ആപ്പ്ജില്ല

ജിസിസി ഉച്ചകോടി ജനുവരി അഞ്ചിന് റിയാദില്‍; അംഗരാജ്യങ്ങളെ ക്ഷണിച്ച് സല്‍മാന്‍ രാജാവ്

ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് എല്ലാ അംഗരാജ്യങ്ങളുടെയും തലവന്‍മാരെ റിയാദിലേക്ക് ക്ഷണിക്കാന്‍ ജിസിസി സെക്രട്ടറി ജനറല്‍ നായിഫ് ഫലാഹ് അല്‍ ഹജ്‌റഫിനോട് സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അഭ്യര്‍ഥിച്ചു.

Samayam Malayalam 27 Dec 2020, 2:25 pm
റിയാദ്: ഗള്‍ഫ് പ്രതിസന്ധിക്ക് പരിഹാരം കാണുന്നതില്‍ വഴിത്തിരിവാകുമെന്ന് കരുതുന്ന അടുത്ത ജിസിസി (ഗള്‍ഫ് കോഓപ്പറേഷന്‍ കൗണ്‍സില്‍) യോഗം ജനുവരി അഞ്ചിന് റിയാദില്‍ നടക്കും. ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് എല്ലാ അംഗരാജ്യങ്ങളുടെയും തലവന്‍മാരെ റിയാദിലേക്ക് ക്ഷണിക്കാന്‍ ജിസിസി സെക്രട്ടറി ജനറല്‍ നായിഫ് ഫലാഹ് അല്‍ ഹജ്‌റഫിനോട് സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അഭ്യര്‍ഥിച്ചു.
Samayam Malayalam Saudi king calls Gulf leaders to attend GCC summit


കൊവിഡ് വ്യാപനത്തിന്റെ പ്രതിസന്ധികള്‍ക്കിടയിലും വാര്‍ഷിക ജിസിസി ഉച്ചകോടി സമ്മേളിക്കാന്‍ കൈക്കൊണ്ട തീരുമാനം അറബ് ഐക്യത്തിനും സഹകരണത്തിനും അംഗരാജ്യങ്ങള്‍ എത്രമാത്രം പ്രാധാന്യം നല്‍കുന്നുവെന്നതിന് തെളിവാണെന്ന് സല്‍മാന്‍ രാജാവ് അഭിപ്രായപ്പെട്ടു. ജിസിസി അതിന്റെ അഞ്ചാം പതിറ്റാണ്ടിലേക്ക് പ്രവേശിക്കുന്ന സമയമാണിത്. കൊവിഡ് ഉയര്‍ത്തിയ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ അറബ് രാജ്യങ്ങള്‍ക്കിടയിലെ വ്യാപാരവും വാണിജ്യവും ഏറ്റവും ശക്തമായി തുടരേണ്ട അവസരമാണിതെന്നും ഖത്തര്‍ ഉപരോധം അവസാനിപ്പിക്കുന്നതിലേക്ക് സൂചന നല്‍കിക്കൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: ദുബായിലെ ന്യൂ ഇയര്‍: നിയമം ലംഘിച്ചാല്‍ സംഘാടകര്‍ക്കും സന്ദര്‍ശകര്‍ക്കും കനത്ത പിഴ

സൗദി അറേബ്യയ്ക്കു പുറമെ, ഖത്തര്‍, കുവൈത്ത്, യുഎഇ, ഒമാന്‍, ബഹ്‌റൈന്‍ എന്നിവയാണ് ജിസിസിയിലെ അംഗരാജ്യങ്ങള്‍. യുഎഇ പ്രസിഡന്റ് ശെയ്ഖ് ഖലീഫ ഇന്‍ സായിദ് അല്‍ നഹ്‌യാന് ഉച്ചകോടിയിലേക്ക് ക്ഷണക്കത്ത് നല്‍കിയതായി സെക്രട്ടറി ജനറല്‍ അറിയിച്ചു. അദ്ദേഹത്തിനു വേണ്ടി ദുബായ് ഭരണാധികാരി ശെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമാണ് ക്ഷണം സ്വീകരിച്ചതെന്നും അദ്ദേഹം അറിയിച്ചു. മറ്റു രാഷ്ട്രത്തലവന്‍മാര്‍ക്ക് ഉടന്‍ തന്നെ ക്ഷണക്കത്തുകള്‍ കൈമാറും.

ആര്‍ട്ടിക്കിള്‍ ഷോ