ആപ്പ്ജില്ല

സൗദിയില്‍ നിന്ന് കരമാര്‍ഗം ബഹ്‌റൈന്‍ യാത്ര ചെയ്യുന്നുണ്ടോ? ഇക്കാര്യം ശ്രദ്ധിക്കണം

സിഹ്വത്തി ആപ്ലിക്കേഷന്‍ വഴി ചെയ്യുന്ന ഈ പരിശോധനാ ഫലം 12 മണിക്കൂര്‍ കൊണ്ട് ലഭിക്കും. എസ്എംഎസ് ആയോ സിഹ്വത്തി ആപ്ലിക്കേഷനിലോ ആണ് ഈ ഫലം വരുന്നത്.

Samayam Malayalam 15 Jan 2021, 1:03 pm
റിയാദ്: സൗദി അറേബ്യയില്‍ നിന്നും കരമാര്‍ഗം ബഹ്‌റൈനിലേക്ക് പോകുന്നവര്‍ പിസിആര്‍ പരിശോധന ഹാജരാക്കണമെന്ന് കോസ് വേ അതോറിറ്റി. സൗദിയില്‍ നിന്നും കിങ് ഫഹദ് കോസ് വേ വഴി ബഹ്‌റൈനിലേക്ക് പോകുന്നവര്‍ക്കാണ് നിര്‍ദേശം. യാത്രക്കാര്‍ മൂന്ന് ദിവസത്തിലെടുത്ത പിസിആര്‍ ടെസ്റ്റാണ് ഹാജരാക്കേണ്ടത്. സൗദി ഭരണകൂടത്തിന്റെ ടെസ്റ്റിങ് കേന്ദ്രങ്ങളില്‍ നിന്നുള്ള ഫലം മൊബൈലില്‍ കാണിച്ചാലും മതി. സൗദിയിലേക്ക് തിരികെ വരുന്നവരും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
Samayam Malayalam Covid Vaccine AP (1)
ഫയല്‍ ചിത്രം (Photo: AP)


Also Read: യുഎഇയില്‍ വാക്‌സിന്‍ എടുത്തവര്‍ക്ക് ക്വാറന്റൈന്‍ വേണോ? ഇന്ത്യക്കാര്‍ക്കുള്ള നിബന്ധനകള്‍ എന്തെല്ലാം?

സൗദിയില്‍ നിന്നും ബഹ്‌റൈനില്‍ പോകാന്‍ പിസിആര്‍ ടെസ്റ്റ് നടത്തി ഫലം നെഗറ്റീവാകണം. ഇതിനായി സൗദി ഭരണകൂടം വിവിധ കേന്ദ്രങ്ങളിലൊരുക്കിയ സൗജന്യ ഡ്രൈവ് ത്രൂ ടെസ്‌റ്റോ ഹെല്‍ത്ത് സെന്ററുകളിലെ ടെസ്‌റ്റോ ഉപയോഗപ്പെടുത്താം.

സിഹ്വത്തി ആപ്ലിക്കേഷന്‍ വഴി ചെയ്യുന്ന ഈ പരിശോധനാ ഫലം 12 മണിക്കൂര്‍ കൊണ്ട് ലഭിക്കും. എസ്എംഎസ് ആയോ സിഹ്വത്തി ആപ്ലിക്കേഷനിലോ ആണ് ഈ ഫലം വരുന്നത്. ഇതിലേതെങ്കിലും ഒരു ഫലം കാണിച്ച് ബഹ്‌റൈനിലേക്ക് കടക്കാം. സ്വകാര്യ ആശുപത്രിയിലെ സേവനങ്ങളും ഉപയോഗപ്പെടുത്താം.

Also Read: 'തൊഴിലുറപ്പ്'; പ്രവാസികളുടെ പുനരധിവാസത്തിന് 100 കോടി; ക്ഷേമനിധി 9 കോടി

പരിശോധനാ ഫലമില്ലാതെ കോസ് വേയില്‍ എത്തിയാല്‍ അവിടെ പരിശോധനയ്ക്ക് വിധേയമാക്കും. 400 റിയാലാണ് പരിശോധനയ്ക്ക് ഈടാക്കുന്നത്. ജോലി കഴിഞ്ഞ മടങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സൈനികര്‍, ആരോഗ്യ ജീവനക്കാര്‍, ചികിത്സ കഴിഞ്ഞ് മടങ്ങുന്നവര്‍ വാക്‌സിന്‍ സേവനങ്ങളില്‍ പങ്കെടുക്കുന്നവര്‍ എന്നിവര്‍ക്കാണ് പിസിആര്‍ ടെസ്റ്റിലാത്തെ ബഹ്‌റൈനിലേക്ക് കടക്കാനാകുക.

ആര്‍ട്ടിക്കിള്‍ ഷോ