ആപ്പ്ജില്ല

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഏറ്റവും സ്വാധീനമുള്ള അറബ് നേതാവ്, സർവേ റിപ്പോർട്ട് പുറത്ത്

തുടര്‍ച്ചയായി ഇത് രണ്ടാം തവണയാണ് സൗദി കിരീടാവകാശി അറബ് മേഖലയിലെ ഏറ്റവും സ്വാധീനമുള്ള നേതാവായി തിരഞ്ഞെടുക്കപ്പെടുന്നത്.

Samayam Malayalam 11 Jan 2023, 9:35 am
റിയാദ്: കഴിഞ്ഞ വര്‍ഷത്തെ അറബ് മേഖലയിലെ ഏറ്റവും സ്വാധീനമുള്ള നേതാവായി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ തെരഞ്ഞെടുക്കപ്പെട്ടു. റഷ്യ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആഗോള ബഹുഭാഷാ ചാനലിന്റെ ഭാഗമായ ആര്‍ടി അറബിക് ചാനല്‍ നടത്തിയ സര്‍വേയില്‍ പങ്കെടുത്തവരാണ് സൗദി കീരീടാവകാശിയെ മികച്ച നേതാവായി തെരഞ്ഞെടുത്തത്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 62.3 ശതമാനം പേര്‍ ഏറ്റവും സ്വാധീനമുള്ള അറബ് നേതാവായി മുഹമ്മദ് ബിന്‍ സല്‍മാനാണ് വോട്ട് രേഖപ്പെടുത്തിയതെന്ന് ചാനല്‍ അറിയിച്ചു.
Samayam Malayalam Mohammed bin Salman Al Saud


Also Read: ദുബായ് അന്താരാഷ്ട്ര എയര്‍പോര്‍ട്ടിന് മികച്ച നേട്ടം; ലോകത്തിലെ ഏറ്റവും തിരക്കേറിയ 10 അന്താരാഷ്ട്ര എയര്‍ലൈന്‍ റൂട്ടുകള്‍ ഇവയാണ്

സര്‍വേയില്‍ പങ്കെടുത്ത 1,18,77,546 പേരില്‍ നിന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന് അനുകൂലമായി 73,99,451 പേരാണ് അഭിപ്രായം രേഖപ്പെടുത്തിയത്. ഡിസംബര്‍ 15 ന് ആരംഭിച്ച സര്‍വേ ജനുവരി ഒമ്പതിന് അര്‍ധ രാത്രിയാണ് അവസാനിച്ചതെന്നും അധികൃതര്‍ അറിയിച്ചു. എല്ലാ വര്‍ഷവും ചാനല്‍ അറബികള്‍ക്കിടയില്‍ അഭിപ്രായ വോട്ടെടുപ്പുകള്‍ നടത്താറുണ്ടെങ്കിലും ഇതുവരെ ഇത്രയേറെ ഭൂരിപക്ഷത്തില്‍ ഒരു നേതാവ് തെരഞ്ഞെടുക്കപ്പെടുന്നത് ആദ്യമായാണെന്ന് ചാനല്‍ അധികൃതര്‍ അറിയിച്ചു. സൗദി കിരീടാവകാശിക്ക് ലഭിച്ച് വോട്ട് സര്‍വകാല റെക്കോര്‍ഡ് ആണ്.

Also Read: മദീനയിലെ വിവിധ തൊഴില്‍ മേഖലകളില്‍ സ്വദേശിവല്‍ക്കരണം; ജൂണ്‍ മുതല്‍ 40 മുതല്‍ 100 ശതമാനം വരെ സ്വദേശിവല്‍ക്കരണം നടപ്പിലാക്കാന്‍ തീരുമാനം

അഭിപ്രായ സര്‍വേയില്‍ ഏറ്റവും സ്വാധീനമുള്ള രണ്ടാമത്തെ അറബ് നേതാവായി തെരഞ്ഞെടുക്കപ്പെട്ടത് യുഎഇ പ്രസിഡന്റ് ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആണ്. ശെയ്ഖ് മുഹമ്മദിന് 29,50,543 വോട്ടുകളാണ് സര്‍വേയില്‍ പങ്കെടുത്തവര്‍ രേഖപ്പെടുത്തിയത്. ആകെ വോട്ടുകളില്‍ 24.8 ശതമാനം യുഎഇ പ്രസിഡന്റിന് ലഭിച്ചു. ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസിയാണ് മൂന്നാം സ്ഥാനത്തെത്തിയത്. അദ്ദേഹത്തിന് 13,87,497 വോട്ടുകള്‍ ലഭിച്ചു. ആകെ വോട്ടുകളുടെ 11.7 ശതമാനമാണ് അല്‍ സീസിക്ക് ലഭിച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി.

Read Latest Gulf News and Malayalam News

ആര്‍ട്ടിക്കിള്‍ ഷോ