ആപ്പ്ജില്ല

ആൾമാറാട്ടം ഉൾപ്പെടെ നിരവധി കുറ്റകൃത്യങ്ങൾ; ഇന്ത്യക്കാരുൾപ്പെടെ 23 പേർ സൗദിയിൽ പിടിയിൽ

അറസ്റ്റ് ചെയ്തവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു

Samayam Malayalam 27 Jul 2022, 9:51 am
സൗദി: സൗദിയിൽ കുറ്റകൃത്യങ്ങൾ കൂടി വരുന്ന സാഹചര്യത്തിലാണ് പരിശോധ ശക്തമാക്കാൻ സൗദി തീരുമാനിച്ചത്. പരിശോധനയിൽ ആൾമാറാട്ടം ഉൾപ്പെടെ നിരവധി കുറ്റകൃത്യങ്ങൾ നടത്തിയ കേസുകൾ അധികൃതർ കണ്ടെത്തി. ഇന്ത്യക്കാരുൾപ്പെടെ 23 പേരെ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യക്കാരെ കൂടാതെ പാക്കിസ്ഥാൻ സ്വദേശികളും അറസ്റ്റിലായവരിൽ ഉണ്ട്.
Samayam Malayalam Saudi police arrest 23 Asian residents


Also Read: പഴയ ചോക്ലേറ്റ് ബോയി ആകെ മാറി; ഡാൻസ് അറിയുന്നവർ ഇങ്ങനെ കളിക്കണം എങ്കിൽ വേറെ റേഞ്ച് വേണം!! ട്രോളുകൾ

ഇവർ നടത്തിയ കുറ്റകൃത്യങ്ങളുടെ ലിസ്റ്റുകൾ സൗദി പോലീസ് പുറത്തുവിട്ടിട്ടുണ്ട്. അറസ്റ്റിലായവരിൽ വിദേശികളും സ്വദേശികളും ഉണ്ട്. ബാങ്ക് ജീവനക്കാർ ആയി ആൾമാറാട്ടം നടത്തിയവർ, ഫോണുകളിലേക്ക് ക്രമരഹിതമായി സന്ദേശങ്ങൾ അയക്കുക, എടിഎം കാർഡുകൾക്കായുള്ള വിവരങ്ങൾ തടസ്സപ്പെടുത്തുക. ബാങ്കിങ് സേവനങ്ങൾ തടസ്സപ്പെടുത്തുന്ന രീതിയിൽ മറ്റുള്ളവരെ ഉപദ്രവിക്കുക എന്ന രീതിയിലുള്ള കേസുകളും ആണ് ഇവർ നടത്തിയിട്ടുള്ളത്. കേസുകളുടെ വിവരങ്ങൾ എല്ലാം പോലീസ് പുറത്തുവിട്ടിട്ടുണ്ട്.


Also Read: എമിറേറ്റ്സ് ഐഡിയിൽ അടങ്ങിയിരിക്കുന്ന വിവരങ്ങളിൽ മാറ്റാം

സാമ്പത്തിക മേഖലയിൽ ഹെെടെക് തട്ടിപ്പുമായാണ് പലരും നടത്തിയിട്ടുള്ളത്. പലരും ഇരകളുടെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ സാധിച്ചു. 46 മൊബൈൽ ഫോണുകളും 59 സിം കാർഡുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ജിദ്ദയുടെ സമീപപ്രദേശത്തെ ഒരു വിജനമായ സ്ഥലത്താണ് ഇവർ കുറ്റകൃത്യങ്ങൾ ചെയ്യാനായി തെരഞ്ഞെടുത്തത്. പിടിച്ചെടുത്ത പ്രതികൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പോലീസ് അറിയിച്ചു. നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം ശിക്ഷ അനുഭവിച്ച് ഇവരെ നാട് കടത്താൻ തന്നെയായിരിക്കും സാധ്യത.

ആര്‍ട്ടിക്കിള്‍ ഷോ