേശി വെണ്ണീര്‍വയല്‍ സ്വദേശി അബ്ദുന്നാസര്‍ (58) ആണ് മരിച്ചത്. ജോലിക്കായി സഹപ്രവര്‍ത്തകരോടൊപ്പം യാത്ര ചെയ്യുന്നതിനിടെ ബസില്‍വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

പാക് പണച്ചാക്കുകള്‍ ദുബായിലേക്ക് കളംമാറി; രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടെ ബിസിനസ് സുരക്ഷിതമാക്കുക ലക്ഷ്യം
യാമ്പു അല്‍ ഹംറാനി കമ്പനിയില്‍ ജീവനക്കാരനായിരുന്നു. ജോലി സ്ഥലമെത്തിയപ്പോള്‍ കൂടെയുള്ളവരെല്ലാം ബസ്സില്‍ നിന്നിറങ്ങി. അബ്ദുന്നാസറിനെ കാണാതായതോടെ ബസ്സില്‍ കയറി തിരഞ്ഞപ്പോള്‍ സീറ്റില്‍ മരിച്ചുകിടക്കുന്നതാണ് കണ്ടത്.

നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചുവരുന്നതായി ബന്ധുക്കള്‍ അറിയിച്ചു. യാമ്പു റോയല്‍ കമ്മീഷന്‍ ആശുപത്രി മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.
ഓതറിനെ കുറിച്ച്
നിഷാദ് അമീന്‍
16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ