ആപ്പ്ജില്ല

ലോകത്തില്‍ ഏറ്റവും ഉറക്കം കുറഞ്ഞവര്‍ ഈ രാജ്യക്കാര്‍; കാരണമിതാണ് !

അസ്വസ്ഥതകളും പെരുമാറ്റ രീതികളുമാണ് ഉറക്കത്തെ ബാധിക്കുന്നത്.

Samayam Malayalam 18 Jan 2021, 6:46 pm
റിയാദ്: ലോകത്ത് ഏറ്റവും കുറച്ച് ഉറങ്ങുന്നവര്‍ സൗദി ജനതയെന്ന് പഠനം. ലോക ശരാശരിയേക്കാള്‍ കുറവ് ഉറങ്ങുന്നവരില്‍ ഒന്നാമത് സൗദി അറേബ്യ ആണെന്ന് സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷനില്‍ നിന്നുള്ള ഔദ്യോഗിക കണക്ക് വ്യക്തമാക്കുന്നു. നെഞ്ച്- ഉറക്ക് രോഗ വിദഗ്ധന്‍ ഡോ. സഅദ് അല്‍ ശരീഫ് ആണ് ഇക്കാര്യം പറഞ്ഞത്. ഒരു സ്വകാര്യ ടെലിവിഷന് നല്‍കിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
Samayam Malayalam Protect Those Zzzzzzs
ഫയല്‍ ചിത്രം


Also Read: പാലത്തില്‍ ഹോട്ടല്‍ മുറികള്‍ ! രണ്ട് കെട്ടിടങ്ങള്‍ ചേര്‍ത്ത് യുഎഇയിലെ തൂക്കുപാലം

സൗദി ജനതയുടെ ശരാശരി ഉറക്കം ആറര മണിക്കൂര്‍ ആണ്. ഇത് ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്യുന്ന സമയത്തേക്കാള്‍ കുറവാണ്. മിക്ക രാജ്യങ്ങളുടെയും ശരാശരിയേക്കാള്‍ വളരെ താഴെയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

Also Read: മൂന്ന് ഡിഗ്രിയ്ക്ക് താഴെയെത്തും; സൗദിയില്‍ ഈയാഴ്ച കടുത്ത തണുപ്പ്, ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

അസ്വസ്ഥതകളും പെരുമാറ്റ രീതികളുമാണ് ഉറക്കത്തെ ബാധിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. സൂര്യാസ്തമയത്തിന് ശേഷം ഉത്തേജനത്തിനായി കാപ്പിയും ഖഹ്‌വയും ഉപയോഗിക്കുന്ന ശീലം സൗദികള്‍ക്കിടയില്‍ വളരെ കൂടുതലാണ്. കൂടുതല്‍ ആളുകളും സന്ദര്‍ശനങ്ങളും സഹവാസങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും തെരഞ്ഞെടുക്കുന്നതും രാത്രി കാലങ്ങളിലാണ്. സാമൂഹിക ഒത്തുചേരലുകള്‍ക്ക് തെരഞ്ഞെടുക്കുന്ന ഈ സമയം ഉള്‍പ്പെടെയുള്ള ജീവിതരീതികളാണ് ഉറക്കം കുറയാനുള്ള കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ